UK News

40 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും തലപൊക്കി പോളിയോ വൈറസ്; യുകെയില്‍ വൈറസ് പടരുന്നുവെന്ന് വിദഗ്ധര്‍; കുട്ടികളുടെ വാക്‌സിനേഷന്‍ കൃത്യമാണോയെന്ന് പരിശോധിക്കാന്‍ രക്ഷിതാക്കള്‍ക്ക് നിര്‍ദ്ദേശം
 ദശകങ്ങള്‍ക്ക് ശേഷം യുകെയില്‍ ആദ്യമായി പോളിയോ പടരുന്നുവെന്ന് ഔദ്യോഗിക റിപ്പോര്‍ട്ട്. കുട്ടികളുടെ വാക്‌സിനേഷനുകള്‍ കൃത്യമാണോയെന്ന് പരിശോധിച്ച് ഉറപ്പുവരുത്താന്‍ മാതാപിതാക്കള്‍ക്ക് ആരോഗ്യ മേധാവികള്‍ നിര്‍ദ്ദേശം നല്‍കി. വൈറസ് വ്യക്തികള്‍ക്കിടയില്‍ കൈമാറുന്ന സൂചനകള്‍ ലഭിച്ചതോടെയാണ് നടപടി.  ഏപ്രില്‍ മുതല്‍ തന്നെ ലണ്ടനിലെ മാലിന്യ ജലത്തില്‍ നിന്നും വൈറസിന്റെ സാമ്പിളുകള്‍ വിദഗ്ധര്‍ കണ്ടെത്തിയിരുന്നു. സമൂഹത്തില്‍ വ്യാപനം തുടങ്ങിയെന്ന സൂചനയാണ് ഇത് നല്‍കുന്നത്. കേസുകള്‍ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഈസ്റ്റ്, നോര്‍ത്ത് ലണ്ടന്‍ മേഖലകളിലെ സാമ്പിളുകളില്‍ നിന്നാണ് വൈറസിനെ തിരിച്ചറിഞ്ഞിട്ടുള്ളതെന്ന് യുകെഎച്ച്എസ്എ പറഞ്ഞു.  അടുത്ത ബന്ധമുള്ള ആളുകള്‍ക്കിടയില്‍ ചെറിയ വ്യാപനം ഉണ്ടായിട്ടുണ്ടെന്നാണ് കരുതുന്നെന്ന് ആരോഗ്യ മേധാവികള്‍ പറയുന്നു.

More »

ലൈംഗിക തൊഴിലാളിയുമായി സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു; യൂറോപ്പിന് തലവേദന സമ്മാനിക്കുന്ന ലൈംഗിക രോഗവുമായി നാട്ടില്‍ മടങ്ങിയെത്തി യാത്രക്കാരന്‍; സൂപ്പര്‍ ഗൊണോറിയ പടര്‍ന്നുപിടിക്കുമെന്ന് മുന്നറിയിപ്പ്
 ആഗോള തലത്തില്‍ പുതിയ ആരോഗ്യ ഭീഷണി ഉയര്‍ത്തി 'സൂപ്പര്‍ ഗൊണോറിയ'. ഓസ്ട്രിയയില്‍ ഒരു പുരുഷന് സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെ മരുന്നുകളെ പ്രതിരോധിക്കുന്ന വേര്‍ഷന്‍ പിടിപെട്ടതാണ് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പിന് കാരണം.  50-കളില്‍ പ്രായമുള്ള വ്യക്തിയാണ് ഏപ്രിലില്‍ കംബോഡിയയിലേക്ക് ഹോളിഡേ യാത്ര നടത്തിയപ്പോള്‍ ലൈംഗിക തൊഴിലാളിയുമായി സുരക്ഷിതമല്ലാത്ത സെക്‌സില്‍

More »

