UK News

ചൈനയില്‍ നിന്നും കാമുകനെ കാണാതായെന്ന് യുവതിയുടെ പരാതി; ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് അന്വേഷണം നടത്തിയപ്പോള്‍ സത്യം പുറത്തുവന്നു; കാമുകന്‍ മടങ്ങിയത് നോര്‍വിച്ചിലുള്ള ഭാര്യയുടെയും, മക്കളുടെയും അരികിലേക്ക്!
 ജീവിതം ചില സര്‍പ്രൈസുകള്‍ കാത്തുവെയ്ക്കും. ആ സര്‍പ്രൈസുകള്‍ നേരിടാന്‍ പലപ്പോഴും മനുഷ്യന് ശേഷി ഉണ്ടായിക്കൊള്ളണമെന്നില്ല. ഒരിക്കലും പ്രതീക്ഷിക്കാത്ത സത്യങ്ങള്‍ കേള്‍ക്കുമ്പോള്‍ മനസ്സ് കൊണ്ട് വിശ്വസിക്കാന്‍ ഏറെ ബുദ്ധിമുട്ടും. കാണാതായ കാമുകനെ കണ്ടെത്താന്‍ ഫേസ്ബുക്ക് വഴി നടത്തിയ അന്വേഷണത്തില്‍ ഈ യുവതിക്കും നേരിടേണ്ടി വന്നത് അത്തരമൊരു വാര്‍ത്തയാണ്.  ചൈനയില്‍ തനിക്കൊപ്പം ഉണ്ടായിരുന്ന കാമുകനെ കാണാതായതോടെയാണ് ഇവര്‍ ഫേസ്ബുക്കിന്റെ സഹായം തേടിയത്. സ്വദേശമായ നോര്‍വിച്ചില്‍ ഇയാളെ കുറിച്ച് അന്വേഷണം നടത്താന്‍ പോസ്റ്റിട്ട യുവതിക്ക് ലഭിച്ച പുതിയ അറിവ് ഞെട്ടിക്കുന്നതായിരുന്നു. കാമുകന് ഇവിടെ ഭാര്യയും, മൂന്ന് കുട്ടികളും ഉണ്ടെന്ന വിവരമാണ് ഇവര്‍ക്ക് ലഭിച്ചത്.  യുഎസില്‍ ജനിച്ച റേച്ചല്‍ വാട്ടേഴ്‌സാണ് നോര്‍ഫോക്ക് സിറ്റിയില്‍ നിന്നുള്ള പോള്‍ മാഗീ

More »

ആശ്വാസത്തിന്റെ ഇടവേള അവസാനിക്കുമോ ? യുകെയില്‍ വീണ്ടും കോവിഡ് കുതിപ്പ് ; ഇളവുകള്‍ ആഘോഷമാക്കുന്നതിനിടെ 70 ല്‍ ഒരാള്‍ രോഗ ബാധിതനാണെന്ന് കണക്കുകള്‍ പറയുന്നു ; ആശുപത്രിയില്‍ ചികിത്സ തേടുന്നവരുടെ എണ്ണത്തിലും വര്‍ദ്ധന
കുറച്ചു കാലത്തെ ആശ്വാസം അവസാനിപ്പിച്ച് വീണ്ടും യുകെയില്‍ കോവിഡ് പിടിമുറുക്കുന്നു. മാര്‍ച്ചിന് ശേഷം ആദ്യമായി കോവിഡ് കേസുകള്‍ ഉയരുന്നു.പുതിയ തരംഗമെന്ന സൂചന നല്‍കുന്ന കണക്കുകളാണ് പുറത്തുവരുന്നത്.നിലവില്‍ 70 ല്‍ ഒരാള്‍ക്ക് വീതം കോവിഡ് ബാധയുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. എന്‍എച്ച്എസ് പുറത്തുവിട്ട കണക്കു സൂചിപ്പിക്കുന്നത് ചികിത്സ തേടി ആശുപത്രിയിലെത്തുന്ന കോവിഡ് രോഗികളുടെ

More »

