യൂണിവേഴ്‌സല്‍ ക്രെഡിറ്റും, സ്റ്റേറ്റ് പെന്‍ഷനും വര്‍ദ്ധിച്ചു; ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് വമ്പന്‍ വരുമാന വര്‍ദ്ധന; 901 പൗണ്ട് വരെ ഉയരും; പണപ്പെരുപ്പത്തിന് ആനുപാതികമായി വര്‍ദ്ധിക്കുന്നത് ഈ ബെനഫിറ്റുകള്‍

യൂണിവേഴ്‌സല്‍ ക്രെഡിറ്റും, സ്റ്റേറ്റ് പെന്‍ഷനും വര്‍ദ്ധിച്ചു; ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് വമ്പന്‍ വരുമാന വര്‍ദ്ധന; 901 പൗണ്ട് വരെ ഉയരും; പണപ്പെരുപ്പത്തിന് ആനുപാതികമായി വര്‍ദ്ധിക്കുന്നത് ഈ ബെനഫിറ്റുകള്‍
ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് ലഭിക്കുന്ന ബെനഫിറ്റുകളിലും, സ്റ്റേറ്റ് പെന്‍ഷനിലും ബംപര്‍ നേട്ടം സമ്മാനിച്ച് നിരക്കുകള്‍ വര്‍ദ്ധിച്ചു. യൂണിവേഴ്‌സല്‍ ക്രെഡിറ്റില്‍ 6.7% വര്‍ദ്ധനവും, പെന്‍ഷനില്‍ 8.5% വര്‍ദ്ധനവുമാണ് ലഭ്യമാകുന്നത്. ഇതോടെ പലര്‍ക്കും 901 പൗണ്ട് വരെയാണ് വരുമാന വര്‍ദ്ധന സാധ്യമാകുക.

കഴിഞ്ഞ സെപ്റ്റംബറിലെ പണപ്പെരുപ്പ നിരക്ക് അനുസരിച്ചാണ് ബെനഫിറ്റ് അലവന്‍സുകളിലെ വര്‍ദ്ധന. അതേസമയം സ്റ്റേറ്റ് പെന്‍ഷനില്‍ ട്രിപ്പിള്‍ ലോക്ക് നിലനിര്‍ത്തുന്നതിനാല്‍ 8.5% വര്‍ദ്ധനവാണ് പെന്‍ഷന്‍കാരെ തേടിയെത്തുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈ വരെ മൂന്ന് മാസങ്ങളില്‍ ജോലിക്കാരുടെ ശരാശരി ശമ്പള വര്‍ദ്ധന 8.5 ശതമാനമായിരുന്നു.

പെന്‍ഷന്‍ ക്രെഡിറ്റിലുള്ള ഏകദേശം 1.4 മില്ല്യണ്‍ ജനങ്ങള്‍ക്കും 8.5% വരുമാന വര്‍ദ്ധന സാധ്യമാകും. സാധാരണ പേയ്‌മെന്റ് ലഭിക്കുന്ന ദിവസങ്ങളെ ആസ്പദമാക്കിയാണ് ഓരോ വ്യക്തികള്‍ക്കും ബെനഫിറ്റ് പേയ്‌മെന്റ് ലഭിക്കുക. സ്റ്റേറ്റ് പെന്‍ഷന്‍ നാല് ആഴ്ചയിലായാണ് സാധാരണ നല്‍കുന്നത്. അതിനാല്‍ പലര്‍ക്കും മേയ് ആദ്യം വരെ പുതിയ പേയ്‌മെന്റ് ലഭിക്കില്ല.

പേഴ്‌സണല്‍ ഇന്‍ഡിപെന്‍ഡന്‍സ് പേയ്‌മെന്റ്, ഡിസെബിലിറ്റി ലിവിംഗ് അലവന്‍സ്, അറ്റന്‍ഡന്‍സ് അലവന്‍സ്, ഇന്‍കപ്പാസിറ്റി ബെനഫിറ്റ്, സിവിയര്‍ ഡിസേബിള്‍മെന്റ് ബെനഫിറ്റ്, കെയറേഴ്‌സ് അലവന്‍സ്, അഡീഷണല്‍ സ്റ്റേറ്റ് പെന്‍ഷന്‍, ഗാര്‍ഡിയന്‍സ് അലവന്‍സ് എന്നിവയാണ് പണപ്പെരുപ്പത്തിനൊപ്പം ഉയരുന്ന മറ്റ് ബെനഫിറ്റുകള്‍.


Other News in this category



4malayalees Recommends