പെന്‍ഷന്‍ തുകയില്‍ ട്രിപ്പിള്‍ ലോക്ക് സുരക്ഷ നല്‍കി ട്രഷറി; 1000 പൗണ്ട് അധികം ലഭിക്കുമ്പോള്‍ ആവശ്യമില്ലാത്തവര്‍ തിരികെ നല്‍കണമെന്ന് മന്ത്രി; പണപ്പെരുപ്പത്തിന് മുകളില്‍ 'നയാ പൗണ്ട്' ശമ്പള വര്‍ദ്ധന നല്‍കില്ലെന്ന് പബ്ലിക് സെക്ടറിന് മുന്നറിയിപ്പ്
 സ്റ്റേറ്റ് പെന്‍ഷന്‍ വര്‍ദ്ധനവിലൂടെ 1000 പൗണ്ട് അധികം ലഭിക്കുമ്പോള്‍ ആവശ്യമില്ലാത്ത ധനികരായ പെന്‍ഷന്‍കാര്‍ ഇത് തിരികെ നല്‍കണമെന്ന് നിര്‍ദ്ദേശിച്ച് മന്ത്രി. ജോലിക്കാര്‍ കൂടുതല്‍ ശമ്പള വര്‍ദ്ധന ആവശ്യപ്പെടാതെ അടങ്ങിയിരിക്കാന്‍ രാജ്യത്തെ പബ്ലിക് സെക്ടര്‍ ജോലിക്കാരോട് ആക്രോശിക്കുമ്പോഴാണ് പെന്‍ഷന്‍കാര്‍ക്ക് വമ്പന്‍ ലോട്ടറി നല്‍കുന്നത്.  പെന്‍ഷന്‍ തുകയില്‍

More »

സ്‌കോട്ട്‌ലണ്ടില്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് സര്‍ക്കാരിന്റെ 5% ശമ്പള വര്‍ദ്ധന ഓഫര്‍; സ്വീകരിക്കുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ ആര്‍സിഎന്‍; ഇംഗ്ലണ്ടില്‍ ഈയാഴ്ച തീരുമാനം അറിയാം; ടീച്ചേഴ്‌സിന്റെ 5% ഓഫറിന് ഒപ്പം വര്‍ദ്ധനവുണ്ടാകുമോ?
 സ്‌കോട്ട്‌ലണ്ടിലെ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് 5% ശമ്പള വര്‍ദ്ധനയ്ക്കുള്ള ഓഫര്‍ മുന്നോട്ട് വെച്ച് ഗവണ്‍മെന്റ്. മഹാമാരി കാലത്ത് ജനങ്ങളെ സുരക്ഷിതമാക്കാന്‍ നിരന്തരം പരിശ്രമിച്ച എന്‍എച്ച്എസ് ജീവനക്കാരുടെ മൂല്യം പരിഗണിച്ചാണ് അജണ്ട ഫോര്‍ ചേഞ്ച് കോണ്‍ട്രാക്ടിലുള്ള എന്‍എച്ച്എസ് സ്‌കോട്ട്‌ലണ്ട് സ്റ്റാഫിന് പണപ്പെരുപ്പത്തിന് താഴെ നില്‍ക്കുന്ന ഈ ഓഫര്‍ നല്‍കുന്നതെന്ന്

More »

30 വര്‍ഷത്തിനിടെ ഏറ്റവും വലിയ പണിമുടക്കില്‍ വലഞ്ഞ് ജനം ; പലരും ട്രയ്‌നുപേക്ഷിച്ച് കാറുമായി റോഡിലിറങ്ങിയവതു മൂലം റോഡില്‍ നീണ്ട ക്യൂ ; റെയില്‍ സമരത്തിന്റെ ഒന്നാം ദിനം തന്നെ പരീക്ഷണം നേരിട്ട് യാത്രക്കാര്‍
ഒന്നു വീട് പിടിക്കാനുള്ള നെട്ടോട്ടത്തിന്റെ കാഴ്ചകളായിരുന്നു നഗരത്തില്‍. ലണ്ടനില്‍ നിന്ന് പുറപ്പെടുന്ന അവസാന ട്രെയ്‌നായി പലരും മത്സരിച്ചു. ബസ് സ്റ്റോപ്പുകളില്‍ നീണ്ട ക്യൂ. ട്രെയ്ന്‍ സമരം മൂലം കാറുമായി നിരത്തിലിറങ്ങിയവരും ഏറെയാണ്. ഇതുമൂലം റോഡില്‍ നീണ്ട നിരയാണ് കാണാനായത്. റെയില്‍ സമരത്തിന്റെ ആദ്യ ദിവസം തന്നെ പരിമിതമായ സര്‍വ്വീസുകളാണ് ഉണ്ടായിരുന്നത്. പലരും കാത്തിരുന്ന്

More »

