അപ്രതീക്ഷിതമായി യുകെ മലയാളികളെ തേടി ഒരു മരണവാര്‍ത്ത കൂടി ; 41 കാരന്‍ ഭക്ഷണം കഴിക്കവേ കുഴഞ്ഞുവീണു മരിച്ചു ; ഉഴവൂരുകാരെ ആകെ വേദനയിലാഴ്ത്തി പ്രശസ്ത ഫോട്ടോഗ്രാഫറായ അജോയുടെ വിയോഗം

അപ്രതീക്ഷിതമായി യുകെ മലയാളികളെ തേടി ഒരു മരണവാര്‍ത്ത കൂടി ; 41 കാരന്‍ ഭക്ഷണം കഴിക്കവേ കുഴഞ്ഞുവീണു മരിച്ചു ; ഉഴവൂരുകാരെ ആകെ വേദനയിലാഴ്ത്തി പ്രശസ്ത ഫോട്ടോഗ്രാഫറായ അജോയുടെ വിയോഗം
യുകെ മലയാളികളെ വേദനയിലാഴ്ത്തി അജോ ജോസഫ് എന്ന 41 കാരന്റെ മരണം .ഉഴവൂര്‍ സ്വദേശിയായ അജോയ്ക്ക് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ല. പ്രഭാത ഭക്ഷണം കഴിക്കവേ പെട്ടെന്ന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഫോണ്‍ ചെയ്തിട്ട് മറുപടിയില്ലാത്തതിനാല്‍ അടുത്ത മുറികളില്‍ താമസിക്കുന്നവര്‍ വന്നു നോക്കിയപ്പോഴാണ് അജോയെ കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ പാരാമെഡിക്കല്‍സിന്റെ സേവനം തേടിയെങ്കിലും മരണം സംഭവിച്ചു.

ഉഴവൂരിലെ ആദ്യകാല ഫോട്ടോ സ്റ്റുഡിയോ ആയ അജോ സ്റ്റുഡിയോ ഉടമ ജോസെഫിന്റെ മകനാണ് അജോ. ഒരു പതിറ്റാണ്ട് മുന്‍പ് യുകെയില്‍ എത്തിയ അജോ പിന്നീട് വ്യക്തിപരമായ കാരണങ്ങളാല്‍ നാട്ടിലേക്ക് മടങ്ങുക ആയിരുന്നു . അവിടെയെത്തി ഏറെക്കാലം അജോ സ്‌റുഡിയോയോയുടെ മേല്‍നോട്ടത്തിലും സജീവമായി. കോവിഡിന് ശേഷം ഡിജിറ്റല്‍ ഫോട്ടോഗ്രാഫി രംഗത്ത് ഉണ്ടായ ബിസിനസ് ശോഷണം അജോയെയും പിടികൂടിയിരുന്നു. ഇതേത്തുടര്‍ന്നാണ് വീണ്ടും യുകെയിലേക്ക് വരാന്‍ വിസ സംഘടിപ്പിച്ചു അടുത്തകാലത്ത് അജോ വീണ്ടും യുകെ മലയാളി ആയത്. അജോയുടെ ഉറ്റവര്‍ ഒക്കെയും നാട്ടില്‍ ആയതിനാല്‍ ഉഴവൂര്‍ക്കാരായ നാട്ടുകാര്‍ ഇപ്പോള്‍ മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള ഒരുക്കത്തിലാണ്.

കഴിഞ്ഞ ദിവസം അജോ കുളിമുറിയില്‍ കാലുതെന്നി വീണതായി പറയപ്പെടുന്നു . ഇതേത്തുടര്‍ന്നു മുഖത്ത് ഉണ്ടായ മുറിവ് ശ്രദ്ധയില്‍ പെട്ടതോടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യേണ്ട സാഹചര്യമാണിപ്പോള്‍. ഇക്കാരണത്താല്‍ ഏതാനും ദിവസം വൈകിയേ മൃതദേഹം നാട്ടില്‍ എത്തിക്കാനാകൂ.

Other News in this category



4malayalees Recommends