പ്രീതി പട്ടേലിന് 'റുവാന്‍ഡന്‍' വിജയം! അനധികൃത കുടിയേറ്റക്കാരെ വഹിച്ചുള്ള ആദ്യ വിമാനത്തിന് അനുമതി നല്‍കി ഹൈക്കോര്‍ട്ട്; പദ്ധതി അട്ടിമറിക്കാന്‍ നടത്തിയ നീക്കങ്ങള്‍ തള്ളി കോടതി
 റുവാന്‍ഡയിലേക്ക് അനധികൃത കുടിയേറ്റക്കാരെ കയറ്റി അയയ്ക്കാനുള്ള പദ്ധതിക്ക് പച്ചക്കൊടി വീശി ഹൈക്കോടതി. അനധികൃത കുടിയേറ്റക്കാരുമായി ആദ്യ വിമാനം പറക്കാന്‍ ജഡ്ജ് അനുമതി നല്‍കി. ഇടത് ആക്ടിവിസ്റ്റുകളും, അഭിഭാഷകരുമാണ് അവസാന നിമിഷം ഹോം സെക്രട്ടറി പ്രീതി പട്ടേലിനെതിരെ അട്ടിമറി നീക്കം നടത്തിയത്.  കോടതി വിധി വന്നതോടെ മധ്യ ആഫ്രിക്കന്‍ രാജ്യത്തേക്ക് 30 കുടിയേറ്റക്കാരെ വഹിച്ചുള്ള വിമാനം

More »

രോഗാവസ്ഥ മൂലം മുഖത്തിന്റെ ഒരു വശം ചലിപ്പിക്കാനാവില്ല, കണ്ണു പോലും ചിമ്മാന്‍ സാധിക്കുന്നില്ല, മുഖത്തിന്റെ ഒരു വശം ളര്‍ന്നുപോയി, ചിരിക്കാനോ മൂക്ക് അനക്കാനോ കഴിയില്ല ; ദുരവസ്ഥ പങ്കുവച്ച് പോപ് ഗായകന്‍ ജസ്റ്റിന്‍ ബീബര്‍
ലോകമെമ്പാടുമുള്ള ആരാധകരെ ഞെട്ടിച്ച് തന്റെ രോഗാവസ്ഥ വെളിപ്പെടുത്തിയിരിക്കുകയാണ് പോപ് ഗായകന്‍ ജസ്റ്റിന്‍ ബീബര്‍. തനിക്ക് റാംസെ ഹണ്ട് സിന്‍ഡ്രോം ഉണ്ടെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം. രോഗാവസ്ഥ കാരണം മുഖത്തിന്റെ ഒരു വശം ചലിപ്പിക്കാനാവില്ലെന്നും കണ്ണ് പോലും ചിമ്മാന്‍ സാധിക്കുന്നില്ലെന്നും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ താരം

More »

ബൂട്‌സ് അംബാനിയുടെ പോക്കറ്റിലാകുമോ? നീക്കങ്ങള്‍ ത്വരിതപ്പെടുത്തി റിലയന്‍സ് ഇന്‍ഡസ്ട്രീസ്; കണ്‍സോര്‍ഷ്യം ഓഫര്‍ മുന്നോട്ട് വെച്ചതായി റിപ്പോര്‍ട്ട്; അതിര്‍ത്തി കടന്നും വളര്‍ന്ന് റിലയന്‍സ് സാമ്രാജ്യം
 ബ്രിട്ടന്റെ സ്വന്തം സ്ഥാപനമായ വാള്‍ഗ്രീന്‍സ് ബൂട്‌സ് അലയന്‍സ് ഐഎന്‍സി സ്വന്തമാക്കാന്‍ ഇന്ത്യയില്‍ നിന്നുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് അരയും, തലയും മുറുക്കി രംഗത്ത്. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സും, യുഎസ് സ്ഥാപനമായ അപ്പോളോ ഗ്ലോബല്‍ മാനേജ്‌മെന്റ് ഐഎന്‍സിയും ചേര്‍ന്ന് അന്താരാഷ്ട്ര കെമിസ്റ്റ്, ഡ്രഗ്‌സ്‌റ്റോര്‍ യൂണിറ്റുകളുള്ള ബൂട്‌സിനെ

More »

