UK News

സംവാദം കഴിഞ്ഞു, മികച്ച താരം മെസി തന്നെ! അര്‍ജന്റീനയ്‌ക്കൊപ്പം ലോകകപ്പ് നേടിയതോടെ ഇതിഹാസ താരത്തെ പ്രശംസിച്ച് ഫുട്‌ബോള്‍ ലോകം; ഫ്രാന്‍സിനെതിരായ പെനാല്‍റ്റി ജയം 'മികച്ച' താരം ആരെന്ന ചര്‍ച്ചകള്‍ക്ക് ഉത്തരം?
 എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ താരം ആരെന്ന ചോദ്യത്തിന് ഒടുവില്‍ ഫുട്‌ബോള്‍ പണ്ഡിതര്‍ക്കും ഉത്തരമായി. 2022 ഖത്തര്‍ ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിന് എതിരെ അര്‍ജന്റീനയെ വിജയത്തിലെത്തിക്കാന്‍ മുന്നില്‍ നിന്ന ക്യാപ്റ്റന്‍ ലയണല്‍ മെസി തന്നെയാണ് ആ താരമെന്നാണ് ഇപ്പോള്‍ പണ്ഡിതന്‍മാരുടെ നിരീക്ഷണം.  ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഫുട്‌ബോള്‍ ഇതിഹാസങ്ങളാണ് 35-കാരനായ താരത്തിന് ഈ കിരീടം ചാര്‍ത്തിനല്‍കിയത്. 36 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് അര്‍ജന്റീന ലോകകപ്പില്‍ മുത്തമിടുന്നത്. ആ പോരാട്ടത്തില്‍ മെസി തന്നെയാണ് മുന്നില്‍ നിന്ന് പടനയിച്ചത്.  ആദ്യ പകുതിയില്‍ കിട്ടിയ പെനാല്‍റ്റി വലയിലെത്തിച്ച മെസി, ഷൂട്ടൗട്ടില്‍ ആദ്യ കിക്കെടുത്ത് മികച്ച തുടക്കവും നല്‍കി. കളിയുടെ ചരിത്രത്തില്‍ ഏതൊരാള്‍ക്കും മുകളില്‍ മെസിയെ പ്രതിഷ്ഠിക്കാന്‍ ഈ ഫൈനല്‍

More »

സ്‌കാര്‍ലെറ്റ് പനി കേസുകള്‍ 7500 ആയി ഉയര്‍ന്നു; സ്‌ട്രെപ് എ ബാധിച്ച് ചുരുങ്ങിയത് 19 കുട്ടികള്‍ മരിച്ചു; രോഗികളുടെ എണ്ണം ഉയരാന്‍ കാരണം എന്തെന്ന് തിരിച്ചറിയാന്‍ കഴിയാതെ വിദഗ്ധര്‍?
 സാധാരണ ബാധിക്കുന്നതിനേക്കാള്‍ ഇക്കുറി മൂന്നിരട്ടി സ്‌കാര്‍ലെറ്റ് പനി കേസുകള്‍ അധികമായി രേഖപ്പെടുത്തുന്നുണ്ടെന്ന് മുതിര്‍ന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ചുരുങ്ങിയത് 19 കുട്ടികളാണ് യുകെയില്‍ സ്‌ട്രെപ് എ ബാധിച്ച് മരിച്ചിട്ടുള്ളത്.  രോഗം ബാധിച്ച ഭൂരിപക്ഷം കുട്ടികള്‍ക്കും നിസ്സാരമാണെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി

More »

ലോകകപ്പ് ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായിട്ടും കോച്ചിനെ പുറത്താക്കാതെ ഇംഗ്ലണ്ട്; ശക്തമായ ടീമിനെ പരിശീലിപ്പിക്കാന്‍ ഗാരെത് സൗത്ത്‌ഗേറ്റ് തന്നെ യോഗ്യന്‍; 2024 യൂറോയിലും മാനേജര്‍ സ്ഥാനത്ത് തുടരും; ജനപിന്തുണയും അനുകൂലം
 ഫുട്‌ബോള്‍ ലോകകപ്പില്‍ തോറ്റ് പുറത്താകുന്ന ടീമുകളുടെ മാനേജര്‍മാരെ കാത്ത് അവരുടെ പുറത്താക്കല്‍ ഭീഷണി എപ്പോഴും തലയ്ക്ക് മുകളിലുണ്ടാകും. ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ കളിപ്പിക്കാതെ വിജയിക്കാന്‍ നോക്കി തോറ്റ് പുറത്തായ പോര്‍ച്ചുഗല്‍ പരിശീലകന് പോലും വിധി മാറ്റിയെഴുതാനായില്ല. എന്നാല്‍ ഇംഗ്ലീഷ് മാനേജര്‍ ഗാരെത് സൗത്ത്‌ഗേറ്റിന്റെ തലയക്ക് മുകളില്‍ ഇത്തരമൊരു വാള്‍

