ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ ജില്ലാ ടോപ്പറായ പെണ്‍കുട്ടി തുടര്‍പഠനത്തിനായി കൂലിപ്പണി ചെയ്യുന്നു

ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ ജില്ലാ ടോപ്പറായ പെണ്‍കുട്ടി തുടര്‍പഠനത്തിനായി കൂലിപ്പണി ചെയ്യുന്നു
ഉയര്‍ന്ന മാര്‍ക്കോടെ പ്ലസ്ടു പാസായിട്ടും തുടര്‍ പഠനത്തിനായി പണം കണ്ടെത്തുന്നതിന് ദിവസക്കൂലിയ്ക്ക് ജോലി ചെയ്യുകയാണ് ഒരു വിദ്യാര്‍ത്ഥി. ജില്ലയില്‍ പ്ലസ് ടു പരീക്ഷയില്‍ ടോപ്പറായിരുന്നു ഒഡീഷയിലെ മല്‍ക്കന്‍ഗിരി ജില്ലയിലെ കരാമ മുദുലി എന്ന പെണ്‍കുട്ടി. ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ കൊമേഴ്‌സ് വിഭാഗത്തില്‍ ഒന്നാമതായിരുന്നു ഈ മിടുക്കി.

കരാമയുടെ വിജയത്തില്‍ ആശംസയുമായി ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്റെ സന്ദേശം എത്തിയിരുന്നു. 82.66 ശതമാനം മാര്‍ക്കോെയാണ് കരാമ ഹയര്‍സെക്കന്‍ഡറി പരീക്ഷ പാസായത്. കൂലിപ്പണിക്കാരാണ് കരാമയുടെ മാതാപിതാക്കള്‍. എന്നാല്‍ തുടര്‍ പഠനത്തിനായി കൂലി പണിയ്ക്കിറങ്ങുകയാണ് കരാമയും.

പ്ലസ് ടു വിന് ശേഷം ഭുവനേശ്വറിലെ രമാദേവി വിമന്‍സ് യൂണിവേഴ്‌സിറ്റിയിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ കരാമ തുടര്‍പഠനത്തിന് പണം കണ്ടെത്തുന്നത് വേണ്ടിയാണ് ചൂടും കഷ്ടപാടും വകവയ്ക്കാതെ ഒഴിവ് ദിവസങ്ങളില്‍ പണിക്കിറങ്ങുന്നത്. തന്റെ സ്വപ്ന സാക്ഷാത്കാരത്തിനായി ഒരു ചാരിറ്റബിള്‍ ട്രസ്റ്റ് മുന്നോട്ടു വന്നിരുന്നു. അവരാണ് തുടര്‍ പഠനത്തിനായി ഭുവനേശ്വറിലെ രമാദേവി വിമന്‍സ് യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ത്തത്.

എന്നാല്‍ കുടുംബത്തില്‍ വളരെ ദരിദ്ര്യമാണ്. അതുകൊണ്ട് വിദ്യഭ്യാസച്ചെലവ് വഹിക്കുക എന്നത് ബുദ്ധിമുട്ടാണ്. ഒരു വഴിയുമില്ലാത്തതിനാലാണ് കൂലിപ്പണിക്കായി ഇറങ്ങിയതെന്ന് കരാമ മാധ്യമങ്ങളോട് പറഞ്ഞു. കരാമയുടെ അവസ്ഥ വാര്‍ത്തകളിലൂടെ പുറത്തുവന്നതോടെ മല്‍ക്കന്‍ഗിരി ജില്ലാ ഭരണകുടം സഹായിക്കാന്‍ മുന്നോട്ട് വന്നിട്ടുണ്ട്. ഒരു സിവില്‍ സര്‍വീസ് ഓഫീസറാവുക എന്നതാണ് കരാമയുടെ സ്വപ്നം.



Other News in this category



4malayalees Recommends