UK News

കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി, ദേഹത്ത് വെട്ടേറ്റതിന്റെ പാടുകള്‍ ; ബ്രിട്ടനില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സ് അഞ്ജുവിന് നേരത്തെയും ഭര്‍തൃ പീഡനം ഏറ്റിരുന്നതായി മാതാപിതാക്കള്‍ ; മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു
ബ്രിട്ടനില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സ് അഞ്ജുവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍. അഞ്ജുവിന്റെ ദേഹത്ത് വെട്ടേറ്റതിന്റെ പാടുകളുമുണ്ട്. ബ്രിട്ടനിലെ കെറ്ററിങ്ങില്‍ ഡിസംബര്‍ 15 നു രാത്രി ഇന്ത്യന്‍ സമയം 11.15 നാണ് അഞ്ജുവിനേയും മക്കളായ ജീവ(6), ജാന്‍വി(4) എന്നിവരേയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അഞ്ജുവിന്റെ ഭര്‍ത്താവ് കണ്ണൂര്‍ ഇരിട്ടി പടിയൂര്‍ കൊമ്പന്‍പാറയിലെ ചേലപാലില്‍ സാജുവിനെ (52) പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം മൃതദേഹങ്ങള്‍ നാട്ടിലേക്ക് എത്തിക്കുന്നത് സംബന്ധിച്ച് നടപടികള്‍ സ്വീകരിച്ച് വരികയാണ്. നടപടിക്രമങ്ങള്‍ എംബസിയുമായി ബന്ധപ്പെട്ട് വേഗത്തിലാക്കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ അഞ്ജുവിന്റെ പിതാവ് അശോകനെ ഫോണില്‍ അറിയിച്ചിരുന്നു. ഇതിന് പുറമേ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍

More »

ക്രിസ്മസ് യാത്രകള്‍ കുഴപ്പത്തിലാകും; 48 മണിക്കൂര്‍ റെയില്‍ സമരത്തിനൊപ്പം, കൊടുംതണുപ്പില്‍ രാജ്യത്തെ റോഡുകളില്‍ ഐസ് നിറയും; ആഘോഷ സീസണില്‍ ദുരിതയാത്ര
 ക്രിസ്മസ് യാത്രകള്‍ ബ്രിട്ടനിലെ ജനങ്ങളെ സംബന്ധിച്ച് ദുരിതയാത്രയായി മാറുമെന്ന് മുന്നറിയിപ്പ്. 48 മണിക്കൂര്‍ നീളുന്ന റെയില്‍ സമരത്തിന് പുറമെ പൂജ്യത്തിന് താഴേക്ക് കൂപ്പുകുത്തുന്ന താപനില കൂടിച്ചേരുമ്പോള്‍ റോഡുകളില്‍ ഐസ് നിറഞ്ഞ് യാത്ര ബുദ്ധിമുട്ടായി മാറുമെന്നാണ് സൂചന.  ആര്‍എംടി യൂണിയനില്‍ അംഗങ്ങളായ റെയില്‍ ജോലിക്കാരുടെ രണ്ടാം ഘട്ട പണിമുടക്ക് അടുത്ത ആഴ്ച നടപ്പാകും.

More »

നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്ററിയും, അതിരുകടന്ന അക്രമങ്ങളും പ്രശ്‌നല്ല; ചാള്‍സ് രാജാവിന്റെ കിരീടധാരണത്തിലേക്ക് ഹാരി രാജകുമാരനും, മെഗാന്‍ മാര്‍ക്കിളിനും ക്ഷണം; ക്രിസ്മസ് ആഘോഷത്തിലേക്ക് പ്രവേശനമില്ല?
 നെറ്റ്ഫ്‌ളിക്‌സ് സീരീസിലൂടെ രാജകുടുംബത്തിനെ ചൊടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് ഹാരി രാജകുമാരനും, ഭാര്യ മെഗാന്‍ മാര്‍ക്കിളും നടത്തിവരുന്നത്. എന്നാല്‍ ഈ പ്രതിസന്ധിക്കിടയിലും ഇരുവര്‍ക്കും പിതാവ് ചാള്‍സ് രാജാവിന്റെ കിരീടധാരണ ചടങ്ങിലേക്ക് ക്ഷണിക്കുമെന്ന് റിപ്പോര്‍ട്ട്.  മേയ് 6-നാണ് ചാള്‍സിന്റെ ചരിത്രപ്രാധാന്യമുള്ള ചടങ്ങ് നടക്കുന്നത്. പങ്കെടുക്കാന്‍

