കിട്ടാനുള്ളതൊന്നും കളയില്ല! എംപിമാര്‍ക്കുള്ള 5.5% ശമ്പളവര്‍ദ്ധന പ്രധാനമന്ത്രി കൈപ്പറ്റും; കഴിഞ്ഞ വര്‍ഷം 2.2 മില്ല്യണ്‍ പൗണ്ട് വരുമാനം നേടിയ ഋഷി സുനാകിന് അടുത്ത വര്‍ഷം 5000 പൗണ്ടോളം ശമ്പളം കൂടും

കിട്ടാനുള്ളതൊന്നും കളയില്ല! എംപിമാര്‍ക്കുള്ള 5.5% ശമ്പളവര്‍ദ്ധന പ്രധാനമന്ത്രി കൈപ്പറ്റും; കഴിഞ്ഞ വര്‍ഷം 2.2 മില്ല്യണ്‍ പൗണ്ട് വരുമാനം നേടിയ ഋഷി സുനാകിന് അടുത്ത വര്‍ഷം 5000 പൗണ്ടോളം ശമ്പളം കൂടും
എംപി സ്ഥാനം വഹിക്കുന്നതിന് പണപ്പെരുപ്പത്തെ മറികടക്കുന്ന 5.5% വര്‍ദ്ധന നല്‍കാനുള്ള തീരുമാനത്തോടൊപ്പം പ്രധാനമന്ത്രി ഋഷി സുനാക്. ഇതോടെ ഈ ശമ്പളവര്‍ദ്ധന ഋഷിക്കും കൈവരും. ഏപ്രില്‍ മാസത്തില്‍ എംപിമാരുടെ ശമ്പളം 86,584 പൗണ്ടില്‍ നിന്നും 91,346 പൗണ്ടിലേക്ക് വര്‍ദ്ധിപ്പിക്കാന്‍ ഇന്‍ഡിപെന്‍ഡന്റ് പാര്‍ലമെന്ററി സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി നിര്‍ദ്ദേശിച്ചിരുന്നു.

ജനുവരിയില്‍ 4 ശതമാനത്തില്‍ എത്തിയ പണപ്പെരുപ്പത്തിന് മുകളിലാണ് ഈ വര്‍ദ്ധന. കഴിഞ്ഞ വര്‍ഷം 2.9% വര്‍ദ്ധന അനുവദിച്ച സ്ഥാനത്താണ് ഇത്. ഐപിഎസ്എ നിര്‍ദ്ദേശിച്ച വര്‍ദ്ധന എല്ലാ കോമണ്‍സ് മന്ത്രിമാര്‍ക്കും ലഭിക്കുമെന്ന് ഇതേക്കുറിച്ചുള്ള ചോദ്യത്തിന് പ്രധാനമന്ത്രിയുടെ വക്താവ് മറുപടി നല്‍കി.

അതേസമയം മന്ത്രിതല ശമ്പളങ്ങളിലെ വര്‍ദ്ധന സ്വീകരിക്കേണ്ടെന്ന് മന്ത്രിമാര്‍ തീരുമാനിച്ചിട്ടുണ്ടെന്ന് വക്താവ് കൂട്ടിച്ചേര്‍ത്തു. ഇത് എംപിമാരുടെ വര്‍ദ്ധനവില്‍ നിന്നും വ്യത്യസ്തമാണ്. 'മന്ത്രിമാര്‍ ശമ്പളത്തിന്റെ ഒരു ഭാഗം നിലവില്‍ ഇളവ് നല്‍കുന്നുണ്ട്. അതിനാല്‍ 2010ന് ശേഷം മന്ത്രിമാര്‍ ശമ്പളവര്‍ദ്ധന കൈപ്പറ്റുന്നില്ല', നം. വ്യക്തമാക്കി.

ഗവണ്‍മെന്റ് ഡാറ്റ പ്രകാരം 2022-23 വര്‍ഷത്തില്‍ പ്രധാനമന്ത്രിയുടെ ശമ്പളം 80,807 പൗണ്ടായിരുന്നു. ഇതില്‍ 75,440 പൗണ്ടാണ് കൈപ്പറ്റിയത്. അതേസമയം 2.2 മില്ല്യണ്‍ വരുമാനമുള്ള പ്രധാനമന്ത്രി ഇതേ കാലയളവില്‍ 500,000 പൗണ്ട് നികുതി അടച്ചിട്ടുണ്ട്.

Other News in this category



4malayalees Recommends