രാജ്യത്തെ കുറഞ്ഞ വേതന നിരക്ക് പണപ്പെരുപ്പത്തിന് ആനുപാതികമായി വര്‍ദ്ധിപ്പിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനം

രാജ്യത്തെ കുറഞ്ഞ വേതന നിരക്ക് പണപ്പെരുപ്പത്തിന് ആനുപാതികമായി വര്‍ദ്ധിപ്പിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനം
രാജ്യത്തെ കുറഞ്ഞ വേതന നിരക്ക് പണപ്പെരുപ്പത്തിന് ആനുപാതികമായി വര്‍ദ്ധിപ്പിക്കുവാന്‍ ഫെഡറല്‍ സര്‍ക്കാര്‍ തീരുമാനിച്ചു.ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഫെയര്‍വെയര്‍ കമ്മീഷനോട് ആവശ്യപ്പെടും.

വ്യാഴാഴ്ച നടക്കുന്ന ശമ്പള അവലോകനത്തിന്റെ വാര്‍ഷിക യോഗത്തില്‍ ഇതുസംബന്ധിച്ച് ശുപാര്‍ശ കമ്മീഷന് സര്‍ക്കാര്‍ നല്‍കും.

ഡിസംബര്‍ പാദത്തിലെ കണക്കുകള്‍ പ്രകാരം രാജ്യത്തെ പണപ്പെരുപ്പ നിരക്ക് 4.1 ശതമാനത്തില്‍ തുടരുകയാണ്. ജീവിത ചെലവ് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ വേതന വര്‍ദ്ധനവ് അനിവാര്യമാണെന്ന് ഫെഡറല്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

ലേബര്‍ സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമാണ് ഇതോടെ നടപ്പാകുന്നത്.

Other News in this category



4malayalees Recommends