More »

അഞ്ജുവിനെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ച് ; സാജു പൊലീസ് കസ്റ്റഡിയില്‍ തുടരും ; കൊലക്കുറ്റം ചുമത്തും ; കുട്ടികളുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് ; മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി പുരോഗമിക്കുന്നു
ബ്രിട്ടനിലെ മലയാളി നഴ്‌സ് അഞ്ജുവിനെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചെന്ന് പൊലീസ്. കൊലപാതക വിവരങ്ങള്‍ പൊലീസ് ബന്ധുക്കളെ അറിയിച്ചു. അഞ്ജുവിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. കുട്ടികളുടെ മൃതദേഹങ്ങള്‍ ഇന്നു പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. പ്രതി ഭര്‍ത്താവ് സാജു 72 മണിക്കൂര്‍ കൂടി പൊലീസ് കസ്റ്റഡിയില്‍ തുടരും. ഇയാള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് പൊലീസ്

More »

നഴ്‌സിംഗ് സമരം മൂലം മാറ്റിവെച്ചത് 16,000-ല്‍ താഴെ അപ്പോയിന്റ്‌മെന്റുകള്‍ മാത്രം; എന്‍എച്ച്എസിലെ ഏറ്റവും വലിയ സമരം 70,000 ചികിത്സകള്‍ നഷ്ടപ്പെടുത്തുമെന്ന മന്ത്രിമാരുടെ വാദം അസ്ഥാനത്തായി; പണിമുടക്കിലും 'മാന്യത' കാണിച്ച് നഴ്‌സുമാര്‍
 നഴ്‌സുമാരുടെ സമരം വരുത്തിവെയ്ക്കുന്ന നഷ്ടങ്ങളെ കുറിച്ച് ഗവണ്‍മെന്റ് നടത്തിയ പ്രചരണങ്ങള്‍ അസ്ഥാനത്തെന്ന് കണക്കുകള്‍. എന്‍എച്ച്എസിലെ ഏറ്റവും വലിയ സമരവുമായി നഴ്‌സുമാര്‍ രംഗത്തിറങ്ങുമ്പോള്‍ 70,000 അപ്പോയിന്റ്‌മെന്റുകള്‍ നഷ്ടമാകുമെന്നാണ് ഹെല്‍ത്ത് മന്ത്രി മാരിയ കോള്‍ഫീല്‍ഡ് പ്രവചിച്ചത്. എന്നാല്‍ 16,000-ല്‍ താഴെ അപ്പോയിന്റ്‌മെന്റുകളും, ചികിത്സകളും, സര്‍ജറികളുമാണ്

More »

കേറ്ററിംഗില്‍ മലയാളി നഴ്‌സും മക്കളും കൊല്ലപ്പെട്ട സംഭവം ; 52 കാരനായ ഭര്‍ത്താവ് കസ്റ്റഡിയില്‍ ; കൂട്ട കൊലപാതക വാര്‍ത്തയില്‍ ഞെട്ടി യുകെ മലയാളി സമൂഹം ; പെട്ടെന്നുള്ള പ്രകോപനം കൊലയിലേക്ക് നയിച്ചതെന്ന് സൂചന
ബ്രിട്ടനിലെ കേറ്ററിംഗില്‍ മലയാളി കുടുംബത്തിലെ യുവതിയും മക്കളും കൊല്ലപ്പെട്ട സംഭവത്തില്‍ 52 കാരനായ ഭര്‍ത്താവ് പൊലീസ് കസ്റ്റഡിയില്‍. കേറ്ററിംങ് ജനറല്‍ ആശുപത്രിയില്‍ നഴ്‌സായ യുവതിയും മക്കളുമാണ് ക്രൂരതയ്ക്ക് ഇരയായത്. രാവിലെ പത്തു മണിയോടെയാണ് സംഭവം. 11 മണിയോടെ പ്രദേശത്ത് പൊലീസും ആംബുലന്‍സും നിറഞ്ഞു. എയര്‍ലിഫ്റ്റ് ചെയ്യാന്‍ ഹെലികോപ്ടറും എത്തിയ വിവരം അറിഞ്ഞ് മലയാളി സമൂഹവും

