സമരം ചെയ്യുന്ന എന്‍എച്ച്എസ് നഴ്‌സുമാര്‍ക്ക് ആവശ്യത്തിന് പണം കണ്ടെത്താന്‍ ആശുപത്രികള്‍ക്ക് സാധിക്കുമെന്ന് കണക്കുകള്‍; 150 ബില്ല്യണ്‍ പൗണ്ട് എവിടെ പോകുന്നു? പാരാസെറ്റാമോള്‍ പ്രിസ്‌ക്രിപ്ഷനും, ഇമെയില്‍ സിസ്റ്റത്തിനുമായി അനാവശ്യ ചെലവുകള്‍ നിര്‍ത്തണം

സമരം ചെയ്യുന്ന എന്‍എച്ച്എസ് നഴ്‌സുമാര്‍ക്ക് ആവശ്യത്തിന് പണം കണ്ടെത്താന്‍ ആശുപത്രികള്‍ക്ക് സാധിക്കുമെന്ന് കണക്കുകള്‍; 150 ബില്ല്യണ്‍ പൗണ്ട് എവിടെ പോകുന്നു? പാരാസെറ്റാമോള്‍ പ്രിസ്‌ക്രിപ്ഷനും, ഇമെയില്‍ സിസ്റ്റത്തിനുമായി അനാവശ്യ ചെലവുകള്‍ നിര്‍ത്തണം

എന്‍എച്ച്എസ് നഴ്‌സുമാരുടെ സമരം ആദ്യ ഘട്ടം പിന്നിട്ടു കഴിഞ്ഞു. എന്നാല്‍ ശമ്പളവര്‍ദ്ധനവ് സംബന്ധിച്ച് ചര്‍ച്ചകള്‍ക്കോ, എന്തെങ്കിലും തീരുമാനത്തിലേക്കോ കാര്യങ്ങള്‍ എത്തിയിട്ടില്ല. ഈ ഘട്ടത്തില്‍ പുതുവര്‍ഷത്തില്‍ കൂടുതല്‍ നഴ്‌സിംഗ് സമരങ്ങള്‍ ഉണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു.


എന്നാല്‍ നഴ്‌സുമാര്‍ക്ക് ശമ്പളം വര്‍ദ്ധിപ്പിക്കാന്‍ എന്‍എച്ച്എസ് വിചാരിച്ചാല്‍ സാധിക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. അതിന് അനാവശ്യമായി പണം ചെലവഴിക്കുന്നതും, പണം കൈകാര്യം ചെയ്യുന്നതിലെ വീഴ്ചകളും ഒഴിവാക്കിയാല്‍ മതിയെന്നാണ് ക്യാംപെയിനര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നത്.

ആയിരക്കണക്കിന് ആംബുലന്‍സ് ജീവനക്കാരാണ് ഇംഗ്ലണ്ടിലും, വെയില്‍സിലും ഇന്നലെ പണിമുടക്ക് സംഘടിപ്പിച്ചത്. കഴിഞ്ഞ ആഴ്ച നഴ്‌സുമാരും സമരം നടത്തിയിരുന്നു. പുതുവര്‍ഷത്തില്‍ ഇവര്‍ക്കൊപ്പം ജൂനിയര്‍ ഡോക്ടര്‍മാരും ചേരും.

19 ശതമാനം വരെ ശമ്പളവര്‍ദ്ധനവാണ് യൂണിയനുകളുടെ ഡിമാന്‍ഡ്. ഇത് താങ്ങാന്‍ കഴിയില്ലെന്ന് ഗവണ്‍മെന്റും പറയുന്നു. എന്നാല്‍ നം.10 ചര്‍ച്ചകള്‍ക്ക് തയ്യാറായാല്‍ താഴ്ന്ന കരാറും അംഗീകരിക്കുമെന്ന് യൂണിയനുകള്‍ വ്യക്തമാക്കുന്നു.

1 ശതമാനം വീതം ശമ്പളം വര്‍ദ്ധിപ്പിക്കാന്‍ 700 മില്ല്യണ്‍ പൗണ്ട് വീതം അധികം വേണമെന്നാണ് മന്ത്രിമാര്‍ പറയുന്ന കണക്ക്. എന്നാല്‍ നികുതിദായകന്റെ പണം എന്‍എച്ച്എസ് ചോര്‍ത്തിക്കളയുന്നത് ഒഴിവാക്കിയാല്‍ നിലവിലെ ഫണ്ടില്‍ നിന്ന് തന്നെ നഴ്‌സുമാര്‍ക്ക് ശമ്പളം കൂട്ടിനല്‍കാന്‍ കഴിയുമെന്ന് ക്യാംപെയിനര്‍മാര്‍ പറഞ്ഞു.

വര്‍ഷത്തില്‍ 150 ബില്ല്യണ്‍ പൗണ്ടിലേറെയാണ് എന്‍എച്ച്എസിന് ലഭിക്കുന്നത്. 43 ശതമാനത്തില്‍ താഴെ മാത്രമാണ് ഫുള്‍ടൈം സ്റ്റാഫിന് നല്‍കുന്നത്. മറ്റുള്ളവ രോഗികള്‍ക്ക് മരുന്ന് പ്രിസ്‌ക്രൈബ് ചെയ്യാനും, വിവാദമായ പിഎഫ്‌ഐ ഡീലിനും, മറ്റ് ചെലവുകള്‍ക്കും ഉപയോഗിക്കുന്നു. ഇത് കൃത്യമായി മാനേജ് ചെയ്താല്‍ നഴ്‌സുമാര്‍ക്കുള്ള പണം കണ്ടെത്താമെന്ന് ടാക്‌സ് പെയേഴ്‌സ് അലയന്‍സ് ചൂണ്ടിക്കാണിക്കുന്നു.
Other News in this category



4malayalees Recommends