മുന്‍ കാമുകന്‍ നഗ്നചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ ഇടുമെന്ന് ഭീഷണിപ്പെടുത്തി; സഹായം തേടിയപ്പോള്‍ എത്തിയ പോലീസുകാരന്‍ 20-കാരിയായ വിദ്യാര്‍ത്ഥിയെ ബലാത്സംഗത്തിന് ഇരയാക്കി; കുറ്റങ്ങള്‍ നിഷേധിച്ച് ഉദ്യോഗസ്ഥന്‍

മുന്‍ കാമുകന്‍ നഗ്നചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ ഇടുമെന്ന് ഭീഷണിപ്പെടുത്തി; സഹായം തേടിയപ്പോള്‍ എത്തിയ പോലീസുകാരന്‍ 20-കാരിയായ വിദ്യാര്‍ത്ഥിയെ ബലാത്സംഗത്തിന് ഇരയാക്കി; കുറ്റങ്ങള്‍ നിഷേധിച്ച് ഉദ്യോഗസ്ഥന്‍
മുന്‍ കാമുകന്റെ ശല്യം സഹിക്കാതെ പോലീസ് സഹായം തേടിയ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായി. മുന്‍ കാമുകന്‍ നഗ്നചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണി മുഴക്കിയതിനെ തുടര്‍ന്നാണ് 20 വയസ്സുള്ള വിദ്യാര്‍ത്ഥി പോലീസ് സഹായം തേടിയത്. സഹായിക്കാന്‍ എത്തിയ ഓണ്‍ ഡ്യൂട്ടി ഓഫീസര്‍ വീട്ടിലെത്തി യുവതിയെ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്നാണ് പരാതി.

ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസ് കോണ്‍സ്റ്റബിള്‍ ജെയിംസ് ആന്‍ഡ്രൂ ഡാണ്‍ടണാണ് ആരോപണം നേരിടുന്നത്. ഡേവിഹ്യൂമിലെ ഇരയുടെ വീട്ടില്‍ സഹപോലീസുകാരനൊപ്പമാണ് ആന്‍ഡി എത്തിയത്. ഇവിടെ കാര്‍ഡും, സ്വകാര്യ ഫോണ്‍ നമ്പറും നല്‍കിയ ശേഷമാണ് മടങ്ങിയത്. കേസിലെ ഫോളോ അപ്പിനായി വിളിച്ചതോടെയാണ് ഡാണ്‍ടണ്‍ ഒറ്റയ്ക്ക് വീട്ടിലേക്ക് മടങ്ങിയെത്തിയതെന്ന് ലിവര്‍പൂള്‍ ക്രൗണ്‍ കോടതിയില്‍ വ്യക്തമാക്കി.

എന്നാല്‍ മുന്‍ കാമുകന്റെ ഭീഷണികള്‍ ആരും ശ്രദ്ധിക്കില്ലെന്നും, ഛിന്നഭിന്നമായ വീട്ടില്‍ നിന്നുമുള്ള ബ്രൗണ്‍ നിറമുള്ള വ്യക്തിയാണെന്നതാണ് ഇതിന് കാരണമെന്നാണ് പോലീസുകാരന്‍ ഇരയോട് അഭിപ്രായപ്പെട്ടത്. ദുഃഖിതയായി ഇരുന്ന യുവതിയുടെ പിന്നാലെ കിച്ചണിലേക്കും, യൂട്ടിലിറ്റി റൂമിലേക്കും ഇയാള്‍ പിന്തുടര്‍ന്നു.

ഇവിടെ വെച്ചാണ് പോലീസുകാരന്‍ തന്നെ കടന്ന് പിടിച്ച് ചുംബിക്കുകയും, ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തതെന്ന് യുവതി പറഞ്ഞു. ഇതിന് ശേഷമാണ് പരാതി ആരും കാര്യമായി കാണില്ലെന്ന് ഇയാള്‍ അഭിപ്രായപ്പെട്ടത്. ഇതിന് ശേഷം പോലീസുകാരനെ വിളിച്ച് കേസിനെ കുറിച്ച് അന്വേഷിക്കാന്‍ യുവതി ധൈര്യപ്പെട്ടില്ല.


Other News in this category



4malayalees Recommends