More »

മുത്തശ്ശിയെ കാണുന്നത് കൊട്ടാര സഹായികള്‍ തടഞ്ഞു; ഗുരുതര ആരോപണവുമായി ഹാരി രാജകുമാരന്‍; തനിക്കും, മെഗാനും സാന്‍ഡിഗ്രാമിലേക്ക് ലഭിച്ച ക്ഷണം പെട്ടെന്ന് പിന്‍വലിച്ചു; വര്‍ക്കിംഗ് റോയല്‍സ് പദവിയില്‍ നിന്നും പിന്‍വാങ്ങിയതിന്റെ തിരിച്ചടി?
 രാജ്ഞിക്കും, തനിക്കും ഇടയില്‍ തടസ്സങ്ങള്‍ സൃഷ്ടിച്ചത് കൊട്ടാരത്തിലെ സഹായികളെന്ന് ആരോപിച്ച് ഹാരി രാജകുമാരന്‍. രാജ്ഞിയെ കാണുന്നതില്‍ നിന്നും തന്നെ വിലക്കുന്നതിന് പിന്നില്‍ ചരടുവലിച്ചത് കൊട്ടാര സഹായികളാണെന്ന് നെറ്റ്ഫ്‌ളിക്‌സ് സീരീസില്‍ സസെക്‌സ് ഡ്യൂക്ക് സൂചിപ്പിച്ചു.  'തന്റെ ഷെഡ്യൂള്‍ തിരക്കേറിയതാണെന്ന്' സഹായികള്‍ അറിയിച്ചില്ലെന്ന് മുത്തശ്ശി തന്നോട് പറഞ്ഞതായാണ്

More »

ഐസിലും, മഞ്ഞിനും മുങ്ങാന്‍ യുകെ! 15 സെന്റിമീറ്റര്‍ വരെ മഞ്ഞുവീഴും; പൂജ്യത്തിന് താഴേക്ക് വീണ താപനിലയില്‍ തണുത്ത് വിറങ്ങലിച്ച് രാജ്യം; മൂന്ന് ദിവസം കൂടി കടുപ്പമേറിയ കാലാവസ്ഥ
 15 സെന്റിമീറ്റര്‍ വരെ മഞ്ഞുവീഴുന്നതോടെ യുകെ ഐസിലും, മഞ്ഞിലും മുങ്ങുമെന്ന് മുന്നറിയിപ്പ്. പൂജ്യത്തിന് താഴേക്ക് താപനില പതിച്ചതോടെ രാജ്യം തണുത്ത് വിറങ്ങലിക്കുന്നതിനിടെയാണ് കാലാവസ്ഥ ശക്തമാകുന്നത്.  ഐസ് വീഴ്ച മൂന്ന് ദിവസം കൂടി തുടരുമെന്നാണ് മുന്നറിയിപ്പ്. എല്ല് കോച്ചുന്ന തണുപ്പ് ഒരാഴ്ചയോളമായി തുടരുകയാണ്. വീക്കെന്‍ഡില്‍ രാജ്യത്തിന് രണ്ട് സുപ്രധാന കാലാവസ്ഥാ മുന്നറിയിപ്പുകളാണ്

More »

