UK News

ആദ്യ പ്രസംഗത്തില്‍ തന്നെ നയം വ്യക്തമാക്കി പ്രധാനമന്ത്രി സുനാക്; എടുത്ത് പറഞ്ഞത് 5 കാര്യങ്ങള്‍ ; ഋഷിയുടെ ഉദ്ദേശങ്ങള്‍ നിങ്ങളെ എങ്ങിനെ ബാധിക്കും; ചെലവുചുരുക്കല്‍ മുതല്‍ വരുംതലമുറയെ കടത്തില്‍ നിന്നും രക്ഷിക്കുക വരെ ലക്ഷ്യം
 ഡൗണിംഗ് സ്ട്രീറ്റില്‍ നിന്നും പ്രധാനമന്ത്രിയായി ചുമതലയേറ്റ ഋഷി സുനാക് തന്റെ ആദ്യ പ്രസംഗം നടത്തിക്കഴിഞ്ഞു. ബക്കിംഗ്ഹാം കൊട്ടാരത്തില്‍ ചാള്‍സ് രാജാവിനെ സന്ദര്‍ശിച്ച ശേഷമാണ് ലിസ് ട്രസിന്റെ പിന്‍ഗാമിയായി സുനാക് പരമോന്നത പദവിയിലെത്തിയത്.  തന്റെ തലയില്‍ വന്നുചേര്‍ന്ന ഭാരത്തെ കുറിച്ച് വ്യക്തമായ ബോധ്യമുള്ള പ്രധാനമന്ത്രിയാണ് ഋഷി സുനാക്. ജീവിതച്ചെലവുകള്‍ കുടുംബങ്ങളെ തകര്‍ക്കുകയും, പണപ്പെരുപ്പം 10.1 ശതമാനത്തില്‍ കുതിച്ചുയരുകയും ചെയ്യുമ്പോള്‍ മുന്നോട്ടുള്ള വഴി അനായാസമല്ലെന്ന് ഋഷി വ്യക്തമാക്കിയിട്ടുണ്ട്.  തന്റെ മുന്‍ഗാമി ലിസ് ട്രസ് വരുത്തിവെച്ച പിഴവുകള്‍ തിരുത്തുമെന്നാണ് പ്രധാനമന്ത്രി സുനാകിന്റെ പ്രധാന പ്രഖ്യാപനം. ട്രസിന്റെ മിനി ബജറ്റ് മോര്‍ട്ട്‌ഗേജുകള്‍ ഉയരാനും, പൗണ്ട് ഇടിയാനും ഇടയാക്കിയിരുന്നു. ഈ നാശനഷ്ടം തിരുത്താന്‍ കഠിനമായ

More »

സ്വന്തം കൂട്ടുകാര്‍ക്ക് മാത്രമല്ല, എതിരാളികള്‍ക്കും ക്യാബിനറ്റില്‍ ഇടംനല്‍കി ഋഷി സുനാക്; ഉന്നത സ്ഥാനം കിട്ടാത്ത രോഷത്തില്‍ പെന്നി മോര്‍ഡന്റിന്റെ ഇറങ്ങിപ്പോക്ക്; മൈക്കിള്‍ ഗോവ്, സുവെല്ലാ ബ്രാവര്‍മാന്‍, ഡൊമനിക് റാബ് എന്നിവര്‍ തിരിച്ചെത്തി
 ഒരു പുതിയ പ്രധാനമന്ത്രി സ്ഥാനമേറ്റെടുത്താല്‍ ആദ്യം നടത്തുന്നത് എതിരാളികളെ വെട്ടിനിരത്തുകയും, സ്വന്തം ടീമിനെ പ്രധാന സ്ഥാനങ്ങളില്‍ അവരോധിക്കുകയുമാണ്. മുന്‍ ടോറി നേതാക്കള്‍ ഈ പരിപാടി സജീവമായി നടപ്പാക്കിയപ്പോള്‍ പാര്‍ട്ടിയെ ഒരുമിപ്പിക്കാനെത്തിയ പ്രധാനമന്ത്രിയാണ് താനെന്ന് പ്രഖ്യാപിച്ച് കൊണ്ട് സ്വന്തം കൂട്ടുകാര്‍ക്കും, എതിരാളികള്‍ക്കും ക്യാബിനറ്റില്‍ ഇടംനല്‍കി ഋഷി