ഇനി പിന്നോട്ട് പോകാനാകില്ല, സമരക്കാരുടെ മുന്നില്‍ തല കുനിക്കില്ല ; യൂണിയനുകളുടെ ഭീഷണിക്ക് വഴങ്ങില്ലെന്ന്ും റെയില്‍വേ സമരത്തെ ശക്തമായി നേരിടുമെന്ന് ബോറിസ് ജോണ്‍സണ്‍
റെയില്‍വേ യൂണിയനുകളുടെ പണിമുടക്ക് ആഹ്വാനം നേരിടാന്‍ ഉറച്ച് ബോറിസ് സര്‍ക്കാര്‍. കര്‍ശന നടപടിയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. രണ്ട് റെയില്‍വേ യൂണിയനുകള്‍ കൂടി പണിമുടക്കിന് പിന്തുണ അറിയിച്ചിരിക്കേ വിട്ടുവീഴ്ചയ്ക്കില്ലെന്നും ഭീഷണി വകവയ്ക്കില്ലെന്നും മന്ത്രിസഭായോഗത്തില്‍ ബോറിസ് വ്യക്തമാക്കി. ഹള്‍ ട്രെയ്‌നുകളിലെ ഡ്രൈവര്‍മാരുടെ യൂണിയനും പണിമുടക്കില്‍ ഭാഗമാകുമെന്ന്

More »

ഡ്രൈവര്‍മാരെ നിര്‍ത്തിപ്പൊരിച്ച് ഇന്ധനവില കുതിച്ചു; പെട്രോള്‍ വില ലിറ്ററിന് 2 പൗണ്ട്; ഇന്ധന ഡ്യൂട്ടി 20 പെന്‍സ് കുറയ്ക്കണമെന്ന് ചാന്‍സലറോട് ആവശ്യപ്പെട്ട് ഡ്രൈവര്‍മാര്‍; വാറ്റ് ഉയരുമ്പോള്‍ ഖജനാവിലേക്ക് ഒഴുകുന്നത് റെക്കോര്‍ഡ് തുക
 ചരിത്രത്തില്‍ ആദ്യമായി ടാങ്ക് നിറയ്ക്കാനുള്ള പെട്രോളിന് വില 100 പൗണ്ടില്‍ തൊട്ടതോടെ ഇന്ധന ഡ്യൂട്ടി 20 പെന്‍സെങ്കിലും വെട്ടിക്കുറയ്ക്കണമെന്ന് ചാന്‍സലറോട് ആവശ്യപ്പെട്ട് ഡ്രൈവിംഗ് ഗ്രൂപ്പുകള്‍. പല പെട്രോള്‍ സ്‌റ്റേഷനുകളും ലിറ്ററിന് 2 പൗണ്ടും, അതിലേറെയും ചാര്‍ജ്ജ് ചെയ്യാന്‍ തുടങ്ങിയതോടെയാണ് വാഹന ഉടമകള്‍ ദുരിതത്തിലായത്.  വില വര്‍ദ്ധനയ്‌ക്കൊപ്പം വാറ്റും

More »

റൈറ്റ് ടു ബൈ സ്‌കീം വഴി ഹൗസിംഗ് അസോസിയേഷന്‍ വാടക്കാര്‍ക്ക് താമസിക്കുന്ന വീട് സ്വന്തമാക്കാം; ഹൗസിംഗ് ബെനഫിറ്റ് മോര്‍ട്ട്‌ഗേജ് തിരിച്ചടവിന് ഉപയോഗിക്കാം; പാര്‍ട്ടിയിലെ എതിരാളികളെ പാളയത്തില്‍ എത്തിക്കാന്‍ നികുതി കുറയ്ക്കുമെന്ന പ്രഖ്യാപനവും
 ടോറി പാര്‍ട്ടിയില്‍ തനിക്കെതിരെ വിമതസ്വരം ഉയര്‍ത്തുന്ന എംപിമാരെ ചാക്കിലാക്കാന്‍ പ്രഖ്യാപനങ്ങളുമായി ബോറിസ് ജോണ്‍സണ്‍. നികുതി കുറയ്ക്കാനും, ഹൗസിംഗ് വിപ്ലവം നടപ്പാക്കിയും, സര്‍ക്കാര്‍ സേവനങ്ങളിലെ ചുവപ്പുനാട പ്രശ്‌നങ്ങള്‍ കുറച്ചും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃസ്ഥാനത്ത് ചുവടുറപ്പിച്ച് ഇരിക്കാനാണ് ബോറിസിന്റെ ശ്രമം.  ടോറി സൂപ്പര്‍താരം മാര്‍ഗററ്റ് താച്ചറുടെ

More »

