UK News

ഹൗസ് ഓഫ് കോമണ്‍സില്‍ സുഖമായിരുന്ന് നീലച്ചിത്രം ആസ്വദിച്ച് ടോറി എംപി; സംഭവം കണ്ട് ഞെട്ടി തൊട്ടടുത്തിരുന്ന വനിതാ എംപി; പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ട് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ചീഫ് വിപ്പ്; വനിതാ എംപിമാര്‍ രോഷത്തില്‍
 ഹൗസ് ഓഫ് കോമണ്‍സ് ചേംബറില്‍ ഇരിക്കവെ മൊബൈല്‍ ഫോണില്‍ ടോറി എംപി നീലച്ചിത്രം കണ്ടാസ്വദിച്ചെന്ന പരാതിയില്‍ ഔദ്യോഗിക അന്വേഷണത്തിന് ഉത്തരവിട്ട് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ചീഫ് വിപ്പ്. വിഷയം പാര്‍ലമെന്റിലെ സ്വതന്ത്ര കംപ്ലെയിന്റ്‌സ് & ഗ്രീവന്‍സ് സ്‌കീമിന് റഫര്‍ ചെയ്തിട്ടുള്ളതായി വക്താവ് അറിയിച്ചു.  'ഹൗസ് ഓഫ് കോമണ്‍സിലെ മോശം പെരുമാറ്റത്തെ കുറിച്ച് വിവരം ലഭിച്ച സാഹചര്യത്തിലാണ് ചീഫ് വിപ്പ് വിഷയം ഐസിജിഎസിന് റഫര്‍ ചെയ്തത്. ഐസിജിഎസ് അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാകും ചീഫ് വിപ്പ് ആവശ്യമായ നടപടികള്‍ കൈക്കൊള്ളുക', വക്താവ് പറഞ്ഞു.  അതേസമയം ടോറി എംപിയുടെ പേര് അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ പുറത്തുവിടില്ല. മൂന്ന് മന്ത്രിമാരും, രണ്ട് ഷാഡോ മന്ത്രിമാരും ഉള്‍പ്പെടെ 56 എംപിമാര്‍ക്ക് എതിരെ ഐസിജിഎസ് ലൈംഗിക ദുഷ്‌പെരുമാറ്റം മുന്‍നിര്‍ത്തി അന്വേഷണം

More »

ബ്രിട്ടനില്‍ മോര്‍ട്ട്‌ഗേജ് തിരിച്ചടവ് വീണ്ടും ഉയരും, മുന്നറിയിപ്പുമായി ചാന്‍സലര്‍? പലിശ നിരക്കുകള്‍ അടുത്ത വര്‍ഷത്തോടെ 2.5 ശതമാനത്തിലേക്ക്; തിരിച്ചടവില്‍ വരുന്നത് 1000 പൗണ്ടിലേറെ വര്‍ദ്ധന; എനര്‍ജി ബില്ലുകളില്‍ കൂടുതല്‍ സഹായം നടക്കില്ലെന്നും സുനാക്
 ബ്രിട്ടനില്‍ ജീവിക്കാന്‍ പാടുപെടുന്നത് തുടരുമെന്ന സൂചന നല്‍കി ചാന്‍സലര്‍ ഋഷി സുനാക്. മോര്‍ട്ട്‌ഗേജ് തിരിച്ചടവ് പ്രതിവര്‍ഷം 1000 പൗണ്ടിലേറെ വര്‍ദ്ധിക്കാന്‍ ഇടയുണ്ടെന്ന് സുനാക് ഭവന ഉടമകള്‍ക്ക് മുന്നറിയിപ്പ് നല്‍കി. അടുത്ത 12 മാസത്തില്‍ പലിശ നിരക്കുകള്‍ 2.5 ശതമാനം വര്‍ദ്ധിച്ചതോടെയാണ് ഇതെന്ന് ചാന്‍സലര്‍ വ്യക്തമാക്കി.  പബ്ലിക് സ്‌പെന്‍ഡിംഗിനായി കൂടുതല്‍ കടംവാങ്ങുന്ന

More »

യുകെയിലെത്തിയിട്ട് വെറും രണ്ടാഴ്ച മാത്രമായിരിക്കേ കുറുപ്പംപടി സ്വദേശി ബിജു പത്രോസ് സ്വാന്‍സിയില്‍ മരണമടഞ്ഞു ; ഭാര്യയും മക്കളും അടങ്ങുന്ന കുടുംബത്തിന് പിന്തുണയുമായി മലയാളി സമൂഹം
യുകെ മലയാളികളെ തേടി മറ്റൊരു മരണ വാര്‍ത്ത കൂടി. സ്വാന്‍സിയില്‍ താമസിക്കുന്ന കുറുപ്പംപടി സ്വദേശി ബിജു പത്രോസ് അന്തരിച്ചു. 48 വയസ്സായിരുന്നു. യുകെയിലുള്ള ഭാര്യയ്‌ക്കൊപ്പം താമസിക്കാനായി ഇദ്ദേഹം  എത്തിയിട്ട് വെറും രണ്ടാഴ്ച മാത്രമേ ആയിട്ടുള്ളൂ. ചെറിയ രണ്ടു കുട്ടികളുമായി പുതിയ പ്രതീക്ഷയോടെ യുകെയില്‍ ജീവിക്കാനൊരുങ്ങിയപ്പോഴാണ് വിധി ക്രൂരത കാട്ടിയത്. പെട്ടെന്നുള്ള വിയോഗത്തില്‍

