യുകെ കാലാവസ്ഥ; 12 വര്‍ഷത്തിനിടെ കാണാത്ത തോതില്‍ രാജ്യത്ത് ശക്തമായ മഞ്ഞ് പെയ്യും; ക്രിസ്മസിന് ശേഷം കാലാവസ്ഥ വീണ്ടും കടുപ്പമായി മാറുമെന്ന് മുന്നറിയിപ്പ്; ജനുവരി വരെ കൊടുംതണുപ്പ്

യുകെ കാലാവസ്ഥ; 12 വര്‍ഷത്തിനിടെ കാണാത്ത തോതില്‍ രാജ്യത്ത് ശക്തമായ മഞ്ഞ് പെയ്യും; ക്രിസ്മസിന് ശേഷം കാലാവസ്ഥ വീണ്ടും കടുപ്പമായി മാറുമെന്ന് മുന്നറിയിപ്പ്; ജനുവരി വരെ കൊടുംതണുപ്പ്

12 വര്‍ഷത്തിനിടെ യുകെയില്‍ ഏറ്റവും കൂടുതല്‍ മഞ്ഞുപെയ്യുന്ന ദിനങ്ങള്‍ വരുന്നു. മറ്റൊരു ആര്‍ട്ടിക് ബ്ലാസ്റ്റിന്റെ ബലത്തിലാണ് കനത്ത മഞ്ഞും, ഐസും, തണുത്തുറഞ്ഞ താപനിലയും രൂപപ്പെടുന്നത്. ക്രിസ്മസിന് ശേഷമാണ് കാലാവസ്ഥ വീണ്ടും മാറിമറിയുകയെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.


-11 സെല്‍ഷ്യസ് വരെ തണുപ്പുള്ള കാറ്റാണ് ആര്‍ട്ടിക്കില്‍ നിന്നും വീശുകയെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കി. ഇതോടെയാണ് താപനില കടുത്ത ശൈത്യത്തിലേക്ക് നീങ്ങുക. 2018-ല്‍ ബീസ്റ്റ് ഫ്രം ദി ഈസ്റ്റിന് തുല്യമായ പ്രതിഭാസമാണ് ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ രൂപപ്പെടുന്നതെന്ന് ചില കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കുന്നു.

'ക്രിസ്മസിലേക്ക് എത്തുമ്പോള്‍ താപനില താഴും. ഇത് ചില ഭാഗങ്ങളില്‍ മഞ്ഞുവീഴ്ചയ്ക്ക് കാരണമാകും. ഡിസംബറിന്റെ ബാക്കി പകുതിയും, ജനുവരിയിലും തുടര്‍ച്ചയായി ശൈത്യകാല കാലാവസ്ഥ നിലനില്‍ക്കും. ശരാശരിക്ക് താഴെയുള്ള താപനിലയും, നിരവധി വിന്റര്‍ ബ്ലാസ്റ്റുകളും പ്രതീക്ഷിക്കാം', എക്‌സാറ്റ വെതര്‍ ഫോര്‍കാസ്റ്റര്‍ ജെയിംസ് മാഡെന്‍ പറഞ്ഞു.

ഇതോടെ രാജ്യത്ത് ഏതാനും ആഴ്ചകള്‍ നീണ്ടുനില്‍ക്കുന്ന തണുപ്പ് കാലത്തിനാണ് വഴിയൊരുങ്ങുന്നത്. 2010 ഡിസംബറിന് ശേഷമുള്ള തണുപ്പേറിയ, മഞ്ഞുവീഴുന്ന കാലാവസ്ഥയാണ് പ്രതീക്ഷിക്കിക്കേണ്ടതെന്നും കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കി.

ജനുവരി, 14, 15 തീയതികളിലാകും ശൈത്യകാല താപനില ഉച്ഛസ്ഥായില്‍ എത്തുക. ബോക്‌സിംഗ് ഡേയില്‍ മടങ്ങിയെത്തുന്ന തണുത്ത കാലാവസ്ഥ ജനുവരി വരെ നീണ്ടുനില്‍ക്കും, മഴയും, മഞ്ഞും ഇതോടൊപ്പം നിലനില്‍ക്കും.
Other News in this category



4malayalees Recommends