പ്രവാസിശ്രീ യുടെ നേതൃത്വത്തില്‍ വനിതാദിനം ആഘോഷിച്ചു

പ്രവാസിശ്രീ യുടെ നേതൃത്വത്തില്‍ വനിതാദിനം ആഘോഷിച്ചു
സാര്‍വ്വ ദേശീയ വനിതാ ദിനത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന്റെ വനിതാ വിഭാഗമായ പ്രവാസിശ്രീ യുടെ നേതൃത്വത്തില്‍ കെപിഎ ആസ്ഥാനത്തു വനിതാദിനാഘോഷം സംഘടിപ്പിച്ചു. പ്രവാസിശ്രീയുടെ പത്തു യൂണിറ്റുകള്‍ സംയുക്തമായിട്ടായിരുന്നു ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്. പൂര്‍ണ്ണമായും വനിതകള്‍ നിയന്ത്രിച്ചു നടത്തിയ ആഘോഷത്തില്‍ മ്യുറല്‍ പെയിന്റിംഗ് പരിശീലനം, ക്രാഫ്റ്റ് പരിശീലനം, വ്യത്യസ്ത ഗെയിമുകള്‍, അംഗങ്ങളുടെ കലാ പ്രകടനങ്ങള്‍ എന്നിവ ഉള്‍പ്പെട്ടിരുന്നു. ബഹ്‌റൈനിലെ അറിയപ്പെടുന്ന ക്ലിനികല്‍ സൈക്കോളജിസ്റ്റ് ശ്രീമതി. ദീപ്തി ഗോപിനാഥ് മുഖ്യാഥിതിയായി പങ്കെടുത്തു സ്ട്രസ്സ് മാമേജ്!മെന്റ് ക്ലാസും സംശയ നിവാരണവും നടത്തി. ആഘോഷ സംഗമം കൊല്ലം പ്രവാസി അസോസിയേഷന്‍ പ്രസിഡന്റ് നിസാര്‍ കൊല്ലം ഉത്ഘാടനം ചെയ്തു. പ്രവാസിശ്രീ യുണിറ്റ് ഹെഡ് റസീല മുഹമ്മദ് അധ്യക്ഷയായ ചടങ്ങിന് പ്രവാസി ശ്രീ യുണിറ്റ് ഹെഡുകളായ അഞ്ജലി സ്വാഗതവും ഷാമില ഇസ്മായില്‍ നന്ദിയും പറഞ്ഞു. കെപിഎ വൈസ് പ്രസിഡന്റ് കിഷോര്‍ കുമാര്‍, സെക്രട്ടറിമാരായ സന്തോഷ് കാവനാട്, അനോജ് മാസ്റ്റര്‍, പ്രവാസിശ്രീ കോഓര്‍ഡിനേറ്റേഴ്‌സ് ആയ മനോജ് ജമാല്‍, നവാസ് കരുനാഗപ്പള്ളി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. പ്രവാസിശ്രീ യുണിറ്റ് ഹെഡ്കളായ ജിബി ജോണ്‍, പ്രതിഭ അനില്‍, രമ്യ ഗിരീഷ്, ജ്യോതി പ്രമോദ്, സുമി ഷമീര്‍ തുടങ്ങിയവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.

Other News in this category



4malayalees Recommends