ബജറ്റ് ദിനത്തില്‍ ബ്രിട്ടനില്‍ സമരത്തീ പുകയും; അധ്യാപകരും, ട്യൂബ് ഡ്രൈവര്‍മാരും, ഡോക്ടര്‍മാരും ഉള്‍പ്പെടെ ആയിരക്കണക്കിന് ജോലിക്കാര്‍ സമരമുഖത്ത്; ശൈത്യകാലത്ത് സമരങ്ങളില്‍ നഷ്ടപ്പെട്ടത് 1.5 മില്ല്യണ്‍ തൊഴില്‍ ദിനങ്ങള്‍

ബജറ്റ് ദിനത്തില്‍ ബ്രിട്ടനില്‍ സമരത്തീ പുകയും; അധ്യാപകരും, ട്യൂബ് ഡ്രൈവര്‍മാരും, ഡോക്ടര്‍മാരും ഉള്‍പ്പെടെ ആയിരക്കണക്കിന് ജോലിക്കാര്‍ സമരമുഖത്ത്; ശൈത്യകാലത്ത് സമരങ്ങളില്‍ നഷ്ടപ്പെട്ടത് 1.5 മില്ല്യണ്‍ തൊഴില്‍ ദിനങ്ങള്‍

ചാന്‍സലര്‍ ജെറമി ഹണ്ട് ബജറ്റ് അവതരിപ്പിക്കുമ്പോള്‍ ആയിരക്കണക്കിന് ജീവനക്കാര്‍ പണിമുടക്കി സമരരംഗത്ത് സജീവമാകും. അധ്യാപകരും, ട്യൂബ് ഡ്രൈവര്‍മാരും, ഡോക്ടര്‍മാരും ഉള്‍പ്പെടെ ജോലിക്കാരാണ് ബുധനാഴ്ച പണിമുടക്കുന്നത്. കഴിഞ്ഞ വര്‍ഷം ആരംഭിച്ച സമരപരമ്പരയിലെ ഏറ്റവും വലിയ സമരദിനമായി ഇത് മാറും.


വിവിധ ട്രേഡ് യൂണിയനുകളില്‍ പെട്ട അംഗങ്ങളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പിക്കറ്റ് ലൈനില്‍ ഇടംപിടിക്കുക. ശമ്പളവിഷയത്തിന് പുറമെ, തൊഴില്‍, പെന്‍ഷന്‍, തൊഴില്‍സാഹചര്യങ്ങള്‍ എന്നിവയിലാണ് ജീവനക്കാര്‍ രോഷം പ്രകടിപ്പിക്കുക.

ബുധനാഴ്ച സമരത്തിന് ഇറങ്ങുന്നവരില്‍ അധ്യാപകര്‍, യൂണിവേഴ്‌സിറ്റ് ലെക്ചറര്‍മാര്‍, സിവില്‍ സെര്‍വന്റ്‌സ്, ജൂനിയര്‍ ഡോക്ടര്‍മാര്‍, ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ട് ഡ്രൈവര്‍മാര്‍, ബിബിസി ജേണലിസ്റ്റുകള്‍ എന്നിങ്ങനെ നീളുന്നു പട്ടിക.

യൂണിയനുകളും, ഗവണ്‍മെന്റും തമ്മിലുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും പബ്ലിക് സെക്ടര്‍ മേഖലയിലെ സമരങ്ങളുടെ കുരുക്ക് അഴിക്കാന്‍ സാധിച്ചിട്ടില്ല. അധ്യാപകര്‍ ഉള്‍പ്പെടെ ചില വിഭാഗങ്ങളുടെ സമരങ്ങള്‍ ഇംഗ്ലണ്ടില്‍ മാത്രമാണ് തുടരുന്നത്. വെയില്‍സിലും, സ്‌കോട്ട്‌ലണ്ടിലും സമരങ്ങള്‍ നിര്‍ത്തിവെച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്.
Other News in this category



4malayalees Recommends