.ബ്രിട്ടനിലേക്ക് ഇംഗ്ലീഷ് ചാനല്‍ കടന്നെത്തുന്ന അനധികൃത കുടിയേറ്റക്കാരില്‍ ഇന്ത്യക്കാരേറുന്നു; 2022ല്‍ എത്തിയത് 683 പേര്‍; അനധികൃത കുടിയേറ്റമവസാനിപ്പിക്കാനൊരുങ്ങിയ ഇന്ത്യന്‍ വംശജരായ പ്രധാനമന്ത്രിക്കും ഹോം സെക്രട്ടറിക്കും ഇന്ത്യക്കാരുടെ പാര....!!

.ബ്രിട്ടനിലേക്ക് ഇംഗ്ലീഷ് ചാനല്‍ കടന്നെത്തുന്ന അനധികൃത കുടിയേറ്റക്കാരില്‍ ഇന്ത്യക്കാരേറുന്നു; 2022ല്‍ എത്തിയത് 683 പേര്‍; അനധികൃത കുടിയേറ്റമവസാനിപ്പിക്കാനൊരുങ്ങിയ ഇന്ത്യന്‍ വംശജരായ പ്രധാനമന്ത്രിക്കും ഹോം സെക്രട്ടറിക്കും ഇന്ത്യക്കാരുടെ പാര....!!
.ഇംഗ്ലീഷ് ചാനലിലൂടെ അപകടകരമായ രീതിയില്‍ ചെറുവഞ്ചികളിലും ബോട്ടുകളിലും അനധികൃത കുടിയേറ്റക്കാര്‍ ബ്രിട്ടനിലേക്കെത്തിക്കൊണ്ടിരിക്കുന്നത് രാജ്യം നേരിടുന്ന ഏറ്റവും വലിയ തലവേദനകളിലൊന്നാണ്. കാലാകാലങ്ങളായി ബ്രിട്ടനില്‍ അധികാരത്തിലെത്തുന്നവരെല്ലാം ഇത്തരത്തിലുള്ള അനധികൃത കുടിയേറ്റം തടയുന്നതിനായി കിണഞ്ഞ് പരിശ്രമിക്കുന്നുമുണ്ട്. നിലവില്‍ അധികാരത്തിലുള്ള ഇന്ത്യന്‍ വംശജനായ പ്രധാനമന്ത്രി ഋഷി സുനകും ഇന്ത്യന്‍ വംശജയായ ഹോം സെക്രട്ടറി പ്രീതി പട്ടേലും ഇംഗ്ലീഷ് ചാനലിലൂടെയുള്ള അനധികൃത കുടിയേറ്റം തടയാന്‍ കര്‍ക്കശമായ നടപടികള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുകയുമാണ്.

എന്നാല്‍ നിര്‍ഭാഗ്യകരമെന്ന് പറയട്ടെ ഇതിന് തുരങ്കം വയ്ക്കുന്ന രീതിയില്‍ അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാര്‍ തുനിഞ്ഞിരിക്കുന്നുവെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നത്. അതായത് 2022ല്‍ ഇംഗ്ലീഷ് ചാനല്‍ കടന്ന് ബ്രിട്ടീഷ് മണ്ണിലെത്തിയത് 683 ഇന്ത്യക്കാരാണെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.അനധികൃത കുടിയേറ്റമവസാനിപ്പിക്കാന്‍ കച്ച കെട്ടിയിറങ്ങിയ ഇന്ത്യന്‍ വംശജരായ പ്രധാനമന്ത്രിക്കും ഹോം സെക്രട്ടറിക്കും ഇന്ത്യക്കാരുടെ പാര വന്നതിങ്ങനെയാണ്.

2020ലായിരുന്നു ഇംഗ്ലീഷ് ചാനലിലൂടെ യുകെയിലെത്താന്‍ ഇന്ത്യക്കാര്‍ ആദ്യമായി തുനിഞ്ഞിറങ്ങിയത്. പ്രസ്തുത വര്‍ഷം വെറും 64 ഇന്ത്യക്കാരായിരുന്നു ചാനല്‍ മുഖാന്തിരം യുകെയിലെത്തിയത്. 2021ല്‍ ഇത് 67 പേരായി വര്‍ധിച്ചു. തുടര്‍ന്ന് 2022ല്‍ ഇത് കുതിച്ചുയര്‍ന്ന് 683 പേരിലെത്തിയിരിക്കുകയാണ്. പുതിയ കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷത്തിലെ അവസാനത്ത മൂന്ന് മാസങ്ങളില്‍ മാത്രം 451 ഭാരതീയരാണ് ചെറു ബോട്ടുകളിലും വഞ്ചികളിലും ചാനല്‍ കടന്ന് ബ്രിട്ടീഷ് മണ്ണിലെത്തിയിരിക്കുന്നത്.

ഇക്കൂട്ടത്തില്‍ മൂന്ന് വനിതകളുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. 2022ന്റെ മൂന്നാം പാദത്തില്‍ 134 ഇന്ത്യക്കാര്‍ ചാനലിലൂടെ ബ്രിട്ടനിലെത്തി. ഇതില്‍ ഏഴ് പേര്‍ വനിതകളായിരുന്നു. കഴിഞ്ഞ വര്‍ഷം രണ്ടാം പാദത്തില്‍ 66 പേരും ആദ്യ പാദത്തില്‍ 32 പേരുമാണ് യുകെയില്‍ ചാനല്‍ മുഖാന്തിരമെത്തിയ ഇന്ത്യക്കാര്‍. നിയമവിരുദ്ധമായി എത്തുന്നവരെ മടക്കി അയക്കുന്നതിനായി മൈഗ്രേഷന്‍ ആന്‍ഡ് മൊബിലിറ്റി പ ാര്‍ട്ട്ണര്‍ഷിപ്പിന് കീഴില്‍ ഇന്ത്യക്കും ബ്രിട്ടനുമിടയില്‍ കരാറുണ്ട്. ഈ കരാറിന്റെ ബലത്തില്‍ അനധികൃത കുടിയേറ്റക്കാരെ ഉടനെ തിരിച്ചയക്കുമെന്നാണ് സുനക് സ്ഥിരീകരിച്ചിരിക്കുന്നത്.

Other News in this category



4malayalees Recommends