More »

തിങ്കളാഴ്ച 'പൈപ്പ് പൊട്ടല്‍' നിശ്ചയം! കൊടുതണുപ്പില്‍ നിന്നും ആശ്വാസമേകി 15 സെല്‍ഷ്യസ് സബ്-ട്രോപ്പിക്കല്‍ കാറ്റ്; തണുപ്പ് കുറയുമ്പോള്‍ യുകെയില്‍ ഉടനീളം വെള്ളപൈപ്പുകള്‍ പൊട്ടുമെന്ന് വിദഗ്ധര്‍; കാറ്റിലും, തണുത്തുറഞ്ഞ മഴയിലും വൈദ്യുതിബന്ധം തകരാറിലാകും
 122 വര്‍ഷത്തിനിടെയുള്ള തണുപ്പേറിയ ഡിസംബറുകളില്‍ ഒന്നാണ് ഇക്കുറി ബ്രിട്ടന്‍ നേരിടുന്നത്. ജനങ്ങള്‍ വീട്ടില്‍ തണുത്ത് മരവിച്ച് ഇരിക്കുകയാണ്. ഞായറാഴ്ചയും മഞ്ഞുവീഴ്ച കലശലാകുമെന്നാണ് മുന്നറിയിപ്പ്. എന്നാല്‍ ഇതിന് തൊട്ടുപിന്നാലെ കാലാവസ്ഥ മാറിമറിയുമ്പോള്‍ തിങ്കളാഴ്ച താപനില കുതിച്ചുയരുമെന്ന് സൂചന. ഇതോടെ രാജ്യത്തിന്റെ പല ഭാഗത്തും തിങ്കളാഴ്ച പൈപ്പ് പൊട്ടല്‍ ദിനമായി മാറും.  ഈ

More »

കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി, ദേഹത്ത് വെട്ടേറ്റതിന്റെ പാടുകള്‍ ; ബ്രിട്ടനില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സ് അഞ്ജുവിന് നേരത്തെയും ഭര്‍തൃ പീഡനം ഏറ്റിരുന്നതായി മാതാപിതാക്കള്‍ ; മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു
ബ്രിട്ടനില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സ് അഞ്ജുവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍. അഞ്ജുവിന്റെ ദേഹത്ത് വെട്ടേറ്റതിന്റെ പാടുകളുമുണ്ട്. ബ്രിട്ടനിലെ കെറ്ററിങ്ങില്‍ ഡിസംബര്‍ 15 നു രാത്രി ഇന്ത്യന്‍ സമയം 11.15 നാണ് അഞ്ജുവിനേയും മക്കളായ ജീവ(6), ജാന്‍വി(4) എന്നിവരേയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അഞ്ജുവിന്റെ ഭര്‍ത്താവ് കണ്ണൂര്‍ ഇരിട്ടി

More »