യുകെ നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് നടക്കുന്നത് കണ്ണും മൂക്കും ഇല്ലാതെ! ലോകത്തിലെ നഴ്‌സിംഗ് ക്ഷാമം അനുഭവിക്കുന്ന രാജ്യങ്ങളില്‍ നിന്നും നഴ്‌സുമാരെ ഇറക്കുമതി ചെയ്യുന്നുവെന്ന് ആര്‍സിഎന്‍; റെഡ് ലിസ്റ്റിലുള്ള രാജ്യങ്ങളില്‍ നിന്നും റിക്രൂട്ട്‌മെന്റ്
 യുകെയില്‍ നേരിടുന്ന വര്‍ദ്ധിച്ച നഴ്‌സുമാരുടെ ക്ഷാമം പരിഹരിക്കാന്‍ വിദേശരാജ്യങ്ങളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. എന്നാല്‍ നഴ്‌സുമാരെ ഏത് വിധേനയും യുകെയില്‍ എത്തിക്കാന്‍ കണ്ണുംപൂട്ടി റിക്രൂട്ട്‌മെന്റ് നടത്തുമ്പോള്‍ നഴ്‌സിംഗ് ക്ഷാമം അനുഭവിക്കുന്ന രാജ്യങ്ങളില്‍ നിന്ന് വരെ ജീവനക്കാരെ എത്തിക്കുന്നുവെന്നാണ് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ്

More »

ഇംഗ്ലണ്ടിലും, വെയില്‍സിലും കൊടുങ്കാറ്റ് മുന്നറിയിപ്പുമായി മെറ്റ് ഓഫീസ്; ഇടിമിന്നലും, ശക്തമായ മഴയും കഴിഞ്ഞതിന് പിന്നാലെ കാലാവസ്ഥ കൂടുതല്‍ കടുപ്പമാകും; വെസ്റ്റ് സസെക്‌സില്‍ കെയര്‍ ഹോമിന് ഇടിമിന്നലേറ്റ് നാശനഷ്ടം

ഇംഗ്ലണ്ടിലും, വെയില്‍സിലുമായി കൂടുതല്‍ കൊടുങ്കാറ്റ് സാധ്യതകള്‍ക്ക് മുന്നറിയിപ്പ് നല്‍കി മെറ്റ് ഓഫീസ്. വ്യാഴാഴ്ച രാത്രിയോടെ മിക്ക ഭാഗങ്ങളിലും ശക്തമായ മഴയും, ഇടിമിന്നലും നേരിട്ടതിന് പിന്നാലെയാണ് പുതിയ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ വരുന്നത്. സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടില്‍ ശക്തമായ

ടെസ്റ്റ് ക്രിക്കറ്റിന്റെ മൂന്നാം ദിനത്തില്‍ കളിക്കാനെത്തിയില്ല, വീട്ടിലെത്തിയ സുഹൃത്ത് കണ്ടത് ക്രിക്കറ്റ് താരം മരിച്ച നിലയില്‍; മൂന്ന് വിക്കറ്റ് വീഴ്ത്തി കൈയടി വാങ്ങിയതിന് പിന്നാലെ 20-ാം വയസ്സില്‍ ഞെട്ടിക്കുന്ന വിടവാങ്ങല്‍

ക്രിക്കറ്റ് മത്സരം കഴിഞ്ഞ് വീട്ടിലെത്തിയ 20 വയസ്സ് മാത്രമുള്ള താരം മരിച്ച നിലയില്‍. സോമര്‍സെറ്റിന് എതിരായ ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിനം മൈതാനത്ത് വരാതിരുന്നതോടെ അന്വേഷിച്ച് എത്തിയ സുഹൃത്താണ് ജോഷ് ബേക്കറിനെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍

ലെന്‍ഡര്‍മാര്‍ മോര്‍ട്ട്‌ഗേജ് നിരക്ക് ഉയര്‍ത്തുന്നു, യുകെയില്‍ ഭവനവില താഴുന്നു; വീട് വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് മോര്‍ട്ട്‌ഗേജ് ഭാരമായി മാറുന്നു; പുതിയ ഫിക്‌സഡ് റേറ്റ് മോര്‍ട്ട്‌ഗേജുകളുടെ നിരക്ക് വര്‍ദ്ധിപ്പിച്ച് ബാങ്കുകള്‍