More »

ഒടുവില്‍ ആ ദിനം സംജാതമായി; ബ്രിട്ടനെ ഇനി മുന്നോട്ട് നയിക്കാന്‍ ഋഷി സുനാക്; പ്രധാനമന്ത്രിയായി അധികാരമേറ്റു; വരാനിരിക്കുന്നത് ബുദ്ധിമുട്ടേറിയ തീരുമാനങ്ങളെന്ന് പ്രധാനമന്ത്രി സുനാക്
 യുകെ സാമ്പത്തിക പ്രതിസന്ധിയുടെ പിടിയിലാണെന്ന മുന്നറിയിപ്പിനൊപ്പം, ലിസ് ട്രസ് വരുത്തിവെച്ച പിശകുകള്‍ തിരുത്താനും, വോട്ടര്‍മാരുടെ വിശ്വാസം വീണ്ടെടുക്കാനും താന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ച് പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാകിന്റെ ആദ്യ അഭിസംബോധന.  നം.10-ലേക്ക് വരവേല്‍ക്കാന്‍ അണികളില്ലാതെ എത്തിയ പ്രധാനമന്ത്രി വരാനിരിക്കുന്നത് ബുദ്ധിമുട്ടേറിയ തീരുമാനങ്ങളുടെ

More »

സമ്പദ് വ്യവസ്ഥയെ ഉഷാറാക്കണം, എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റ് ശരിപ്പെടുത്തണം; ആവേശവും, വരവേല്‍പ്പും കെട്ടടങ്ങുമ്പോള്‍ പുതിയ പ്രധാനമന്ത്രിയെ കാത്തിരിക്കുന്നത് 'പിടിപ്പത് പണി'; നഴ്‌സുമാരുടേത് ഉള്‍പ്പെടെ സമരങ്ങളും പിന്നാലെ
 ജയിച്ചുകയറിയതിന്റെ ആഹ്ലാദം അവസാനിപ്പിച്ച് പ്രധാനമന്ത്രിയുടെ ഡ്യൂട്ടി നിര്‍വ്വഹിക്കാന്‍ ഒരുങ്ങുന്ന ഋഷി സുനാകിനെ കാത്തിരിക്കുന്നത് പിടിപ്പത് പണികളാണ്. രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും ബെനഫിറ്റും, നഴ്‌സുമാര്‍ ഉള്‍പ്പെടെ പൊതുമേഖലാ ജീവനക്കാരുടെ ശമ്പള വര്‍ദ്ധന പോലുള്ള പ്രതിസന്ധികളും അദ്ദേഹത്തിന് അഭിമുഖീകരിക്കേണ്ടി വരും.  വരും മാസങ്ങളില്‍

More »

തനിക്ക് ആരാണ് വോട്ട് ചെയ്തത്? ഋഷി സുനാകിന്റെ പ്രധാനമന്ത്രി പദവിയില്‍ അനിഷ്ടം വിളമ്പി ബ്രിട്ടീഷ് മാധ്യമങ്ങള്‍; ഐക്യമില്ലെങ്കില്‍ മരണമെന്ന ഋഷിയുടെ മുന്നറിയിപ്പ് ഏറ്റു; ജനാധിപത്യത്തിന്റെ മരണമെന്ന് വരെ എഴുതി മാധ്യമങ്ങള്‍
 ബ്രിട്ടീഷ് പ്രധാനമന്ത്രി കസേരയില്‍ ഒരു ഇന്ത്യന്‍ വംശജന്‍. വെള്ളക്കാരന്റെ മനഃസ്ഥിതി ഇപ്പോഴും വെച്ചുപുലര്‍ത്തുന്ന ചിലരെ സംബന്ധിച്ച് ഇത് സ്വപ്‌നം പോലും കാണാന്‍ ആഗ്രഹിക്കാത്ത സംഭവമാണ്. മുന്‍ മത്സരങ്ങളില്‍ ഋഷി സുനാകിന്റെ കുറ്റവും, കുറവും മാത്രം കണ്ട ഈ മാധ്യമങ്ങള്‍ക്ക് ഇക്കുറി സുനാകിന്റെ മുന്നേറ്റം തടയാനും കഴിഞ്ഞില്ല.  ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ ചരിത്രപരമായ ഏടില്‍

More »

