ചികിത്സയിലെത്തുന്നവരുടെ എണ്ണമേറുന്നു ; സ്‌ട്രെപ് എ ബാധിച്ച് അഞ്ചു കുട്ടികള്‍ കൂടി മരിച്ചതോടെ ആകെ മരണം 24 ആയി ; തണുപ്പേറിയതിനാല്‍ പനിയും ജലദോഷവും പടര്‍ന്നുപിടിക്കുന്നതോടെ ആശങ്ക

ചികിത്സയിലെത്തുന്നവരുടെ എണ്ണമേറുന്നു ; സ്‌ട്രെപ് എ ബാധിച്ച് അഞ്ചു കുട്ടികള്‍ കൂടി മരിച്ചതോടെ ആകെ മരണം 24 ആയി ; തണുപ്പേറിയതിനാല്‍ പനിയും ജലദോഷവും പടര്‍ന്നുപിടിക്കുന്നതോടെ ആശങ്ക
ശൈത്യകാലം തുടങ്ങിയതോടെ ജനജീവിതം പ്രതിസന്ധിയിലായി. ഫ്‌ളൂ ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണത്തില്‍ 60 മടങ്ങാണ് വര്‍ധന. കഴിഞ്ഞാഴ്ച ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്തത് 1939 കേസുകളാണ്. മുന്‍ ആഴ്ചയേക്കാള്‍ 67 ശതമാനം വര്‍ധിച്ചു. 2021 ല്‍ രേഖപ്പെടുത്തിയതു വച്ചു നോക്കിയാല്‍ 57 ഇരട്ടിയായി.

ഫ്‌ളൂ ലക്ഷണങ്ങളുള്ളവരുടെ എണ്ണമേറുന്നത് വലിയ ആശങ്കയാകുകയാണ്. രോഗ ബാധിതരായി ഗുരുതരാവസ്ഥയിലെത്തുന്നവരുടെ എണ്ണവും ഏറുകയാണ്. കഴിഞ്ഞാഴ്ച 149 പേരാണ് ഗുരുതരാവസ്ഥയിലായത്. മുന്‍ ആഴ്ചയേക്കാള്‍ 87 ശതമാനം വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം വെറും രണ്ടുപേരുടെ സ്ഥാനത്താണ് ഈ വര്‍ധനയെന്നത് രോഗ വ്യാപനത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നതാണ്.

ഒരു ലക്ഷം പേരില്‍ 8.3 പേര്‍ എന്ന നിരക്കില്‍ ഫ്‌ളൂ ബാധിച്ച രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന്. നാലു വയസ്സില്‍ താഴെയുള്ളവരേയും 85 വയസിനു മേലുള്ളവരെയും രോഗം ബാധിക്കുന്നുണ്ട്.

വാക്‌സിന്‍ എടുക്കാന്‍ വൈമനസ്യം കാണിക്കുന്നത് തിരിച്ചടിയാണ്.


കുട്ടികളുടെ ജീവന് ഭീഷണിയാകുകയാണ് സ്‌ട്രെപ് എ. അഞ്ചു കുട്ടികള്‍ കൂടി മരിച്ചതോടെ ആകെ മരണം 24 ആയി. ആരോഗ്യ മേഖലയെ ആശങ്കയാക്കുകയാണ് ഈ പ്രതിസന്ധി.

Other News in this category



4malayalees Recommends