വഴി ചോദിച്ച കുടിയേറ്റക്കാരന് നേരെ വംശീയ അക്രമം; ലണ്ടന്‍ വിക്ടോറിയ സ്‌റ്റേഷനില്‍ വന്നിറങ്ങിയ കുടിയേറ്റക്കാരന് നേരെ 'കോട്ടും സ്യൂട്ടുമിട്ട' മാന്യന്‍മാര്‍ അതിക്രൂരമായ അക്രമം അഴിച്ചുവിട്ടു; ആരെയും അറസ്റ്റ് ചെയ്യാതെ പോലീസ്
 ബ്രിട്ടന്‍ പുരോഗമന മനോഭാവമുള്ള രാജ്യമാണെങ്കിലും കുടിയേറ്റക്കാരോട് ഇപ്പോഴും അടിമത്ത മനോഭാവം വെച്ചുപുലര്‍ത്തുന്നവര്‍ രാജ്യത്ത് നിരവധിയാണ്. ഇതിന്റെ പ്രത്യാഘാതം ഇപ്പോള്‍ നേരിട്ടിരിക്കുന്നത് ലണ്ടനിലെ വിക്ടോറിയ സ്‌റ്റേഷനില്‍ വന്നിറങ്ങി വഴി ചോദിച്ച കുടിയേറ്റക്കാരനാണ്. ലണ്ടനിലെത്തി മിനിറ്റുകള്‍ക്കുള്ളിലാണ് പോളിഷ് കുടിയേറ്റക്കാരന് നേരെ അതിക്രൂരമായ വംശീയ അക്രമം

More »

വീണ്ടുമൊരു പകര്‍ച്ചവ്യാധി ഒഴിവാക്കാന്‍ വാക്‌സിന്‍ പദ്ധതിയുമായി യുകെ; സ്വവര്‍ഗ്ഗപ്രേമികള്‍ക്കും, ബൈസെക്ഷ്വല്‍ പുരുഷന്‍മാര്‍ക്കും മങ്കിപോക്‌സ് വാക്‌സിന്‍; വൈറസ് ബാധ 10 ഇരട്ടിയായി വര്‍ദ്ധിച്ചേക്കുമെന്ന് മുന്നറിയിപ്പ്; 200 കേസുകള്‍ കൂടി സ്ഥിരീകരിച്ചു
 മങ്കിപോക്‌സ് പിടിപെടാന്‍ ഉയര്‍ന്ന സാധ്യതയുള്ള സ്വവര്‍ഗ്ഗപ്രേമികളും, ബൈസെക്ഷ്വല്‍ വിഭാഗത്തിലും പെടുന്ന പുരുഷന്‍മാര്‍ക്ക് ഇന്‍ഫെക്ഷന്‍ പിടിപെടാതിരിക്കാന്‍ വാക്‌സിന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ച് ഹെല്‍ത്ത് മേധാവികള്‍. വൈറസുമായി ബന്ധപ്പെട്ട് ഏകദേശം 800 കേസുകളാണ് യുകെയില്‍ സ്ഥിരീകരിച്ചിരിക്കുന്നത്. സാധാരണയായി ആഫ്രിക്കയില്‍ മാത്രം കാണുന്ന വൈറസ് ഇപ്പോള്‍

More »

കഴിഞ്ഞാഴ്ചയില്‍ ബ്രിട്ടനില്‍ അമ്പതില്‍ ഒരാള്‍ക്ക് കോവിഡ് ; സ്‌കൂളുകള്‍ അടക്കേണ്ടിവരുമോ ; അതിവ്യാപനം റിപ്പോര്‍ട്ട് ചെയ്യുന്നതോടെ എയര്‍പോര്‍ട്ടുകള്‍ ഉള്‍പ്പെടെ പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലാകുമെന്ന് റിപ്പോര്‍ട്ട്
ബ്രിട്ടനില്‍ കോവിഡ് വ്യാപനം ഉയര്‍ന്നതോടെ വീണ്ടും അടച്ചുപൂട്ടലുകളുണ്ടാകുമെന്ന് സൂചന. ഒരാഴ്ചത്തെ കോവിഡ് കണക്കുകള്‍ ആശങ്കയാകുകയാണ്. 40 ശതമാനം വര്‍ദ്ധനവാണുള്ളത്. നിലവില്‍ ഇംഗ്ലണ്ടിലെ അമ്പതില്‍ ഒരാള്‍ വീതം രോഗബാധിതരാണെന്നും കണക്കില്‍ പറയുന്നു. ക്രിസ്മസിന് ശേഷം രോഗ വ്യാപന നിരക്കില്‍ വലിയ വര്‍ദ്ധനവാണ് കഴിഞ്ഞാഴ്ചയുണ്ടായത്. ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്ന രോഗികളുടെ

More »