More »

ബ്രിട്ടനില്‍ നാലംഗ കുടുംബത്തെ കൊലപ്പെടുത്തിയത് ഇരയുടെ കാമുകന്‍; കുടുംബത്തിലേക്ക് പരിചയപ്പെടുത്തി ദിവസങ്ങള്‍ പിന്നിടുമ്പോള്‍ കൊലപാതകം; 28-കാരന്‍ ഇരകളെ കുത്തിവീഴ്ത്തി; വീട് പൂട്ടിയതിനാല്‍ രക്ഷപ്പെടാനായില്ല
 സൗത്ത് ലണ്ടനില്‍ നാലംഗ കുടുംബത്തെ കുത്തിക്കൊന്നത് ഇരകളില്‍ ഒരാളുടെ കാമുകനെന്ന് റിപ്പോര്‍ട്ട്. ഇയാളുടെ ചിത്രവും പുറത്തുവന്നു. അക്രമം നടക്കുന്നതായി റിപ്പോര്‍ട്ട് ലഭിച്ച് പോലീസ് ബലംപ്രയോഗിച്ച് അകത്ത് പ്രവേശിച്ചപ്പോഴാണ് വീട്ടിനകത്ത് കുടുങ്ങിയ 28-കാരന്‍ ജോഷ്വ ജെറോം ജാക്വസിനെ പിടികൂടിയത്.  ഇയാളുടെ കാമുകി സമാന്ത ഡ്രുമണ്ട്‌സ്, അമ്മ താനിഷ ഒഫോറി അകുഫോ, മുത്തശ്ശി ഡോളെറ്റ് ഹില്‍,

More »

വര്‍ക്ക് ഫ്രം ഹോം നിര്‍ത്തിയില്ലെങ്കില്‍ പാസ്‌പോര്‍ട്ട് ഓഫീസും, ഡിവിഎല്‍എയും സ്വകാര്യവത്കരിക്കും; ഭീഷണിയുമായി ബോറിസ്; കോവിഡ് കാലം കടന്നിട്ടും 'ഉറക്കംതൂങ്ങി' സേവനങ്ങള്‍; സര്‍ക്കാര്‍ ജോലിക്കാരുടെ അലംഭാവത്തില്‍ പ്രധാനമന്ത്രി രോഷത്തില്‍
 കോവിഡ് മഹാമാരിയെ ചെറുക്കാന്‍ ജനങ്ങളെ വീട്ടിലിരുത്തുമ്പോള്‍ ഇതുപോലൊരു തിരിച്ചടി സര്‍ക്കാര്‍ സ്വപ്‌നത്തില്‍ പോലും കണ്ടിരുന്നില്ല. വൈറസിനെതിരായ പോരാട്ടം അവസാനിപ്പിച്ച് ജനങ്ങളെ സാധാരണ ജീവിതത്തിലേക്ക് നയിക്കുമ്പോഴും ഇതൊന്നും അറിയാതെ വീട്ടില്‍ വര്‍ക്ക് ഫ്രം ഹോമുമായി തുടരുകയാണ് ചില സര്‍ക്കാര്‍ വകുപ്പുകള്‍. സേവനങ്ങള്‍ മെല്ലെപ്പോക്ക് തുടരുമ്പോള്‍ സര്‍ക്കാര്‍

More »

നിലവാരത്തില്‍ 'പിന്നില്‍' നിന്നും രണ്ടാമതായി എന്‍എച്ച്എസ്; ലോക ഹെല്‍ത്ത്‌കെയര്‍ റാങ്കിംഗില്‍ ബ്രിട്ടീഷ് ആരോഗ്യരംഗം കൂപ്പുകുത്തി; ലോകത്തിലെ രോഗികളുടെ ആസ്ഥാനമായി മാറുമെന്ന് മുന്നറിയിപ്പ്; 6.2 മില്ല്യണ്‍ ജനങ്ങള്‍ ചികിത്സയ്ക്കായി കാത്തിരിക്കുന്നു
 ലോകത്തിലെ 'രോഗിയായ മനുഷ്യനായി' യുകെ മാറുമ്പോള്‍, രാജ്യത്തെ ഹെല്‍ത്ത്‌കെയര്‍ സിസ്റ്റം ലോകത്തിലെ സമാനമായ 19 രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ രണ്ടാമത്തെ മോശം റാങ്കിംഗില്‍ എത്തിയെന്ന് റിപ്പോര്‍ട്ട്. എന്‍എച്ച്എസ് കാത്തിരിപ്പ് ലിസ്റ്റ് 6.2 മില്ല്യണ്‍ എന്ന റെക്കോര്‍ഡ് നിലയിലാണ്.  പ്രധാനമായ പല ആരോഗ്യ വിഷയങ്ങളിലും ആഗോള പട്ടികയില്‍ ബ്രിട്ടന്‍ പിന്നിലായി പോയെന്ന്