പലിശ നിരക്ക് 3.5 ശതമാനമായി ഉയര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; 14 വര്‍ഷത്തെ ഉയര്‍ന്ന നിരക്കിലേക്ക് ഉയര്‍ത്തിയതോടെ ലക്ഷക്കണക്കിന് കുടുംബങ്ങളുടെ മോര്‍ട്ട്‌ഗേജ് ബില്‍ കുതിച്ചുയരും; സേവിംഗ്‌സുകാര്‍ ചിരിക്കും, ലോണെടുത്തവര്‍ കരയും?
 ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ 14 വര്‍ഷത്തെ ഉയര്‍ന്ന നിരക്കിലേക്ക് ഉയര്‍ത്തിയതോടെ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് കുതിച്ചുയര്‍ന്ന ബില്ലുകള്‍ തേടിയെത്തും. 50 ബേസിസ് പോയിന്റ് ഉയര്‍ത്തി 3 ശതമാനത്തില്‍ നിന്നും 3.5 ശതമാനത്തിലേക്കാണ് നിരക്ക് വര്‍ദ്ധിപ്പിച്ചത്.  തുടര്‍ച്ചയായ ഒന്‍പതാം വട്ടമാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ച് കുതിച്ചുയരുന്ന

More »

ഇന്ത്യന്‍ വംശജയ്ക്ക് ജോര്‍ജ്ജ് ക്രോസ് അവാര്‍ഡ് നല്‍കുന്നതിനെ പിന്തുണച്ച് ഋഷി സുനാക്; സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കുത്തേറ്റ് മരിച്ച 19-കാരി ഗ്രേസ് ഒ'മാലി കുമാറിന്റെ ജീവത്യാഗത്തിന് മരണാനന്തരം അംഗീകാരം ലഭിച്ചേക്കും

നോട്ടിംഗ്ഹാമില്‍ സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കുത്തേറ്റ് മരിച്ച ഗ്രേസ് ഒ'മാലി കുമാറിന് മരണാനന്തരം ജോര്‍ജ്ജ് ക്രോസ് അവാര്‍ഡ് നല്‍കുന്നതിനെ പിന്തുണച്ച് പ്രധാനമന്ത്രി ഋഷി സുനാക്. നോട്ടിംഗ്ഹാം യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളായിരുന്ന 19-കാരി ഗ്രേസും, സുഹൃത്ത്

എന്‍എച്ച്എസില്‍ പ്രിസ്‌ക്രിപ്ഷന്‍ ചാര്‍ജുകള്‍ കുതിച്ചുയരുന്നു ; ഇന്നു മുുതല്‍ പത്തു പൗണ്ട് അധികം നല്‍കേണ്ടിവരും ; സാധാരണക്കാര്‍ക്ക് മേല്‍ അധിക ഭാരം നല്‍കുന്ന നടപടി

എന്‍എച്ച്എസ് പ്രിസ്‌ക്രിപ്ഷന്‍ ചാര്‍ജുകള്‍ ഉയരുന്നു. ഇന്നു മുതല്‍ ചാര്‍ജ് വര്‍ദ്ധനവ് നിലവില്‍ വരും. ഓരോ ഇനത്തിലും പത്തു പൗണ്ട് വര്‍ദ്ധനവാണ് നിലവില്‍ വരുന്നത്. സാധാരണക്കാരുടെ മേല്‍ കനത്ത ഭാരം അടിച്ചേല്‍പ്പിക്കുന്ന നടപടിയായാണ് ഇതിനെതിരെ പൊതുവേ

വടക്ക് കിഴക്കേ ലണ്ടനില്‍ കത്തിയാക്രമണം നടത്തിയ 36 കാരന്‍ പിടിയില്‍ ; ആക്രമണത്തില്‍ കൗമാരക്കാരന് ജീവന്‍ നഷ്ടമായി ; തീവ്രവാദ ബന്ധമുള്ളതായി കരുതുന്നില്ലെന്ന് പൊലീസ്

വടക്ക് കിഴക്കേ ലണ്ടനില്‍ കത്തി ആക്രമണത്തില്‍ 14 കാരനായ കൗമാരക്കാരന് ദാരുണാന്ത്യം. സംഭവത്തില്‍ 36 കാരനായ യുവാവ് അറസ്റ്റില്‍. പ്രതിയെ അതിസാഹസികമായി പൊലീസ് കീഴടക്കുകയായിരുന്നു. സംഭവ സ്ഥലത്തെത്തി ഉടനെ ഇരയായ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അക്രമം