മോര്‍ട്ട്‌ഗേജ് ലഭിക്കാന്‍ ഇനി അഫോര്‍ഡബിളിറ്റ് ടെസ്റ്റില്ല! ആഗസ്റ്റ് 1 മുതല്‍ സുപ്രധാന മാറ്റം പ്രഖ്യാപിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട്; ടെസ്റ്റ് നടത്തുമ്പോള്‍ മോര്‍ട്ട്‌ഗേജ് ലഭിക്കാതെ പോകുന്നത് തടയാന്‍ പുതിയ നിയമങ്ങളിലേക്ക് ചുവടുമാറ്റം
 മോര്‍ട്ട്‌ഗേജ് എടുക്കാന്‍ ശ്രമിക്കുമ്പോള്‍ ബാങ്കുകള്‍ നടത്തുന്ന അഫോര്‍ഡബിളിറ്റി ടെസ്റ്റ് പലപ്പോഴും പാരയായി മാറാറുണ്ട്. ജീവിതച്ചെലവുകള്‍ കുതിച്ചുയര്‍ന്ന സാഹചര്യത്തില്‍ ഈ പരിശോധനയുടെ കടുപ്പമേറുകയും ചെയ്തത് പലര്‍ക്കും മോര്‍ട്ട്‌ഗേജ് ലഭിക്കുന്നതിന് തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നു. ഈ ഘട്ടത്തിലാണ് അഫോര്‍ഡബിളിറ്റി ടെസ്റ്റ് സമ്പൂര്‍ണ്ണമായി റദ്ദാക്കാന്‍ ബാങ്ക്

More »

ഹമാസ് അക്രമങ്ങളെ ന്യായീകരിക്കാം! യുകെ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളുടെ ഞെട്ടിക്കുന്ന മനസ്സിലിരുപ്പ് ഇങ്ങനെ; ഒക്ടോബര്‍ 7ന് ഭീകരര്‍ നടത്തിയ കൂട്ടക്കൊല പ്രതിരോധം മാത്രമെന്ന് കാല്‍ശതമാനം വിദ്യാര്‍ത്ഥികള്‍

ബ്രിട്ടനിലെ യൂണിവേഴ്‌സിറ്റികളിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഹമാസ് പ്രിയം ഏറുന്നതായി ആശങ്ക. റസല്‍ ഗ്രൂപ്പ് യൂണിവേഴ്‌സിറ്റികള്‍ക്കിടയിലെ 40 ശതമാനത്തോളം വിദ്യാര്‍ത്ഥികള്‍ക്കും ഒക്ടോബര്‍ 7ന് ഇസ്രയേലില്‍ നടത്തിയ ഭീകരാക്രമണങ്ങള്‍ പ്രതിരോധ മാര്‍ഗ്ഗമാണെന്ന്

സ്‌കൂള്‍ വിദ്യാര്‍ത്ഥിയില്‍ പിറന്ന കുഞ്ഞിനെ കണ്ടുവരൂ, നിന്നെ ജയിലിലാക്കും! ലൈംഗിക വേട്ട നടത്തിയ കണക്ക് അധ്യാപികയ്ക്ക് മുന്നറിയിപ്പോടെ ജാമ്യം നല്‍കി കോടതി; പ്രസവിച്ച് 24 മണിക്കൂറിനുള്ളില്‍ കുഞ്ഞിനെ കൊണ്ടുപോയി

15 വയസ്സുള്ള തന്റെ വിദ്യാര്‍ത്ഥികളുമായി അവിഹിതബന്ധം പുലര്‍ത്തിയ കണക്ക് അധ്യാപികയെ കാത്ത് ജയില്‍. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായുള്ള ബന്ധത്തില്‍ 30-കാരി റെബേക്ക ജോണ്‍സ് കുറ്റക്കാരിയാണെന്ന് കോടതി വിധിച്ചു. ഇവരില്‍ ഒരാളില്‍ നിന്നും ഗര്‍ഭം ധരിച്ച് പ്രസവിച്ച പെണ്‍കുഞ്ഞിനെ കാണാനായി

മദ്യപാനം രാജ്യത്തിന് ഹാനികരം! 12 മാസത്തിനിടെ കുടിച്ച് മരിച്ചത് 10,000 ബ്രിട്ടീഷുകാര്‍; ബ്രിട്ടന്റെ മദ്യപാന ആസക്തിയില്‍ എന്‍എച്ച്എസിന് നഷ്ടം 5 ബില്ല്യണ്‍ പൗണ്ട്; അമിത മദ്യപാനം ആരോഗ്യം നശിപ്പിക്കുന്നതിന് പുറമെ ധനനഷ്ടവും വരുത്തുന്നു

