ഇസ്രയേലിനെ തൊട്ടാല്‍ വിവരമറിയും! ഇറാന് മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ്; വ്യോമാഭ്യാസങ്ങള്‍ക്കായി വ്യോമപാത അടച്ചിട്ട് തെഹ്‌റാന്‍; മിസൈല്‍ അക്രമണത്തിന് സാധ്യതയെന്ന് വാഷിംഗ്ടണ്‍; യുഎസ് പിന്തുണ 'ഇരുമ്പ് മറയെന്ന്' ജോ ബൈഡന്‍

ഇസ്രയേലിനെ തൊട്ടാല്‍ വിവരമറിയും! ഇറാന് മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ്; വ്യോമാഭ്യാസങ്ങള്‍ക്കായി വ്യോമപാത അടച്ചിട്ട് തെഹ്‌റാന്‍; മിസൈല്‍ അക്രമണത്തിന് സാധ്യതയെന്ന് വാഷിംഗ്ടണ്‍; യുഎസ് പിന്തുണ 'ഇരുമ്പ് മറയെന്ന്' ജോ ബൈഡന്‍
മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷം വ്യാപിക്കുമെന്ന് സൂചനകള്‍ പുറത്ത്. ഇസ്രയേലിനെതിരെ യുദ്ധത്തിന് ഇറാന്‍ തയ്യാറെടുക്കുന്നതായാണ് വാര്‍ത്തകള്‍. എന്നാല്‍ അക്രമണം ഉണ്ടായാല്‍ അമേരിക്കന്‍ പിന്തുണ ഇസ്രയേലിനൊപ്പം ഉണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചു. ഇസ്രയേലിനെ ഇറാന്‍ അക്രമിക്കുമെന്നാണ് ആശങ്കകള്‍.

'പ്രധാനമന്ത്രി നെതന്യാഹുവിനോട് പറഞ്ഞത് പോലെ, ഇറാനെതിരെ

ഇസ്രയേല്‍ സുരക്ഷ ഞങ്ങളുടെ ഉത്തരവാദിത്വമാണ്. ഇവരുടെ പിണിയാളുകള്‍ക്കും എതിരായ പ്രതിരോധം ഇരുമ്പ് മറ കൊണ്ടുള്ളതാകും. വീണ്ടും പറയുന്നു, ഇരുമ്പ് മറയുടേത്. ഇസ്രയേല്‍ സുരക്ഷയ്ക്ക് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യും', ജാപ്പനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിഡയ്‌ക്കൊപ്പമുള്ള പത്രസമ്മേളനത്തില്‍ ബൈഡന്‍ പറഞ്ഞു.

ബൈഡന്റെ ഉന്നത നയതന്ത്രജ്ഞന്‍ ആന്തണി ബ്ലിങ്കെനും ഈ വാക്കുകള്‍ ആവര്‍ത്തിച്ചു. ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനെ ഫോണില്‍ വിളിച്ച ബ്ലിങ്കെന്‍ ഇറാന്‍ അക്രമിക്കാന്‍ തീരുമാനിച്ചാല്‍ യുഎസ് ഇസ്രയേലിന് പിന്നിലുണ്ടാകുമെന്ന് വ്യക്തമാക്കി.

ഇറാന്റെ നേതൃത്വത്തിലോ, ഇവരുടെ പിണായളുകളോ ഇസ്രയേലിലെ സൈനിക, ഗവണ്‍മെന്റ് കേന്ദ്രങ്ങള്‍ക്ക് നേരെ അക്രമണത്തിന് ഒരുങ്ങുന്നതായി ബ്ലൂംബെര്‍ഗ് ന്യൂസാണ് വാര്‍ത്ത പുറത്തുവിട്ടത്. ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ചാണ് വാര്‍ത്ത വരുന്നത്. തെ്ഹാനിലെ എല്ലാ വ്യോമപാതയും സൈനിക അഭ്യാസത്തിനായി അടച്ചുവെന്ന് ഇറാന്‍ വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട് ഈ ആശങ്കയ്ക്ക് ആക്കം കൂട്ടി. പിന്നാലെ ഈ വാര്‍ത്ത ഏജന്‍സി പിന്‍വലിക്കുകയും ചെയ്തു.

Other News in this category



4malayalees Recommends