പാര്‍ട്ടിയെ ഒരുമിപ്പിക്കാന്‍ ഒരു ക്യാബിനറ്റ്; പ്രധാനമന്ത്രി ഋഷി സുനാക് തന്റെ ക്യാബിനറ്റില്‍ 'വൈവിധ്യം' ഉറപ്പാക്കും, പരസ്പരം വെട്ടിച്ചാകുന്നതിന് തടയിടും; ഡൊമനിക് റാബിനും, പെന്നി മോര്‍ഡന്റിനും സുപ്രധാന പദവികള്‍; ജെറമി ഹണ്ട് ചാന്‍സലറായി തുടരും
 രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധികള്‍ക്കൊപ്പം വലിയ തലവേദനയാണ് പുതിയ പ്രധാനമന്ത്രി ഋഷി സുനാകിനെ സംബന്ധിച്ച് പാര്‍ട്ടിയിലെ ഉള്‍പ്പോര്. പരസ്പരം നേതാക്കളുടെയും, നിലപാടുകളുടെയും പേരില്‍ പോരടിക്കുന്ന എതിരാളികളെ ഒരുമിപ്പിച്ച് കൊണ്ടുപോയില്ലെങ്കില്‍ ലേബര്‍ പാര്‍ട്ടിക്ക് തളികയില്‍ ഭരണം വെച്ച് കൊടുക്കുന്നത് പോലെയാകും അവസ്ഥ.  ഇത് തിരിച്ചറിഞ്ഞ് കൊണ്ട് മികവേറിയ ആളുകളെ

More »

ചരിത്രം വഴിമാറും ചിലര്‍ വരുമ്പോള്‍! ഋഷി സുനാകിനെ ഇക്കുറി തടുക്കാന്‍ പ്രധാനമന്ത്രി പ്രേമികള്‍ക്കും ധൈര്യം പോരാ; പണപ്പെരുപ്പവും, എനര്‍ജി ചെലവുകളും ഉയരുമ്പോള്‍ ഋഷി 'മാജിക്' കാണിക്കുമോ? ചാള്‍സ് രാജാവിനെ കണ്ടശേഷം അഭിസംബോധന
 ബക്കിംഗ്ഹാം കൊട്ടാരത്തില്‍ ചാള്‍സ് രാജാവിനെ കണ്ടതിന് ശേഷം ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി ഋഷി സുനാക് ഡൗണിംഗ് സ്ട്രീറ്റില്‍ നിന്നും രാജ്യത്തെ അഭിസംബോധന ചെയ്യും. ഉയരുന്ന പണപ്പെരുപ്പവും, എനര്‍ജി ബില്ലുകളും രാജ്യത്തെ ശ്വാസംമുട്ടിക്കുമ്പോഴാണ് ഇതിനെ എതിരിടാന്‍ ശേഷിയുള്ള ഒരു ക്യാബിനറ്റിനെ ഒരുക്കാനുള്ള ദൗത്യവും പുതിയ പ്രധാനമന്ത്രിയുടെ ചുമലിലാകുന്നത്.  ഋഷി സുനാക് ഒരു

More »

റിഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയാകും ; മത്സരത്തില്‍ നിന്ന് പെന്നി മോര്‍ഡന്റും പിന്മാറിയതോടെ ബ്രിട്ടന്റെ പ്രധാനമന്ത്രി പദത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജനായി റിഷി സുനക്
ഇന്ത്യന്‍ വംശജന്‍ റിഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയാകും. ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ വംശജനായി ചരിത്രത്തിലിടം പിടിക്കുകയാണ് റിഷി സുനക്. മത്സരിക്കാന്‍ ഒരുങ്ങിയ പെന്നി മോര്‍ഡന്റിന് 100 എംപിമാരുടെ പിന്തുണ നേടാനാകാതെ പിന്മാറിയതോടെയാണ് റിഷി സുനക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും നേരത്തെ മത്സരത്തില്‍

More »