ക്രിസ്മസ് യാത്രകള്‍ കുഴപ്പത്തിലാകും; 48 മണിക്കൂര്‍ റെയില്‍ സമരത്തിനൊപ്പം, കൊടുംതണുപ്പില്‍ രാജ്യത്തെ റോഡുകളില്‍ ഐസ് നിറയും; ആഘോഷ സീസണില്‍ ദുരിതയാത്ര
 ക്രിസ്മസ് യാത്രകള്‍ ബ്രിട്ടനിലെ ജനങ്ങളെ സംബന്ധിച്ച് ദുരിതയാത്രയായി മാറുമെന്ന് മുന്നറിയിപ്പ്. 48 മണിക്കൂര്‍ നീളുന്ന റെയില്‍ സമരത്തിന് പുറമെ പൂജ്യത്തിന് താഴേക്ക് കൂപ്പുകുത്തുന്ന താപനില കൂടിച്ചേരുമ്പോള്‍ റോഡുകളില്‍ ഐസ് നിറഞ്ഞ് യാത്ര ബുദ്ധിമുട്ടായി മാറുമെന്നാണ് സൂചന.  ആര്‍എംടി യൂണിയനില്‍ അംഗങ്ങളായ റെയില്‍ ജോലിക്കാരുടെ രണ്ടാം ഘട്ട പണിമുടക്ക് അടുത്ത ആഴ്ച നടപ്പാകും.

More »

നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്ററിയും, അതിരുകടന്ന അക്രമങ്ങളും പ്രശ്‌നല്ല; ചാള്‍സ് രാജാവിന്റെ കിരീടധാരണത്തിലേക്ക് ഹാരി രാജകുമാരനും, മെഗാന്‍ മാര്‍ക്കിളിനും ക്ഷണം; ക്രിസ്മസ് ആഘോഷത്തിലേക്ക് പ്രവേശനമില്ല?
 നെറ്റ്ഫ്‌ളിക്‌സ് സീരീസിലൂടെ രാജകുടുംബത്തിനെ ചൊടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് ഹാരി രാജകുമാരനും, ഭാര്യ മെഗാന്‍ മാര്‍ക്കിളും നടത്തിവരുന്നത്. എന്നാല്‍ ഈ പ്രതിസന്ധിക്കിടയിലും ഇരുവര്‍ക്കും പിതാവ് ചാള്‍സ് രാജാവിന്റെ കിരീടധാരണ ചടങ്ങിലേക്ക് ക്ഷണിക്കുമെന്ന് റിപ്പോര്‍ട്ട്.  മേയ് 6-നാണ് ചാള്‍സിന്റെ ചരിത്രപ്രാധാന്യമുള്ള ചടങ്ങ് നടക്കുന്നത്. പങ്കെടുക്കാന്‍

More »

അഞ്ജുവിനെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ച് ; സാജു പൊലീസ് കസ്റ്റഡിയില്‍ തുടരും ; കൊലക്കുറ്റം ചുമത്തും ; കുട്ടികളുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് ; മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി പുരോഗമിക്കുന്നു
ബ്രിട്ടനിലെ മലയാളി നഴ്‌സ് അഞ്ജുവിനെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചെന്ന് പൊലീസ്. കൊലപാതക വിവരങ്ങള്‍ പൊലീസ് ബന്ധുക്കളെ അറിയിച്ചു. അഞ്ജുവിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. കുട്ടികളുടെ മൃതദേഹങ്ങള്‍ ഇന്നു പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. പ്രതി ഭര്‍ത്താവ് സാജു 72 മണിക്കൂര്‍ കൂടി പൊലീസ് കസ്റ്റഡിയില്‍ തുടരും. ഇയാള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് പൊലീസ്

More »

നഴ്‌സിംഗ് സമരം മൂലം മാറ്റിവെച്ചത് 16,000-ല്‍ താഴെ അപ്പോയിന്റ്‌മെന്റുകള്‍ മാത്രം; എന്‍എച്ച്എസിലെ ഏറ്റവും വലിയ സമരം 70,000 ചികിത്സകള്‍ നഷ്ടപ്പെടുത്തുമെന്ന മന്ത്രിമാരുടെ വാദം അസ്ഥാനത്തായി; പണിമുടക്കിലും 'മാന്യത' കാണിച്ച് നഴ്‌സുമാര്‍
 നഴ്‌സുമാരുടെ സമരം വരുത്തിവെയ്ക്കുന്ന നഷ്ടങ്ങളെ കുറിച്ച് ഗവണ്‍മെന്റ് നടത്തിയ പ്രചരണങ്ങള്‍ അസ്ഥാനത്തെന്ന് കണക്കുകള്‍. എന്‍എച്ച്എസിലെ ഏറ്റവും വലിയ സമരവുമായി നഴ്‌സുമാര്‍ രംഗത്തിറങ്ങുമ്പോള്‍ 70,000 അപ്പോയിന്റ്‌മെന്റുകള്‍ നഷ്ടമാകുമെന്നാണ് ഹെല്‍ത്ത് മന്ത്രി മാരിയ കോള്‍ഫീല്‍ഡ് പ്രവചിച്ചത്. എന്നാല്‍ 16,000-ല്‍ താഴെ അപ്പോയിന്റ്‌മെന്റുകളും, ചികിത്സകളും, സര്‍ജറികളുമാണ്