ഏപ്രില്‍ മാസത്തിലും രാജ്യത്തെ ഭവനവിലകള്‍ താഴ്ന്നു. വീട് വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇത് താങ്ങാന്‍ കഴിയാത്തതിന്റെ സമ്മര്‍ദം നേരിടുന്നത് തുടരുകയാണെന്ന് നേഷന്‍വൈഡ് വ്യക്തമാക്കി. മുന്‍ മാസത്തെ അപേക്ഷിച്ച് യുകെ ഭവനവിലയില്‍ 0.4% കുറവാണ് നേരിട്ടിരിക്കുന്നതെന്ന് യുകെയിലെ ഏറ്റവും വലിയ

ബ്ലാക്ക്പൂള്‍ സൗത്ത് ഉപതെരഞ്ഞെടുപ്പില്‍ ലേബറിന് വിജയം; ഋഷി സുനാകിന് തിരിച്ചടി നല്‍കി കണ്‍സര്‍വേറ്റീവുകളെ കൈവിട്ട് ലോക്കല്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍; 25 വര്‍ഷക്കാലം ഭരിച്ച റഷ്മൂറിലും തോല്‍വി; ഹാര്‍ട്ടില്‍പൂളും, തുറോക്കും ലേബര്‍ പിടിച്ചെടുത്തു

ഇംഗ്ലണ്ടിലെ ലോക്കല്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുന്നതിനിടെ പ്രധാനമന്ത്രി ഋഷി സുനാകിന് മറ്റൊരു തിരിച്ചടി നല്‍കി ബ്ലാക്ക്പൂള്‍ സൗത്ത് ഉപതെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ച് ലേബര്‍ വിജയം നേടി. പാര്‍ട്ടി സ്ഥാനാര്‍ത്ഥി ക്രിസ് വെബ്ബിന് 10,825

'നീ കണ്ടുമുട്ടിയത് ഒരു പിശാചിനെയാണ്'! 13 ബലാത്സംഗങ്ങള്‍ നടത്തിയ മെറ്റ് പോലീസ് ഓഫീസര്‍ക്ക് ആജീവനാന്ത ജയില്‍ശിക്ഷ; യുവതിയെ കാറില്‍ കെട്ടിയിട്ട് തട്ടിക്കൊണ്ടുപോയി; ഇരകളില്‍ 13 തികയാത്ത കുട്ടികളും

ഇരയെ കെട്ടിയിട്ട് കാറില്‍ തട്ടിക്കൊണ്ട് പോകവെ 'നീ കണ്ടുമുട്ടിയത് ഒരു പിശാചിനെയാണെന്ന്' പറയുകയും, 13 ബലാത്സംഗങ്ങള്‍ നടത്തുകയും ചെയ്ത മെറ്റ് പോലീസ് ഓഫീസര്‍ ക്ലിഫ് മിച്ചെലിന് ആജീവനാന്ത ജയില്‍ശിക്ഷ. 10 ബലാത്സംഗ കേസുകള്‍, 13 വയസ്സില്‍ താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്ത മൂന്ന് കേസുകളും,

യുകെയിലെ പുകവലി അവസാനിപ്പിക്കാനുള്ള അവസരം തല്ലിക്കെടുത്തിയത് വര്‍ക്ക് ഫ്രം ഹോം; ഒരു ദശകമായി കുറഞ്ഞുവന്ന സിഗററ്റ് പുകയ്ക്കുന്നവരുടെ എണ്ണം മഹാമാരി കാലത്ത് സ്തംഭനാവസ്ഥയിലെത്തിയെന്ന് കണ്ടെത്തല്‍

മഹാമാരി കാലത്ത് വര്‍ക്ക് ഫ്രം ഹോം ചെയ്യുന്നവരുടെ എണ്ണമേറിയതാണ് ബ്രിട്ടനിലെ പുകവലി നിരക്ക് സ്തംഭനാവസ്ഥയിലേക്ക് മാറ്റിയതെന്ന് ഗവേഷകര്‍. ഒരു ദശകത്തിലേറെയായി ദിവസേന വലിച്ച് കൂട്ടുന്ന സിഗററ്റുകളുടെ എണ്ണത്തില്‍ നേരിട്ടിരുന്ന കുറവാണ് ഈ കാലയളവില്‍ തടസ്സപ്പെട്ടതെന്ന് കണക്കുകള്‍