ഇംഗ്ലണ്ടിലെ വീട് വില്‍പനക്കാരില്‍ പത്തിലൊന്ന് പേരും ആവശ്യപ്പെടുന്ന വിലയില്‍ കുറവ് വരുത്തി;ലക്ഷ്യം വാങ്ങലുകാരെ കൂടുതലായി ആകര്‍ഷിക്കല്‍; കഴിഞ്ഞ മാസം ലിസ്റ്റ് ചെയ്തിരിക്കുന്ന 85,000ത്തിലധികം വീടുകളുടെയും ആസ്‌കിംഗ് പ്രൈസില്‍ കുറവ്

ഇംഗ്ലണ്ടിലെ വീട് വില്‍പനക്കാരില്‍ പത്തിലൊന്ന് പേരും ആവശ്യപ്പെടുന്ന വിലയില്‍ കുറവ് വരുത്തി;ലക്ഷ്യം വാങ്ങലുകാരെ കൂടുതലായി ആകര്‍ഷിക്കല്‍; കഴിഞ്ഞ മാസം ലിസ്റ്റ് ചെയ്തിരിക്കുന്ന 85,000ത്തിലധികം വീടുകളുടെയും ആസ്‌കിംഗ് പ്രൈസില്‍ കുറവ്
ഇംഗ്ലണ്ടിലെ വീട് വില്‍പനക്കാരില്‍ പത്തിലൊന്ന് പേരും മാര്‍ക്കറ്റില്‍ പ്രവേശിച്ച് 30 ദിവസങ്ങള്‍ക്കുള്ളില്‍ തങ്ങളുടെ വീടുകള്‍ക്ക് ആവശ്യപ്പെടുന്ന വിലയില്‍ കുറവ് വരുത്തിയെന്ന് റിപ്പോര്‍ട്ട്. തങ്ങളുടെ വീടുകളിലേക്ക് വാങ്ങലുകാരെ കൂടുതലായി ആകര്‍ഷിക്കുന്നതിനാണ് ഇത്തരത്തില്‍ വില കുറച്ചിരിക്കുന്നതെന്നാണ് ഹൗസ് ബൈയര്‍ ബ്യൂറോ (എച്ച്ബിബി)യില്‍ നിന്നുള്ള ഡാറ്റ വെളിപ്പെടുത്തുന്നത്. 30 ദിവസങ്ങള്‍ക്കുള്ളില്‍ സെല്ലിംഗ് മാര്‍ക്കറ്റിലേക്കെത്തിയ പ്രോപ്പര്‍ട്ടികളുടെ ലെവലിനെയും ഇക്കാലത്തിനിടെ പ്രോപ്പര്‍ട്ടികളുടെ ആസ്‌കിംഗ് പ്രൈസില്‍ വരുത്തിയ കുറവിനെയും വിശകലനം ചെയ്താണീ കണക്കുകള്‍ തങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നതെന്നാണ് എച്ച്ബിബി വിശദീകരിക്കുന്നത്.

ഇത് പ്രകാരം ഇംഗ്ലണ്ടിലെ പ്രോപ്പര്‍ട്ടി മാര്‍ക്കറ്റില്‍ കഴിഞ്ഞ മാസം ലിസ്റ്റ് ചെയ്തിരിക്കുന്ന 85,000ത്തില്‍ അധികം വീടുകളുടെയും ആസ്‌കിംഗ് പ്രൈസില്‍ ഇത്തരത്തില്‍ കുറവ് വന്നിട്ടുണ്ടെന്നും ഈ കണക്കുകള്‍ സ്ഥിരീകരിക്കുന്നു. ഇക്കാലയളവില്‍ ഈ മാര്‍ക്കറ്റിലെത്തിയ 6215 പുതിയ വീടുകള്‍ക്കും ആവശ്യപ്പെട്ട വിലയില്‍ കുറവ് വരുത്തിയിട്ടുണ്ട്. അതായത് വാങ്ങലുകാരെ ആകര്‍ഷിക്കുന്നതിനായി എല്ലാ ഹോം സെല്ലര്‍മാരില്‍ 7.3 ശതമാനം പേരും തങ്ങളുടെ വീടുകള്‍ക്ക് ചോദിക്കുന്ന വിലയില്‍ കുറവ് വരുത്തിയിട്ടുണ്ട്.

വീടുകള്‍ക്കുള്ള ആസ്‌കിംഗ് പ്രൈസ് കുറ്ക്കുന്നതില്‍ ഏറ്റവും മുന്നിലുള്ളത് ഈസ്റ്റ് ഓഫ് ഇംഗ്ലണ്ടിലെ വീട് വില്‍പനക്കാരാണ്. ഇത് പ്രകാരം ഇവിടെ കഴിഞ്ഞ 30 ദിവസങ്ങള്‍ക്കിടെ ലിസ്റ്റ് ചെയ്തിരിക്കുന്ന പത്തിലൊന്ന് വീടുകളും ആസ്‌കിംഗ് പ്രൈസില്‍ കുറവ് വരുത്തിയിട്ടുണ്ട്. ഇത് പ്രകാരം സൗത്ത് ഈസ്റ്റില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന 9.8 ശതമാനം വീടുകളുടെയും ആസ്‌കിംഗ് പ്രൈസില്‍ കുറവ് വരുത്തിയിട്ടുണ്ട്.ലണ്ടനില്‍ ഇത്തരത്തില്‍ വിലയില്‍ കുറവ് വരുത്തിയിരിക്കുന്നത് 8.8 ശതമാനം വീടുകളുടേതാണ്.

ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സില്‍ ഇത് പ്രകാരം 6.5 ശതമാനം വീടുകളുടെയും സൗത്ത് വെസ്റ്റില്‍ 5.9 ശതമാനം വീടുകളുടെയു വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സില്‍ 5.7 ശതമാനം വീടുകളുടെയും ആസ്‌കിംഗ് പ്രൈസില്‍ കുറവ് വരുത്തിയിട്ടുണ്ട്.യോര്‍ക്ക്‌ഷെയറും ഹംബറും ഇക്കാര്യത്തില്‍ ഏറ്റവും അഫോര്‍ഡബിളായ റീജിയണുകളാണ്. നോര്‍ത്ത് വെസ്റ്റില്‍ 4.3 ശതമാനവും നോര്‍ത്ത് ഈസ്റ്റില്‍ 4.1 ശതമാനവും വീടുകളുടെ ആസ്‌കിംഗ് പ്രൈസില്‍ കുറവ് വരുത്തിയിട്ടുണ്ട്.

Other News in this category



4malayalees Recommends