More »

റുവാന്‍ഡ പദ്ധതി പണിതുടങ്ങി; അനധികൃത കുടിയേറ്റക്കാര്‍ അയര്‍ലണ്ടിലേക്ക് പോകുന്നത് തെളിവെന്ന് ഋഷി സുനാക്; അതിര്‍ത്തി സംരക്ഷണത്തില്‍ ശ്രദ്ധയെന്ന് പ്രധാനമന്ത്രി; യുകെയിലേക്ക് തിരിച്ച് അയയ്ക്കുമെന്ന് അയര്‍ലണ്ട്

തന്റെ സുപ്രധാനമായ റുവാന്‍ഡ പ്ലാന്‍ അനധികൃത കുടിയേറ്റക്കാരുടെ പദ്ധതി മാറ്റാന്‍ സഹായിക്കുന്നതായി ഋഷി സുനാക്. യുകെയിലേക്ക് വരുന്നതിന് ഇപ്പോള്‍ ഇവര്‍ക്ക് ആശങ്കയുണ്ടെന്ന് തന്റെ പദ്ധതിയെ മുന്‍നിര്‍ത്തി സുനാക് സ്‌കൈ ന്യൂസ് അഭിമുഖത്തില്‍ ഉയര്‍ത്തിക്കാണിച്ചു. യുകെയുടെ

വനിതകള്‍ക്ക് മാത്രമുള്ള വാര്‍ഡുകളില്‍ നിന്നും ട്രാന്‍സ് സ്ത്രീകളെ 'വിലക്കാന്‍' എന്‍എച്ച്എസ്; വനിതാ രോഗികള്‍ക്ക് വനിതാ ഡോക്ടറുടെ സേവനം ആവശ്യപ്പെടാം; സംരക്ഷണം ഉറപ്പാക്കാന്‍ എന്‍എച്ച്എസ് ഭരണഘടനയില്‍ പുതിയ നിര്‍ദ്ദേശങ്ങള്‍

സ്ത്രീകളുടെ മാത്രം വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നതിന് പുറമെ സ്ത്രീ രോഗികള്‍ക്ക് വനിതാ ഡോക്ടറുടെ സേവനങ്ങള്‍ തേടാനുമുള്ള പദ്ധതികള്‍ മുന്നോട്ട് വെച്ച് മന്ത്രിമാര്‍. എന്‍എച്ച്എസ് ഭരണഘടനയുടെ പുതിയ കരട് രൂപത്തിലാണ് സ്ത്രീകള്‍ക്ക് മാത്രമായുള്ള

ഇംഗ്ലണ്ടിലെ സ്‌കൂളുകള്‍ സുരക്ഷിതമോ? അഞ്ചില്‍ കേവലം രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം സ്‌കൂള്‍ സുരക്ഷിത ഇടം; വിദ്യാര്‍ത്ഥികളുടെ പെരുമാറ്റം മോശമായി വരുന്നുവെന്ന് സ്ഥിരീകരിച്ച് അധ്യാപകരും

ഇംഗ്ലണ്ടില്‍ അഞ്ചില്‍ രണ്ട് കുട്ടികള്‍ക്ക് മാത്രമാണ് സ്‌കൂളുകളില്‍ സുരക്ഷിതത്വം അനുഭവപ്പെടുന്നതെന്ന് ഗവണ്‍മെന്റ് സര്‍വ്വെ. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ വിദ്യാര്‍ത്ഥികളുടെ പെരുമാറ്റം മോശമായി വരികയാണെന്ന് അധ്യാപകര്‍ സാക്ഷ്യപ്പെടുത്തുന്നു. സ്‌കൂള്‍ ജീവനക്കാര്‍ക്കും,

ടൈറ്റാനിക് യാത്രയിലെ ഏറ്റവും ധനികന്റെ ശരീരത്തില്‍ നിന്നും കണ്ടെടുത്ത സ്വര്‍ണ്ണ വാച്ച് ലേലത്തിന്; ദൈവത്തിന് പോലും തടയാന്‍ കഴിയില്ലെന്ന് പറഞ്ഞ കപ്പല്‍ മുങ്ങിത്താഴുമ്പോള്‍ സിഗററ്റ് വലിച്ച് സംസാരിച്ച് കൊണ്ടിരുന്ന ആസ്റ്ററിന്റെ വാച്ച് ആര് വാങ്ങും?

