കോസ്‌മോപൊലിറ്റന്‍ ക്ലബ്ബ് വാര്‍ഷികം മാര്‍ച്ച് 9 ശനിയാഴ്ച. അപര്‍ണ പവിത്രന്റെ നൃത്തവും, ശ്രീ കെ ജെ ജോയ് അനുസ്മരണ സംഗീത സന്ധ്യ 'നൊസ്റ്റാള്‍ജിയ 'യും ബ്രിസ്റ്റളില്‍.

കോസ്‌മോപൊലിറ്റന്‍ ക്ലബ്ബ് വാര്‍ഷികം മാര്‍ച്ച് 9 ശനിയാഴ്ച. അപര്‍ണ പവിത്രന്റെ നൃത്തവും, ശ്രീ കെ ജെ ജോയ് അനുസ്മരണ സംഗീത സന്ധ്യ 'നൊസ്റ്റാള്‍ജിയ 'യും ബ്രിസ്റ്റളില്‍.
ഇംഗ്ലണ്ടിലെ ബ്രിസ്റ്റള്‍, വിറ്റ്ചര്‍ച്ച് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന യൂറോപ്പിലെ പ്രമുഖ കലാസാംസ്‌കാരിക സംഘടനയായ കോസ്‌മോപൊലിട്ടന്‍ ക്ലബ്ബിന്റെ ഏഴാം വാര്‍ഷികാഘോഷങ്ങള്‍ മാര്‍ച്ച് 9, ശനിയാഴ്ച ബ്രിസ്റ്റളില്‍ നടക്കും. സന്നദ്ധ സേവന രംഗത്തും, ഭാരതീയ കലാ സാംസ്‌കാരിക പൈതൃകകലകളെ ഇംഗ്ലണ്ടില്‍ അവതരിപ്പിക്കാനും എന്നും മുന്‍പന്തിയില്‍ നില്‍ക്കുന്ന സംഘടനയാണ് കോസ്‌മോപൊലിട്ടന്‍ ക്ലബ്ബ് ബ്രിസ്റ്റള്‍.


വൈകുന്നേരം 3 മണിക്ക് ആരംഭിക്കുന്ന ചടങ്ങില്‍ പ്രമുഖ വ്യക്തികള്‍ പങ്കെടുക്കും. ചടങ്ങ് ആരംഭിക്കുന്നത് പ്രശസ്ത നര്‍ത്തകിയും,നൃത്താധ്യാപികയുമായ ശ്രീമതി അപര്‍ണ പവിത്രന്‍ അവതരിപ്പിക്കുന്ന മോഹിനിയാട്ടത്തോട് കൂടിയാണ്.


മലയാള ചലച്ചിത്ര ഗാനശാഖക്ക് നിരവധി മനോഹര ഗാനങ്ങള്‍ സമ്മാനിച്ച അന്തരിച്ച സംഗീത സംവിധായകന്‍ ശ്രീ കെ ജെ ജോയിക്ക് ആദരം അര്‍പ്പിച്ച് 'നൊസ്റ്റാള്‍ജിയ '

എന്ന പ്രത്യേക സംഗീത സന്ധ്യയും അരങ്ങേറും.

പ്രശസ്ത ഗായകര്‍ ഈ ചടങ്ങില്‍ ഗാനര്‍ച്ചന ആലപിക്കും.

ക്ലബ്ബിന്റെ വാര്‍ഷിക പൊതുയോഗവും ചടങ്ങുകള്‍ക്ക് ശേഷം നടക്കുന്നതാണ് .

പ്രവേശനം ക്ലബ്ബ് അംഗങ്ങള്‍ക്കും, ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കും മാത്രം.

കൂടുതല്‍ വിവരങ്ങള്‍ക്ക് :07754724879(വാട്‌സ്ആപ്പ് )



Other News in this category



4malayalees Recommends