ഒടുവില്‍ ബ്രിട്ടന്റെ റെക്കോര്‍ഡ് ഇമിഗ്രേഷന്‍ കുറഞ്ഞ് തുടങ്ങി; വിസാ നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ രാജ്യത്ത് എത്തുന്ന വിദേശ ജോലിക്കാരുടെയും, വിദ്യാര്‍ത്ഥികളുടെയും ഒഴുക്ക് കുറയുന്നു; വിദ്യാര്‍ത്ഥികളുടെ ബന്ധുക്കളെ കൊണ്ടുവരാനുള്ള നിയന്ത്രണം ഗുണമായി

യുകെയിലേക്കുള്ള നിയമപരമായ കുടിയേറ്റത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതിന്റെ ഫലം കണ്ട് തുടങ്ങിയതായി സൂചനകള്‍. ബ്രിട്ടന്റെ റെക്കോര്‍ഡ് ഇമിഗ്രേഷന്‍ ലെവല്‍ ആദ്യമായി ഫലം കാണുന്നുവെന്നാണ് വ്യക്തമാകുന്നത്. വിസാ നിയന്ത്രണങ്ങള്‍ക്ക് പിന്നാലെ വര്‍ഷത്തിലെ ആദ്യ മൂന്ന് മാസത്തില്‍ തന്നെ

കാര്‍ പാര്‍ക്കില്‍ സഹജീവനക്കാരനുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട ഭാര്യയെ പിടികൂടി മുന്‍ പോലീസുകാരന്‍; പിന്തുടര്‍ന്ന കുറ്റം തെളിഞ്ഞെങ്കിലും ജയിലിലേക്ക് അയയ്ക്കാതെ ഒഴിവാക്കി; പോലീസുകാരി ഭാര്യയുടെ നീക്കങ്ങള്‍ അറിയാന്‍ ട്രാക്കര്‍ ഘടിപ്പിച്ചു

സ്‌ക്രൂഫിക്‌സ് കാര്‍ പാര്‍ക്കില്‍ വെച്ച് വിവാഹിതനായ സഹജീവനക്കാരനുമായി സെക്‌സില്‍ ഏര്‍പ്പെട്ട നിലയില്‍ ഭാര്യയെ പിടികൂടിയ മുന്‍ പോലീസുകാരന് ജയില്‍ശിക്ഷ ഒഴിവാക്കി നല്‍കി. ഭാര്യയുടെ നീക്കങ്ങള്‍ അറിയാന്‍ ഇയാള്‍ കാറില്‍ ട്രാക്കര്‍ ഘടിപ്പിച്ച് പിന്തുടര്‍ന്ന കുറ്റം

ഞങ്ങളുടെ കോവിഡ് വാക്‌സിന് പാര്‍ശ്വഫലങ്ങളുണ്ട്! ഗുരുതരമായ രക്തം കട്ടപിടിക്കല്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് കാരണമാകാമെന്ന് യുകെ ഫാര്‍മ വമ്പന്‍ ആസ്ട്രാസെനെക കോടതിയില്‍; ഇന്ത്യയില്‍ വിതരണം ചെയ്ത സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വാക്‌സിനും ഇതുതന്നെ

കോവിഡ്-19ന് എതിരായ പോരാട്ടത്തില്‍ വാക്‌സിനേഷന്‍ വളരെ പ്രധാനപ്പെട്ട ആയുധമായിരുന്നു. അതിവേഗം ഇത് വികസിപ്പിച്ച് ലോകത്തെ സ്തംഭനാവസ്ഥയില്‍ നിന്നും മോചിപ്പിക്കേണ്ടത് അനിവാര്യമായി മാറുകയും ചെയ്തു. എന്നാല്‍ തങ്ങളുടെ കോവിഡ് വാക്‌സിന് പാര്‍ശ്വഫലങ്ങള്‍ ഉള്ളതായാണ് യുകെ