ആദ്യമായി വീട് വാങ്ങുന്നവരെ കനിഞ്ഞനുഗ്രഹിക്കുന്ന മാതാപിതാക്കളുടെ ബാങ്ക്! കാല്‍ശതമാനം പേരും വീട്ടുകാരുടെ സഹായം തേടുന്നു; ഹൗസിംഗ് മേഖല താങ്ങാന്‍ കഴിയാത്ത നിലയിലെന്ന് ഗവണ്‍മെന്റിന് കുറ്റപ്പെടുത്തല്‍

ആദ്യമായി വീട് വാങ്ങുന്നവരെ കനിഞ്ഞനുഗ്രഹിക്കുന്ന മാതാപിതാക്കളുടെ ബാങ്ക്! കാല്‍ശതമാനം പേരും വീട്ടുകാരുടെ സഹായം തേടുന്നു; ഹൗസിംഗ് മേഖല താങ്ങാന്‍ കഴിയാത്ത നിലയിലെന്ന് ഗവണ്‍മെന്റിന് കുറ്റപ്പെടുത്തല്‍
നാട്ടുകാര്‍ക്ക് ഭവന ഉടമകളാകാനുള്ള അവസരം നിഷേധിക്കുന്നുവെന്ന് വിമര്‍ശനം ഏറ്റുവാങ്ങി ഋഷി സുനാക്. ആയിരക്കണക്കിന് യുവാക്കളാണ് വീട് വാങ്ങാനായി അമ്മയുടെയും, അച്ഛന്റെയും 'ബാങ്കിനെ' ആശ്രയിക്കുന്നതെന്നാണ് തെളിവുകള്‍ പുറത്തുവരുന്നത്.

ഹൗസിംഗ് മേഖല താങ്ങാന്‍ കഴിയാത്ത നിലയിലേക്ക് എത്തുന്നുവെന്നത് പ്രധാന തെരഞ്ഞെടുപ്പ് വിഷയമാണ്. യുവാക്കള്‍ക്കിടയില്‍ ഭവന ഉടമകളുടെ നിരക്ക് താഴുന്നത് നേരിടാന്‍ കണ്‍സര്‍വേറ്റീവുകള്‍ കൂടുതല്‍ നടപടികള്‍ കൈക്കൊള്ളേണ്ടി വരുമെന്ന് പ്രധാനമന്ത്രി സമ്മതിച്ചിരുന്നു. വര്‍ഷത്തില്‍ 300,000 വീടുകള്‍ നിര്‍മ്മിക്കുമെന്ന പ്രകടനപത്രികയിലെ വാഗ്ദാനം പരാജയമാകുകയും ചെയ്തു.

ഇതിനിടയിലാണ് യുവാക്കള്‍ വീട് വാങ്ങാനായി സുഹൃത്തുക്കളുടെയും, കുടുംബത്തിന്റെയും സഹായം തേടുന്നത് വര്‍ദ്ധിക്കുന്നതായി കണക്കുകള്‍ പുറത്തുവരുന്നത്. ഇത്തരത്തില്‍ ഡെപ്പോസിറ്റുകളില്‍ സഹായം ലഭിക്കുന്നവരുടെ എണ്ണം 2022-23 വര്‍ഷത്തില്‍ 37 ശതമാനത്തിലേക്കാണ് ഉയര്‍ന്നത്. മുന്‍ വര്‍ഷത്തെ 27 ശതമാനത്തില്‍ നിന്നുമാണ് ഈ വര്‍ദ്ധന.

കൂടാതെ 2023-ല്‍ പുതിയ വീടുകള്‍ പണിയാനുള്ള സൈറ്റുകള്‍ക്ക് ലഭിച്ച അംഗീകാരങ്ങള്‍ റെക്കോര്‍ഡ് ഇടിവ് രേഖപ്പെടുത്തിയെന്നും കണക്കുകള്‍ സ്ഥിരീകരിക്കുന്നു. കഴിഞ്ഞ വര്‍ഷം പുതിയ വീടുകള്‍ക്കുള്ള അംഗീകാരത്തില്‍ 20% ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ യുവാക്കള്‍ക്ക് സ്വന്തം വീട് എന്നത് വിദൂര സ്വപ്‌നമായി മാറുന്നുവെന്നാണ് കരുതുന്നത്.

Other News in this category



4malayalees Recommends