ഒരൊറ്റ ദിവസത്തില്‍ ഒരു മാസത്തെ മഴ പെയ്തിറങ്ങി; ബ്രിട്ടനിലെ റോഡുകള്‍ പുഴയായി, വിമാനങ്ങള്‍ യാത്ര റദ്ദാക്കി നിലത്തിറക്കി; യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കിയതോടെ വെള്ളപ്പൊക്കത്തിനും, പവര്‍കട്ടിനും സാധ്യതയേറി
 കനത്ത കൊടുങ്കാറ്റില്‍ ഒരൊറ്റ ദിവസത്തില്‍ ഒരു മാസത്തെ മഴ പെയ്തിറങ്ങി. ഇതോടെ ബ്രിട്ടനിലെ റോഡുകള്‍ പുഴയായി മാറുകയും, വിമാനങ്ങള്‍ നിലത്തിറക്കുകയും ചെയ്തു. ബ്രിട്ടനില്‍ കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ് നല്‍കിക്കൊണ്ട് വിവിധ ഭാഗങ്ങളില്‍ യെല്ലോ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതോടെ വെള്ളപ്പൊക്കവും, പവര്‍കട്ടും എത്തിച്ചേരുമെന്നാണ് കരുതുന്നത്.  രാജ്യത്തിന്റെ നല്ലൊരു

More »

ഹമാസ് അക്രമങ്ങളെ ന്യായീകരിക്കാം! യുകെ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളുടെ ഞെട്ടിക്കുന്ന മനസ്സിലിരുപ്പ് ഇങ്ങനെ; ഒക്ടോബര്‍ 7ന് ഭീകരര്‍ നടത്തിയ കൂട്ടക്കൊല പ്രതിരോധം മാത്രമെന്ന് കാല്‍ശതമാനം വിദ്യാര്‍ത്ഥികള്‍

ബ്രിട്ടനിലെ യൂണിവേഴ്‌സിറ്റികളിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഹമാസ് പ്രിയം ഏറുന്നതായി ആശങ്ക. റസല്‍ ഗ്രൂപ്പ് യൂണിവേഴ്‌സിറ്റികള്‍ക്കിടയിലെ 40 ശതമാനത്തോളം വിദ്യാര്‍ത്ഥികള്‍ക്കും ഒക്ടോബര്‍ 7ന് ഇസ്രയേലില്‍ നടത്തിയ ഭീകരാക്രമണങ്ങള്‍ പ്രതിരോധ മാര്‍ഗ്ഗമാണെന്ന്

സ്‌കൂള്‍ വിദ്യാര്‍ത്ഥിയില്‍ പിറന്ന കുഞ്ഞിനെ കണ്ടുവരൂ, നിന്നെ ജയിലിലാക്കും! ലൈംഗിക വേട്ട നടത്തിയ കണക്ക് അധ്യാപികയ്ക്ക് മുന്നറിയിപ്പോടെ ജാമ്യം നല്‍കി കോടതി; പ്രസവിച്ച് 24 മണിക്കൂറിനുള്ളില്‍ കുഞ്ഞിനെ കൊണ്ടുപോയി

15 വയസ്സുള്ള തന്റെ വിദ്യാര്‍ത്ഥികളുമായി അവിഹിതബന്ധം പുലര്‍ത്തിയ കണക്ക് അധ്യാപികയെ കാത്ത് ജയില്‍. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായുള്ള ബന്ധത്തില്‍ 30-കാരി റെബേക്ക ജോണ്‍സ് കുറ്റക്കാരിയാണെന്ന് കോടതി വിധിച്ചു. ഇവരില്‍ ഒരാളില്‍ നിന്നും ഗര്‍ഭം ധരിച്ച് പ്രസവിച്ച പെണ്‍കുഞ്ഞിനെ കാണാനായി

മദ്യപാനം രാജ്യത്തിന് ഹാനികരം! 12 മാസത്തിനിടെ കുടിച്ച് മരിച്ചത് 10,000 ബ്രിട്ടീഷുകാര്‍; ബ്രിട്ടന്റെ മദ്യപാന ആസക്തിയില്‍ എന്‍എച്ച്എസിന് നഷ്ടം 5 ബില്ല്യണ്‍ പൗണ്ട്; അമിത മദ്യപാനം ആരോഗ്യം നശിപ്പിക്കുന്നതിന് പുറമെ ധനനഷ്ടവും വരുത്തുന്നു