അമിതമായാല്‍ അമൃതും വിഷമെന്ന് പറയാറുണ്ട്. വിഷമാണെന്ന് എഴുതിവെച്ചിട്ടുള്ള മദ്യത്തിന്റെ കാര്യത്തില്‍ ഇത് ഏറെ പ്രസക്തമാണ്. ഇംഗ്ലണ്ടിന്റെ മദ്യപാനാസക്തി ഏറ്റവും വലിയ പ്രതിസന്ധിയായി മാറുകയാണെന്നാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. മദ്യപാന ദുരുപയോഗം വര്‍ഷത്തില്‍ 27.4

അനധികൃത കുടിയേറ്റക്കാരുടെ വരവില്‍ റെക്കോര്‍ഡ്; ഈ വര്‍ഷം ഇംഗ്ലീഷ് ചാനല്‍ കടന്നെത്തിയത് 9681 ആളുകള്‍; കണക്കുകള്‍ രേഖപ്പെടുത്താന്‍ തുടങ്ങിയ ശേഷമുള്ള ഏറ്റവും വലിയ വര്‍ദ്ധന; റുവാന്‍ഡ നാടുകടത്തല്‍ സ്‌കീം തുടങ്ങിയിട്ടും പിന്‍മാറുന്നില്ല?

ഈ വര്‍ഷത്തെ ആദ്യ അഞ്ച് മാസങ്ങളില്‍ ഇംഗ്ലീഷ് ചാനല്‍ കടന്നെത്തുന്ന അനധികൃത കുടിയേറ്റക്കാരുടെ എണ്ണത്തില്‍ ബ്രിട്ടന് പുതിയ റെക്കോര്‍ഡ്. കണക്കുകള്‍ രേഖപ്പെടുത്തി തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും വലിയ വര്‍ദ്ധനവാണ് ഇക്കാര്യത്തില്‍ ഉണ്ടായിട്ടുള്ളത്. വ്യാഴാഴ്ച 117 പേരാണ് തീരങ്ങളില്‍

ഋഷി സുനാകിന്റെയും, അക്ഷത മൂര്‍ത്തിയുടെയും ആസ്തിയില്‍ 120 മില്ല്യണ്‍ പൗണ്ടിന്റെ വര്‍ദ്ധന! ധനികരുടെ പട്ടികയില്‍ മുന്നേറി ബ്രിട്ടന്റെ പ്രഥമ ദമ്പതികള്‍; തെരഞ്ഞെടുപ്പില്‍ 'ദുരുപയോഗം' ചെയ്യാന്‍ ലേബര്‍

ഋഷി സുനാക്, ഭാര്യ അക്ഷത മൂര്‍ത്തി എന്നിവരുടെ വ്യക്തിപരമായ ആസ്തിയില്‍ 120 മില്ല്യണ്‍ പൗണ്ടിന്റെ വര്‍ദ്ധന രേഖപ്പെടുത്തിയതായി കണക്കുകള്‍. പൊതുതെരഞ്ഞെടുപ്പിന് വേദി ഒരുങ്ങുന്ന ഘട്ടത്തിലാണ് രാജ്യത്തിന്റെ പ്രഥമ ദമ്പതികളുടെ വരുമാനം വര്‍ദ്ധിച്ചതായി വ്യക്തമാകുന്നത്. സണ്‍ഡേ ടൈംസിന്റെ

ഞങ്ങള്‍ ജയിച്ചാല്‍ നികുതി താഴും, ലേബര്‍ ജയിച്ചാല്‍ ഏറും! പൊതുതെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ പോരാട്ടം നികുതിയുടെ പേരിലാകുമെന്ന് ചാന്‍സലര്‍; കീര്‍ സ്റ്റാര്‍മര്‍ സാമ്പത്തിക ഭാരം വര്‍ദ്ധിപ്പിക്കുമെന്ന് പകലും, രാത്രിയും പോലെ ഉറപ്പ്

അടുത്ത പൊതുതെരഞ്ഞെടുപ്പ് പോരാട്ടത്തിലെ പ്രധാന വ്യത്യാസം നികുതിയുടെ പേരിലാകുമെന്ന് ജെറമി ഹണ്ട്. ടോറികള്‍ മറ്റൊരു കാലാവധി കൂടി നേടിയാല്‍ ഭാരം കുറയുമെന്നും അദ്ദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. അതേസമയം എതിരാളികളായ ലേബര്‍ പാര്‍ട്ടി അധികാരത്തിലേറിയാല്‍ നികുതി ഭാരം പകലും, രാത്രിയും