കിറ്റക്‌സ് തെലുങ്കാനയില്‍ ; 1350 ഏക്കറിലെ ആദ്യഫാക്ടറി ഉദ്ഘാടനത്തിന് ഒരുങ്ങി; ചിത്രങ്ങള്‍ പുറത്തുവിട്ട് കെടിആര്‍; 40,000 പേര്‍ക്ക് തൊഴില്‍

കിറ്റക്‌സ് തെലുങ്കാനയില്‍ ; 1350 ഏക്കറിലെ ആദ്യഫാക്ടറി ഉദ്ഘാടനത്തിന് ഒരുങ്ങി; ചിത്രങ്ങള്‍ പുറത്തുവിട്ട് കെടിആര്‍; 40,000 പേര്‍ക്ക് തൊഴില്‍
കേരള സര്‍ക്കാരുമായി ഏറ്റുമുട്ടി കേരളം വിട്ട കിറ്റക്‌സിന്റെ തെലുങ്കാനയിലെ ഫാക്ടറി ഉദ്ഘാടനത്തിന് ഒരുങ്ങി. തെലുങ്കാന വ്യവസായ മന്ത്രി കെ.ടി.രാമറാവു കിറ്റക്‌സിന്റെ പുതിയ ടെക്‌സ്‌റ്റൈയില്‍സ് ഫാക്ടറിയുടെ ചിത്രങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്. വാറങ്കലില്‍ 1350 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന കകതിയ മെഗാ ടെക്‌സ്‌റ്റൈല്‍സ് പാര്‍ക്കിലാണ് കിറ്റക്‌സ് ഫാക്ടറി നിര്‍മിച്ചിരിക്കുന്നത്. 2,400 കോടിയുടെ രണ്ടു നിക്ഷേപം സംസ്ഥാനത്ത് നടത്താന്‍ തെലങ്കാന സര്‍ക്കാരും കിറ്റെക്‌സും തമ്മില്‍ ധാരണയായിരുന്നു. രണ്ട് പദ്ധതികളിലുമായി 40,000 പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന പദ്ധതിയാണ് നിലവില്‍ കിറ്റെക്‌സ് തെലങ്കാനയില്‍ പൂര്‍ത്തികരിച്ചുകൊണ്ടിരിക്കുന്നത്.

കിറ്റക്‌സ് വാറങ്കലിലെ കകാതിയ മെഗാ ടെക്സ്റ്റയില്‍ പാര്‍ക്കിലെയും സീതാറാംപൂര്‍ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിലുമായി രണ്ട് പദ്ധതികള്‍കാണ് ആസൂത്രണം ചെയ്തിരുന്നത്. ഇതിനെ വാറങ്കലിലെ പദ്ധതിയാണ് പൂര്‍ത്തിയായത്. രണ്ട് പദ്ധതികളിലൂടെയായി 22,000 പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കുമ്പോള്‍ 18000 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ കിട്ടും. തെലങ്കാന സര്‍ക്കാരിന്റെ നിക്ഷേപകരോടുള്ള സമീപനം നല്ലതാണ്. ശക്തമായ വ്യവസായ സൗഹൃദ അന്തരീക്ഷമാണെന്നാണ് ഇവിടെ. ഇത് രണ്ടും കണക്കിലെടുത്താണ് പുതിയ സംരംഭങ്ങളെന്നാണ് കിറ്റക്‌സ് വ്യക്തമാക്കിയിരുന്നു. കിറ്റക്‌സ് ഫാക്ടറിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവാണ് നിര്‍വഹിക്കുന്നത്. കേരളത്തില്‍ ഉപേക്ഷിച്ച 3500 കോടിയുടെ നിക്ഷേപമാണ് തെലുങ്കാനയി കിറ്റക്‌സ് നടത്തിയത്. കേരള സര്‍ക്കാരും കിറ്റക്‌സും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായപ്പോള്‍ സ്വകാര്യ ജെറ്റ് വിമാനം അയച്ചാണ് സാബു ജേക്കബിനെയും സംഘത്തെയും ചര്‍ച്ചയ്ക്ക് വിളിച്ചത്.

കേരള സര്‍ക്കാര്‍ റെയ്ഡുകളും പരിശോധനകളുമായി നിരന്തരമായി വേട്ടയാടുന്നുവെന്ന് ആരോപിച്ച് 2021ലാണ് കിറ്റെക്‌സ് ആരോപം ഉയര്‍ത്തിയത്. 3,500 കോടി രൂപയുടെ പദ്ധതി മറ്റ് സംസ്ഥാനങ്ങളില്‍ നടപ്പാക്കുമെന്നായിരുന്നു കിറ്റെക്‌സ് എംഡി സാബു എം ജേക്കബ് പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ തെലങ്കാന വ്യവസായ മന്ത്രി കെ ടി രാമറാവുമായുള്ള ചര്‍ച്ചയിലാണ് 3500 കോടിയുടെ നിക്ഷേപം നടത്താന്‍ തീരുമാനമായത്.

എന്നാല്‍, കിറ്റക്‌സ് തെലുങ്കാനയില്‍ നിര്‍മിക്കുന്ന ഫാക്ടറികള്‍ക്കെതിരെ കര്‍ഷകര്‍ രംഗത്തെത്തിയിരുന്നു. ഗീസുഗൊണ്ട, സംഗേം മണ്ഡലങ്ങളിലായി വ്യാപിച്ചുകിടക്കുന്ന കാകതീയ മെഗാ ടെക്‌സ്‌റ്റൈല്‍ പാര്‍ക്കില്‍ വസ്ത്രനിര്‍മാണ യൂണിറ്റ് 187 ഏക്കറാണ് കിറ്റക്‌സിന് സര്‍ക്കാര്‍ നല്‍കിയത്. എന്നാല്‍, ഇത് വാസ്തു പ്രകാരമല്ലെന്നും കോമ്പൗണ്ട് ഭിത്തികെട്ടി സ്ഥലം പുനക്രമീകരിക്കാന്‍ 13.29 ഏക്കര്‍ കൂടി അനുവദിക്കണമെന്നും കമ്പനി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

കിറ്റക്‌സ് ആവശ്യപ്പെട്ട സ്ഥലം കര്‍ഷകരുടെ കൃഷിഭൂമിയായിരുന്നു. ഇത് അളക്കാന്‍ അധികൃതര്‍ എത്തിയതോടെയാണ് പ്രതിഷേധം ഉണ്ടായത്. ഏക്കറിന് 50 ലക്ഷം വിലവരുന്ന സ്ഥലം സര്‍ക്കാരും കിറ്റക്‌സും ചേര്‍ന്ന് 10 ലക്ഷത്തിന് കൈക്കലാക്കാന്‍ ശ്രമിക്കുകയാണെന്ന് കര്‍ഷകര്‍ ആരോപിച്ചിരുന്നത്. ഈ എതിര്‍പ്പുകള്‍ എല്ലാം ചര്‍ച്ചചെയ്ത് പരിഹരിച്ചാണ് ഇപ്പോള്‍ കിറ്റക്‌സിന്റെ ഫാക്ടറി തെലുങ്കാനയില്‍ ഉദ്ഘാടനത്തിന് ഒരുങ്ങുന്നത്.

Other News in this category



4malayalees Recommends