അമിതമായാല്‍ അമൃതും വിഷമെന്ന് പറയാറുണ്ട്. വിഷമാണെന്ന് എഴുതിവെച്ചിട്ടുള്ള മദ്യത്തിന്റെ കാര്യത്തില്‍ ഇത് ഏറെ പ്രസക്തമാണ്. ഇംഗ്ലണ്ടിന്റെ മദ്യപാനാസക്തി ഏറ്റവും വലിയ പ്രതിസന്ധിയായി മാറുകയാണെന്നാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. മദ്യപാന ദുരുപയോഗം വര്‍ഷത്തില്‍ 27.4

അനധികൃത കുടിയേറ്റക്കാരുടെ വരവില്‍ റെക്കോര്‍ഡ്; ഈ വര്‍ഷം ഇംഗ്ലീഷ് ചാനല്‍ കടന്നെത്തിയത് 9681 ആളുകള്‍; കണക്കുകള്‍ രേഖപ്പെടുത്താന്‍ തുടങ്ങിയ ശേഷമുള്ള ഏറ്റവും വലിയ വര്‍ദ്ധന; റുവാന്‍ഡ നാടുകടത്തല്‍ സ്‌കീം തുടങ്ങിയിട്ടും പിന്‍മാറുന്നില്ല?

ഈ വര്‍ഷത്തെ ആദ്യ അഞ്ച് മാസങ്ങളില്‍ ഇംഗ്ലീഷ് ചാനല്‍ കടന്നെത്തുന്ന അനധികൃത കുടിയേറ്റക്കാരുടെ എണ്ണത്തില്‍ ബ്രിട്ടന് പുതിയ റെക്കോര്‍ഡ്. കണക്കുകള്‍ രേഖപ്പെടുത്തി തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും വലിയ വര്‍ദ്ധനവാണ് ഇക്കാര്യത്തില്‍ ഉണ്ടായിട്ടുള്ളത്. വ്യാഴാഴ്ച 117 പേരാണ് തീരങ്ങളില്‍

ഋഷി സുനാകിന്റെയും, അക്ഷത മൂര്‍ത്തിയുടെയും ആസ്തിയില്‍ 120 മില്ല്യണ്‍ പൗണ്ടിന്റെ വര്‍ദ്ധന! ധനികരുടെ പട്ടികയില്‍ മുന്നേറി ബ്രിട്ടന്റെ പ്രഥമ ദമ്പതികള്‍; തെരഞ്ഞെടുപ്പില്‍ 'ദുരുപയോഗം' ചെയ്യാന്‍ ലേബര്‍

ഋഷി സുനാക്, ഭാര്യ അക്ഷത മൂര്‍ത്തി എന്നിവരുടെ വ്യക്തിപരമായ ആസ്തിയില്‍ 120 മില്ല്യണ്‍ പൗണ്ടിന്റെ വര്‍ദ്ധന രേഖപ്പെടുത്തിയതായി കണക്കുകള്‍. പൊതുതെരഞ്ഞെടുപ്പിന് വേദി ഒരുങ്ങുന്ന ഘട്ടത്തിലാണ് രാജ്യത്തിന്റെ പ്രഥമ ദമ്പതികളുടെ വരുമാനം വര്‍ദ്ധിച്ചതായി വ്യക്തമാകുന്നത്. സണ്‍ഡേ ടൈംസിന്റെ

ഞങ്ങള്‍ ജയിച്ചാല്‍ നികുതി താഴും, ലേബര്‍ ജയിച്ചാല്‍ ഏറും! പൊതുതെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ പോരാട്ടം നികുതിയുടെ പേരിലാകുമെന്ന് ചാന്‍സലര്‍; കീര്‍ സ്റ്റാര്‍മര്‍ സാമ്പത്തിക ഭാരം വര്‍ദ്ധിപ്പിക്കുമെന്ന് പകലും, രാത്രിയും പോലെ ഉറപ്പ്

അടുത്ത പൊതുതെരഞ്ഞെടുപ്പ് പോരാട്ടത്തിലെ പ്രധാന വ്യത്യാസം നികുതിയുടെ പേരിലാകുമെന്ന് ജെറമി ഹണ്ട്. ടോറികള്‍ മറ്റൊരു കാലാവധി കൂടി നേടിയാല്‍ ഭാരം കുറയുമെന്നും അദ്ദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. അതേസമയം എതിരാളികളായ ലേബര്‍ പാര്‍ട്ടി അധികാരത്തിലേറിയാല്‍ നികുതി ഭാരം പകലും, രാത്രിയും