സ്വാതന്ത്ര്യം നേടി അഞ്ച് വര്‍ഷത്തില്‍ ചാള്‍സ് രാജാവിനെ 'രാഷ്ട്രപതി' പദവിയില്‍ നിന്നും പുറത്താക്കും; പകരം തെരഞ്ഞെടുക്കപ്പെട്ട നേതാവ് തലപ്പത്തെത്തും; സ്‌കോട്ട്‌ലണ്ടില്‍ നിക്കോള സ്റ്റര്‍ജന്റെ പിന്‍ഗാമിയാകാന്‍ മത്സരിക്കുന്ന ഹംസ യൂസഫിന്റെ പ്രഖ്യാപനം

സ്വാതന്ത്ര്യം നേടി അഞ്ച് വര്‍ഷത്തില്‍ ചാള്‍സ് രാജാവിനെ 'രാഷ്ട്രപതി' പദവിയില്‍ നിന്നും പുറത്താക്കും; പകരം തെരഞ്ഞെടുക്കപ്പെട്ട നേതാവ് തലപ്പത്തെത്തും; സ്‌കോട്ട്‌ലണ്ടില്‍ നിക്കോള സ്റ്റര്‍ജന്റെ പിന്‍ഗാമിയാകാന്‍ മത്സരിക്കുന്ന ഹംസ യൂസഫിന്റെ പ്രഖ്യാപനം

സ്‌കോട്ട്‌ലണ്ട് സ്വതന്ത്രമായാല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ ബ്രിട്ടീഷ് സാമ്രാജ്യാധിപതിയെ പുറത്താക്കുമെന്ന് പ്രഖ്യാപനം. നിക്കോള സ്റ്റര്‍ജന്റെ പിന്‍ഗാമിയാകാന്‍ മത്സരിക്കുന്ന എസ്എന്‍പി റിപബ്ലിക്കന്‍ നേതാവ് ഹംസ യൂസഫാണ് സ്വാതന്ത്ര്യം നേടിയാല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ ചാള്‍സ് രാജാവിനെ ഒഴിവാക്കി പകരം തെരഞ്ഞെടുക്കപ്പെടുന്ന രാഷ്ട്രപതിയെ നിയോഗിക്കുമെന്ന് പ്രഖ്യാപിച്ചത്.


പുതിയ എസ്എന്‍പി നേതാവിനെയും, സ്‌കോട്ട്‌ലണ്ടിന്റെ ഫസ്റ്റ് മിനിസ്റ്ററെയും കണ്ടെത്താനുള്ള വോട്ടിംഗിന് തിങ്കളാഴ്ച തുടക്കമായി. ആയിരക്കണക്കിന് വരുന്ന എസ്എന്‍പി അംഗങ്ങള്‍ക്ക് വോട്ട് ചെയ്യാനുള്ള ബാലറ്റ് പേപ്പറുകള്‍ അയച്ച് നല്‍കിയിട്ടുണ്ട്. യൂസഫിന് പുറമെ കെയ്റ്റ് ഫോര്‍ബ്‌സ്, ആഷ് റീഗന്‍ എന്നിവരാണ് മത്സരരംഗത്തുള്ളത്.

മാര്‍ച്ച് 27-ന് വോട്ടിംഗ് അവസാനിക്കും. ഇതിന് മുന്നോടിയായി നല്‍കിയ അഭിമുഖത്തിലാണ് ഹംസ യൂസഫ് താന്‍ നിക്കോളയുടെ 'ഡബിള്‍ ഇംപാക്ട്' സമ്മാനിക്കുമെന്ന് പാര്‍ട്ടി അംഗങ്ങളെ ഓര്‍മ്മിപ്പിക്കുന്നത്. ഏത് തരത്തിലുള്ള സ്‌കോട്ട്‌ലണ്ടിനെയാണ് കാണേണ്ടതെന്ന് റീജ്യണല്‍ അസംബ്ലികള്‍ ചര്‍ച്ച് ചെയ്ത് തുടങ്ങണമെന്നാണ് ഇദ്ദേഹം വിശ്വസിക്കുന്നത്.

താന്‍ സ്വപ്‌നം കാണുന്ന സ്‌കോട്ട്‌ലണ്ടിന് ചക്രവര്‍ത്തി ഉണ്ടാകില്ലെന്ന് ഹംസ യൂസഫ് വ്യക്തമാക്കി. രാജകുടുംബത്തില്‍ നിന്നും അകലം പാലിച്ച്, തെരഞ്ഞെടുക്കുന്ന രാഷ്ട്രപതിയെ രാജ്യത്തിന്റെ തലപ്പത്ത് ഇരുത്താനാണ് ഇദ്ദേഹം ലക്ഷ്യമിടുന്നത്. സ്‌കോട്ട്‌ലണ്ട് സ്വാതന്ത്ര്യം നേടിയാല്‍ അഞ്ച് വര്‍ഷത്തിനകം ഇത് സാധ്യാമകുമെന്നാണ് യൂസഫിന്റെ വാഗ്ദാനം.

പുതിയ സ്‌കോട്ടിഷ് കറന്‍സിയിലേക്ക് ചുവടുമാറുന്ന വിഷയത്തിലും താല്‍പര്യമുള്ളതായി രാഷ്ട്രീയ നേതാവ് പറയുന്നു. സ്‌കോട്ട്‌ലണ്ടിനെ യുകെയില്‍ നിന്നും വിഭജിക്കുന്നതില്‍ തല്‍പരകക്ഷിയായിരുന്ന നിക്കോള സ്റ്റര്‍ജന്‍ താന്‍ വിഭജിക്കുന്ന ശക്തിയാണെന്ന് സമ്മതിച്ച് കൊണ്ട് സ്ഥാനം ഒഴിയുമ്പോഴാണ് പുതിയ നേതാവാകാന്‍ നോക്കുന്നവരും ഈ പാത പിന്തുടരുന്നത്.
Other News in this category



4malayalees Recommends