എന്‍എച്ച്എസില്‍ ഗുരുതര ശ്വാസകോശ രോഗങ്ങളുടെ ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് ക്ഷാമം; ആസ്ത്മ ഉള്‍പ്പെടെയുള്ളവ ചികിത്സിക്കുന്ന മരുന്ന് റേഷന്‍ അടിസ്ഥാനത്തില്‍ നല്‍കാന്‍ ഡോക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം; സേഫ്റ്റി അലേര്‍ട്ട് പ്രഖ്യാപിച്ച് ഡിഎച്ച്എസ്ഇ

എന്‍എച്ച്എസില്‍ ഗുരുതര ശ്വാസകോശ രോഗങ്ങളുടെ ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് ക്ഷാമം; ആസ്ത്മ ഉള്‍പ്പെടെയുള്ളവ ചികിത്സിക്കുന്ന മരുന്ന് റേഷന്‍ അടിസ്ഥാനത്തില്‍ നല്‍കാന്‍ ഡോക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം; സേഫ്റ്റി അലേര്‍ട്ട് പ്രഖ്യാപിച്ച് ഡിഎച്ച്എസ്ഇ
രാജ്യവ്യാപകമായി എന്‍എച്ച്എസ് ആശുപത്രികളില്‍ ശ്വാസം കിട്ടാതെ മരിക്കുമെന്ന് ആശങ്ക ഉയര്‍ത്തി ശ്വാസകോശ പ്രശ്‌നങ്ങള്‍ക്കുള്ള മരുന്നുകള്‍ക്ക് ക്ഷാമം. ശ്വസിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്ന രോഗികളെ മരണത്തില്‍ നിന്നും രക്ഷിക്കുന്ന ജീവന്‍രക്ഷാ മരുന്നുകള്‍ക്കാണ് ക്ഷാമം നേരിടുന്നത്.

സാല്‍ബുറ്റാമോള്‍ ലിക്വിഡിന്റെ ഉപയോഗം റേഷന്‍ അടിസ്ഥാനത്തിലേക്ക് മാറ്റാനാണ് ഡോക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നത്. ഗുരുതര ആസ്ത്മ പ്രശ്‌നങ്ങളോ, ക്രോണിക് ഒബ്‌സ്ട്രക്ടീവ് പള്‍മനറി ഡിസീസ് എന്നിവ ബാധിക്കുകയോ ചെയ്യുന്ന രോഗികളെ ചികിത്സിക്കാന്‍ ഈ മരുന്ന് സുപ്രധാനമാണ്.

ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് നാഷണല്‍ പേഷ്യന്റ് സേഫ്റ്റി അലേര്‍ട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്. 2.5 എംജി, 5 എംജി സാല്‍ബുറ്റാമോള്‍ ലിക്വിഡിന്റെ ഡോസുകളാണ് ക്ഷാമം നേരിടുന്നതെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് പറയുന്നു. 2024 ഏപ്രില്‍ പകുതി വരെ രണ്ടാമത്തെ ഡോസ് സ്‌റ്റോക്കില്‍ ഇല്ലെന്നും എന്‍എച്ച്എസ് വ്യക്തമാക്കിയിട്ടുണ്ട്.

മരുന്നുകളുടെ ഇറക്കുമതിക്കായി സപ്ലൈ തീരുന്നത് വരെ കാത്തിരിക്കരുതെന്ന് ആശുപത്രികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. യുകെയിലെ മരുന്ന് ക്ഷാമം റെക്കോര്‍ഡ് ഉയരത്തിലാണ് പോകുന്നതെന്ന് ജനുവരിയില്‍ തന്നെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇതോടെ രോഗികളുടെ സുരക്ഷയാണ് അപകടത്തിലാകുന്നതെന്ന് ഡോക്ടര്‍മാര്‍ ആശങ്കപ്പെടുന്നു.



Other News in this category



4malayalees Recommends