ബ്രിട്ടനിലെ താപനില ഇനിയും കുറയും ; ഡിസംബര്‍ 26 മുതല്‍ തുടങ്ങുന്ന മഞ്ഞുവീഴ്ച ന്യൂ ഇയര്‍ നാളുകളിലും തുടരും ; പലയിടത്തും മൈനസ് 11 ഡിഗ്രിവരെയാകുമെന്ന് മുന്നറിയിപ്പ്

ബ്രിട്ടനിലെ താപനില ഇനിയും കുറയും ; ഡിസംബര്‍ 26 മുതല്‍ തുടങ്ങുന്ന മഞ്ഞുവീഴ്ച ന്യൂ ഇയര്‍ നാളുകളിലും തുടരും ; പലയിടത്തും മൈനസ് 11 ഡിഗ്രിവരെയാകുമെന്ന് മുന്നറിയിപ്പ്
അതിശൈത്യം ബ്രിട്ടനെ കാര്യമായി ബാധിച്ചുകഴിഞ്ഞു. ശീതകാറ്റും മഞ്ഞുവീഴ്ചയും ക്രിസ്മസ് നാളുകളെ ബാധിച്ചു കഴിഞ്ഞു. ക്രിസ്മസിന് അടുത്ത ദിവസം മുതല്‍ പുതിയ വര്‍ഷത്തിലേക്കു നീളുന്ന നീണ്ട മഞ്ഞുവീഴ്ച ദിവസങ്ങളാണ് വരാനിരിക്കുന്നത്. മഞ്ഞുവീഴ്ചയും ശീത കാറ്റും ജനുവരി 4 വരെ തുടരുമെന്നാണ് മെറ്റ് ഓഫീസിന്റെ മുന്നറിയിപ്പ്.

Weather forecast as UK braces for snow TOMORROW with temperatures to sink  to -10C - Manchester Evening News

മൈനസ് 11 ഡിഗ്രിവരെയാകും ചില ഭാഗങ്ങളില്‍ താപനില.വാരാന്ത്യം കാലാവസ്ഥ മോശമാകും, മഴയ്ക്കും മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ട്.

ക്രിസ്മസ് തലേന്ന് മുതല്‍ തണുപ്പ് ആരംഭിക്കും. താപനില പലയിടങ്ങളിലും 13 ഡിഗ്രിവരെ ആയി ഉയര്‍ന്നേക്കാം. ബോക്‌സിംഗ് ഡേയില്‍ വടക്കന്‍ മേഖലകളില്‍ ഇടയ്ക്കിടെ ശൈത്യവര്‍ഷത്തിന് സാധ്യതയുണ്ട്. തെക്കന്‍ മേഖലകളില്‍ ജനുവരി 4 വരെ കാറ്റോടു കൂടിയ മഴയും മഞ്ഞുവീഴ്ച്ചയും ഉണ്ടാകുമെന്നും മെറ്റ് ഓഫീസ് അറിയിക്കുന്നു.

പുതുവത്സരം ആരംഭിക്കുന്നതോടെ കാലാവസ്ഥ കൂടുതല്‍ അനിശ്ചിതമായി തുടരും. ജനുവരി 5 മുതല്‍ 9 വരെയുള്ള കാലാവസ്ഥ പ്രവചനത്തില്‍ കൃത്യതയില്ല

ഇന്ന് ഇംഗ്ലണ്ടിലും വെയില്‍സിലും പൊതുവെ കാലാവസ്ഥ മേഘാവൃതമായിരിക്കും ചിലയിടങ്ങളില്‍ ചെറിയ മഴയ്ക്കും സാധ്യതയുണ്ട്. വടക്കന്‍ സ്‌കോട്ട്‌ലാന്‍ഡില്‍ മഴയ്ക്ക് സാധ്യതയുണ്ട്. സ്‌കോട്ട്‌ലാന്‍ഡിന്റെ മറ്റിടങ്ങളില്‍ പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കും.

Other News in this category



4malayalees Recommends