പ്രവാസി മലയാളി വീട്ടമ്മ മസ്കറ്റില്‍ ഹൃദയാഘാതം മൂലം മരിച്ചു
ഒമാനിലെ മസ്കറ്റില്‍ പ്രവാസി മലയാളി വീട്ടമ്മ മരിച്ചു. പാലക്കാട് ആര്യക്കാട് പുടുശ്ശേരി സ്വദേശിനി കൃഷ്ണപ്രിയ വീട്ടില്‍ സ്മിത രതീഷ് (43) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
മസ്കറ്റിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. ഭര്‍ത്താവ് രതീഷ് പറക്കോട്ട് അല്‍ മയാ ഇന്റര്‍നാഷണല്‍ കമ്പനിയിലെ ജീവനക്കാരനാണ്. ഇന്ന് വൈകുന്നേരം നാട്ടിലേക്ക് കൊണ്ടുപോകുന്ന മൃതദേഹം നാളെ പാലക്കാട് കഞ്ചിക്കോട് സംസ്കരിക്കും. അഭിഷേക്, അക്ഷജ് എന്നിവര്‍ മക്കളാണ്.