ടൈറ്റാനിക്കിലെ ഏറ്റവും വലിയ ധനികന്റെ മൃതദേഹത്തില്‍ നിന്നും കണ്ടെടുത്ത സ്വര്‍ണ്ണ പോക്കറ്റ് വാച്ച് ലേലത്തിന് വെയ്ക്കുന്നു. 47-ാം വയസ്സിലാണ് ജോണ്‍ ജേക്കബ് ആസ്റ്റര്‍ 1912-ലെ കപ്പല്‍ അപകടത്തില്‍ വെള്ളത്തില്‍ മുങ്ങിത്താണത്. ഭാര്യയെ ലൈഫ്‌ബോട്ടില്‍ കയറാന്‍ സഹായിച്ച ശേഷമായിരുന്നു ആസ്റ്ററിന്

ആരൊക്കെ തടഞ്ഞാലും എന്ത് നിയമം വന്നാലും ഞങ്ങള്‍ ബ്രിട്ടനിലേക്ക് പോകും! അനധികൃത കുടിയേറ്റക്കാരെ റുവാന്‍ഡയിലേക്ക് പറപ്പിക്കാന്‍ നിയമം വന്നിട്ടും പിന്‍മാറുന്നില്ല; ബോട്ട് കുത്തിക്കീറി ശ്രമം പരാജയപ്പെടുത്താന്‍ നോക്കി ഫ്രഞ്ച് പോലീസ്

ബ്രിട്ടനിലേക്ക് കടക്കാനുള്ള തങ്ങളുടെ ശ്രമങ്ങളില്‍ നിന്നും പിന്‍മാറ്റമില്ലെന്ന് പ്രഖ്യാപിച്ച് കുടിയേറ്റക്കാര്‍. അനധികൃത കുടിയേറ്റക്കാരെ റുവാന്‍ഡയിലേക്ക് നാടുകടത്താനുള്ള സാധ്യതയ്ക്ക് പുറമെ അപകടകരമായ ഇംഗ്ലീഷ് ചാനല്‍ കടക്കുമ്പോള്‍ ജീവന്‍ നഷ്ടമാകാനുള്ള സാധ്യതയൊന്നും ഇവരെ തടഞ്ഞ്

ഒരാളെ കൊല്ലുന്നത് എങ്ങനെയെന്ന് ഗൂഗിള്‍ സേര്‍ച്ച്; പിന്നാലെ മുന്‍ കാമുകി ജോലി ചെയ്യുന്ന റെസ്‌റ്റൊറന്റില്‍ വെച്ച് കഴുത്ത് മുറിക്കാന്‍ ശ്രമം, ഒന്‍പത് തവണ കുത്തി; മലയാളി പെണ്‍കുട്ടിയെ കൊല്ലാന്‍ ശ്രമിച്ച 25-കാരന് 16 വര്‍ഷം ജയില്‍ശിക്ഷ

മുന്‍ കാമുകിയെ കഴുത്ത് മുറിച്ച് കൊല്ലാനും, ഒന്‍പത് തവണ കുത്തിപ്പരുക്കേല്‍പ്പിക്കുകയും ചെയ്ത അസൂയ മൂത്ത യുവാവിന് ജയില്‍ശിക്ഷ. മലയാളി കൂടിയായ മുന്‍ കാമുകിയെയാണ് 25-കാരന്‍ ശ്രീറാം അമ്പാര്‍ല 2022 മാര്‍ച്ചില്‍ ഈസ്റ്റ് ഹാമിലെ ബാര്‍ക്കിംഗ് റോഡിലുള്ള റെസ്‌റ്റൊന്റില്‍ വെച്ച് ഭക്ഷണം