ആംബുലന്‍സുകാരുടെ പണിമുടക്ക് തടയാന്‍ കര്‍ശന നിയമം വരുന്നു; നയം പ്രാബല്യത്തില്‍ വന്നാല്‍ സമരം ചെയ്യുന്ന ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് ഹൃദയാഘാതവും, സ്‌ട്രോക്കും നേരിട്ട രോഗികളെ ആശുപത്രിയിലെത്തിക്കേണ്ടി വരും; പാരാമെഡിക്കുകള്‍ പണിമുടക്കി

ആംബുലന്‍സുകാരുടെ പണിമുടക്ക് തടയാന്‍ കര്‍ശന നിയമം വരുന്നു; നയം പ്രാബല്യത്തില്‍ വന്നാല്‍ സമരം ചെയ്യുന്ന ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് ഹൃദയാഘാതവും, സ്‌ട്രോക്കും നേരിട്ട രോഗികളെ ആശുപത്രിയിലെത്തിക്കേണ്ടി വരും; പാരാമെഡിക്കുകള്‍ പണിമുടക്കി

സമരത്തിനിറങ്ങുന്ന ആംബുലന്‍സ് ഡ്രൈവര്‍മാര്‍ 999 കോളുകള്‍ക്ക് പ്രതികരിക്കാന്‍ നിര്‍ബന്ധിക്കുന്ന നിയമം വരുന്നു. ഹൃദയാഘാതവും, സ്‌ട്രോക്കും ബാധിച്ച രോഗികള്‍ക്ക് അരികിലേക്ക് സമരദിനങ്ങളിലും പാഞ്ഞെത്താന്‍ നിര്‍ബന്ധിക്കുന്നതാണ് നിയമം.


പാരാമെഡിക്കുകള്‍ നടത്തിയ ആദ്യ പണിമുടക്ക് ഇന്നലെ പൂര്‍ത്തിയായിരുന്നു. ഇതോടെയാണ് സമരങ്ങള്‍ക്കിടയിലും മിനിമം ലെവല്‍ സേവനം ഉറപ്പാക്കാന്‍ നിര്‍ബന്ധിക്കുന്ന നിയമം കൊണ്ടുവരാന്‍ സാധ്യത ശക്തമായത്.

അടിസ്ഥാന ജീവന്‍രക്ഷാ സേവനങ്ങള്‍ ഉറപ്പേകാന്‍ പോകും യൂണിയന്‍ നേതാക്കള്‍ തയ്യാറാകാത്തത് മന്ത്രിമാരെ ഞെട്ടിച്ചിരുന്നു. ഹൃദയാഘാതവും, സ്‌ട്രോക്കും, പൊള്ളലും, ചുഴലിയും പോലുള്ള അവസ്ഥ നേരിട്ടാല്‍ പോലും രോഗികളെ തിരിഞ്ഞുനോക്കില്ലെന്നാണ് രാജ്യത്തെ ചില യൂണിയനുകള്‍ നിലപാട് സ്വീകരിച്ചത്.

പാരാമെഡിക്കുകളും, ടെക്‌നീഷ്യന്‍മാരും, കോള്‍ ഹാന്‍ഡ്‌ലേഴ്‌സും ഉള്‍പ്പെടെ പതിനായിരത്തോളം ആംബുലന്‍സ് ജോലിക്കാരാണ് സമരത്തില്‍ പങ്കെടുത്തത്. ഇംഗ്ലണ്ടിലും, വെയില്‍സിലുമുള്ള 11 ആംബുലന്‍സ് ട്രസ്റ്റുകളില്‍ പത്ത് ഇടങ്ങളിലും പണിമുടക്ക് അരങ്ങേറി.

999 കോളുകള്‍ പതിവിലും കുറവാണ് ലഭിച്ചതെന്ന് ആംബുലന്‍സ് ട്രസ്റ്റുകള്‍ പറഞ്ഞു. രോഗികള്‍ സഹായം തേടുന്നത് കുറച്ചുവെന്നാണ് ആശങ്കയുള്ളത്. വെയില്‍സില്‍ സഹായിക്കാനെത്തിയ സൈന്യവുമായി സഹകരിക്കാന്‍ പോലും പാരാമെഡിക്കുകള്‍ തയ്യാറായില്ലെന്നാണ് സര്‍ക്കാര്‍ ശ്രോതസ്സുകള്‍ വ്യക്തമാക്കുന്നത്. ലേബര്‍ പാര്‍ട്ടിയാണ് ഇവിടെ ഹെല്‍ത്ത് സര്‍വ്വീസ് നേതൃത്വത്തിലുള്ളത്.
Other News in this category



4malayalees Recommends