യുകെ ഇന്ത്യ സ്വതന്ത്ര വ്യാപാര കരാര്‍ എങ്ങുമെത്തിയില്ല ; ചര്‍ച്ചകള്‍ പരാജയപ്പെട്ടു ; ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കേ ചര്‍ച്ചകള്‍ താല്‍ക്കാലികമായി അവസാനിപ്പിച്ചു

യുകെ ഇന്ത്യ സ്വതന്ത്ര വ്യാപാര കരാര്‍ എങ്ങുമെത്തിയില്ല ; ചര്‍ച്ചകള്‍ പരാജയപ്പെട്ടു ; ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കേ ചര്‍ച്ചകള്‍ താല്‍ക്കാലികമായി അവസാനിപ്പിച്ചു
ഏറെ പ്രതീക്ഷയോടെ യുകെയും ഇന്ത്യയും തമ്മില്‍ നടത്തിവന്ന സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ചകള്‍ വിജയം കണ്ടില്ല. 14 റൗണ്ട് ചര്‍ച്ചകള്‍ ഇരു രാജ്യങ്ങളും നടത്തി. ഇന്ത്യന്‍ ഉദ്യോഗസ്ഥരുമായി രണ്ടാഴ്ചയായി നടത്തിവന്നിരുന്ന ചര്‍ച്ചകള്‍ എങ്ങുമെത്താതെ വന്നതോടെ ചര്‍ച്ച താല്‍ക്കാലികമായി അവസാനിച്ചു.

ഇന്ത്യയില്‍ പൊതു തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കാനിരിക്കേ സ്വതന്ത്ര വ്യാപാര് കരാറിന് രൂപം നല്‍കാന്‍ കൊണ്ടുപിടിച്ച ചര്‍ച്ചകള്‍ നടത്തിയെങ്കിലും ശ്രമം ഫലം കണ്ടില്ല.

ഇന്ന് തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കാനിരിക്കേ സ്വതന്ത്ര വ്യാപാര കരാറിനുള്ള ചര്‍ച്ചകള്‍ നിര്‍ത്തിവയ്ക്കുകയാണ്. പുതിയ സര്‍ക്കാരിന് മാത്രമേ ഇനി വിഷയത്തില്‍ ചര്‍ച്ചകള്‍ നടത്താനാകൂ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുകെ പ്രധാന മന്ത്രി ഋഷി സുനകും തമ്മില്‍ ഫോണിലൂടെ ചര്‍ച്ചകള്‍ നടന്നിരുന്നു. കരാര്‍ യാഥാര്‍ത്ഥ്യമാകുമെന്ന അവസ്ഥയില്‍ തന്നെയുമായിരുന്നു.ഇതിനിടയിലാണ് തെരഞ്ഞെടുപ്പ് എത്തിയിരിക്കുന്നത്.

യുകെ സമ്പദ് വ്യവസ്ഥയുടെ 80 ശതമാനം വരുന്ന സേവന മേഖലയ്ക്ക് ഇന്ത്യന്‍ വിപണിയിലേക്കുള്ള പ്രവേശനമാണ് യുകെ മുന്നോട്ടുവന്ന നിര്‍ദ്ദേശം. ഇരു രാജ്യങ്ങളുടേയും താല്‍പര്യം സംരക്ഷിക്കുന്ന രീതിയില്‍ മികച്ച ഒരു കരാറാണ് ചര്‍ച്ചയിലുണ്ടായിരുന്നത്. ഇരു രാജ്യവും പുതിയ സര്‍ക്കാര്‍ വരുന്നതോടെ കരാര്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് പ്രതീക്ഷിക്കാം.

Other News in this category



4malayalees Recommends