മേയ് 2ന് പൊതുതെരഞ്ഞെുപ്പ് 'ഇല്ല'! അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് പ്രധാനമന്ത്രി സുനാക്; ലോക്കല്‍ തെരഞ്ഞെടുപ്പ് മുതല്‍ മേയര്‍ തെരഞ്ഞെടുപ്പ് വരെയുള്ളവയില്‍ ശ്രദ്ധിക്കും; ടോറികള്‍ക്ക് തിരിച്ചുവരവിന് സമയം ബാക്കി

മേയ് 2ന് പൊതുതെരഞ്ഞെുപ്പ് 'ഇല്ല'! അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് പ്രധാനമന്ത്രി സുനാക്; ലോക്കല്‍ തെരഞ്ഞെടുപ്പ് മുതല്‍ മേയര്‍ തെരഞ്ഞെടുപ്പ് വരെയുള്ളവയില്‍ ശ്രദ്ധിക്കും; ടോറികള്‍ക്ക് തിരിച്ചുവരവിന് സമയം ബാക്കി
മേയ് 2ന് പൊതുതെരഞ്ഞെടുപ്പ് നടത്താനുള്ള സാധ്യതകള്‍ തള്ളിക്കളഞ്ഞ് ഋഷി സുനാക്. സൗത്ത് വെസ്റ്റ് ഗ്ലോസ്റ്റര്‍ റഗ്ബിയിലേക്കുള്ള സന്ദര്‍ശനത്തിനിടെയാണ് പ്രധാനമന്ത്രി ഈ പ്രഖ്യാപനം നടത്തിയത്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ സുനാക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കുമെന്ന് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ് സ്ഥിരീകരണം.

'ഏഴ് ആഴ്ചയ്ക്കുള്ളില്‍ നമുക്ക് ലോക്കല്‍ തെരഞ്ഞെടുപ്പ് നടക്കും, ഇപ്പോള്‍ സംസാരിക്കുന്ന ഗ്ലോസ്റ്റര്‍ ഉള്‍പ്പെടെ ഇതില്‍ വരും. കൂടാതെ പോലീസ്, ക്രൈം കമ്മീഷണര്‍ ഇലക്ഷനുകളും, മേയര്‍ തെരഞ്ഞെടുപ്പുമുണ്ട്. ഇവയെല്ലാം പ്രധാനമായതിനാല്‍ ഇതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുക, ആ സമയത്ത് പൊതുതെരഞ്ഞെടുപ്പ് നടത്തില്ല', സുനാക് പറഞ്ഞു.

2025 ജനുവരി അവസാനത്തോടെയാണ് യുകെയില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കേണ്ടത്. മേയ് 2ന് ലോക്കല്‍ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ തങ്ങളുടെ അവകാശം വിനിയോഗിക്കും. ലോക്കല്‍ തെരഞ്ഞെടുപ്പിനൊപ്പം പൊതുതെരഞ്ഞെടുപ്പ് നടത്താന്‍ പ്രധാനമന്ത്രി തയ്യാറാകുമെന്നായിരുന്നു അഭ്യൂഹങ്ങള്‍. ബജറ്റിലെ നാഷണല്‍ ഇന്‍ഷുറന്‍സ് കുറച്ചതിന്റെ ഗുണം നേടുകയാണ് ഉദ്ദേശമെന്നാണ് കരുതിയത്.

എന്നാല്‍ വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ഇത് നടത്തുന്നതിനെ കുറിച്ചാണ് ആലോചനയെന്ന് സുനാക് വ്യക്തമാക്കി. ലേബര്‍ പാര്‍ട്ടിക്ക് സര്‍വ്വെകളില്‍ വലിയ മുന്‍തൂക്കമുള്ള അവസ്ഥയാണ്. ബജറ്റ് പ്രഖ്യാപനങ്ങളുടെയും, മറ്റ് സാമ്പത്തിക നടപടികളുടെയും പശ്ചാത്തലത്തില്‍ സമ്പദ് വ്യവസ്ഥയില്‍ മാറ്റങ്ങള്‍ കാണുന്നത് വരെ കാത്തിരിക്കാനാണ് സുനാക് ഉദ്ദേശിക്കുന്നത്.

Other News in this category



4malayalees Recommends