More »

മെഗ്‌സിറ്റ് ദുരന്തമായത് ഹാരിയ്ക്കും, മെഗാനും മാത്രമല്ല; രാജകുടുംബത്തിനും നഷ്ടം; ഹോളിവുഡ് സ്‌റ്റൈലില്‍ നടക്കുന്ന സസെക്‌സ് ദമ്പതികളുടെ 'താരത്തിളക്കം' രാജകുടുംബത്തിന് ഇപ്പോഴും അനിവാര്യം
 രാജകീയ ഉത്തരവാദിത്വങ്ങള്‍ ഉപേക്ഷിച്ച് രാജ്യം വിടാനുള്ള ഹാരിയുടെയും, മെഗാന്റെയും തീരുമാനം ദുരന്തമായത് സസെക്‌സ് ദമ്പതികള്‍ക്ക് മാത്രമല്ലെന്ന് മുന്‍ വാനിറ്റി ഫെയര്‍ എഡിറ്റര്‍ ടിനാ ബ്രൗണ്‍. ഈ പിന്‍മാറ്റം ഇരുപക്ഷത്തിനും ദുരന്തമായാണ് കലാശിച്ചതെന്ന് ബ്രൗണ്‍ വ്യക്തമാക്കി. ഹാരിയും, മെഗാനും പരമാവധി ബുദ്ധിമുട്ടുകള്‍ രാജകുടുംബത്തിന് സമ്മാനിച്ചിട്ടുണ്ടെന്നും ഇവര്‍

More »

ജീവിതച്ചെലവ് കുതിച്ചുയരുമ്പോള്‍ ജനങ്ങള്‍ക്ക് ഒരു 'കൈസഹായം'! നൂറുകണക്കിന് ഉത്പന്നങ്ങളുടെ വിലകുറച്ച് സൂപ്പര്‍മാര്‍ക്കറ്റുകള്‍; മുട്ട, മാംസം, ധാന്യങ്ങള്‍ എന്നിവ ഉള്‍പ്പെടെ അവശ്യ വസ്തുക്കള്‍ക്ക് 13% വരെ കുറച്ച് ആസ്ദയും, മോറിസണ്‍സും
 ബ്രിട്ടനില്‍ ജീവിതച്ചെലവ് കുതിച്ചുയരുന്നതിനിടെ ഉത്പന്നങ്ങളുടെ വിലകള്‍ വെട്ടിക്കുറച്ച് സൂപ്പര്‍മാര്‍ക്കറ്റുകള്‍. ടീ ബാഗ്, മുട്ട, മാംസം, ധാന്യങ്ങള്‍ എന്നിവയ്ക്ക് ശരാശരി 13 ശതമാനം വരെയാണ് ആസ്ദയും, മോറിസണ്‍സും വിലകുറച്ചിരിക്കുന്നത്.  73 മില്ല്യണ്‍ നിക്ഷേപിക്കാനും, ജീവനക്കാരെ പിന്തുണയ്ക്കാനുമുള്ള പദ്ധതിയുടെ ഭാഗമായി ആസ്ദ ഷോപ്പിലെ ഫ്‌ളോര്‍ വര്‍ക്കേഴ്‌സിന് ജൂലൈ മുതല്‍

More »

കുട്ടികളില്‍ ഹെപ്പറ്റൈറ്റിസിന്റെ ദുരൂഹമായ വകഭേദം ; ആദ്യം കണ്ടെത്തിയത് സ്‌കോട്‌ലന്‍ഡില്‍ ; യുകെയില്‍ ഇതുവരെ 114 കേസുകള്‍ ; പത്തിനും അഞ്ചു വയസ്സിനും ഇടയിലുള്ള കുട്ടികളില്‍ രോഗ ബാധ ആശങ്കയാകുന്നു ; ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണം
കുട്ടികളില്‍ ഹെപ്പറ്റൈറ്റിസിന്റെ  ദുരൂഹമായ ഒരു വകഭേദം വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. 11 രാജ്യങ്ങളിലായി 170 ഓളം കുട്ടികളില്‍ അജ്ഞാതവും കഠിനവുമായ ഹെപ്പറ്റൈറ്റിസ് വകഭേദം കണ്ടെത്തിയിട്ടുള്ളതായി ലോകാരോഗ്യ സംഘടന പറയുന്നു. ആദ്യത്തെ അഞ്ച് കേസുകള്‍ മാര്‍ച്ച് 31ന് സ്‌കോട്ട്‌ലന്‍ഡിലാണ് കണ്ടെത്തിയതെന്ന്  യു കെ ഏജന്‍സിയിലെ ക്ലിനിക്കല്‍ ആന്‍ഡ് എമേര്‍ജിങ് ഇന്‍ഫെക്ഷന്‍സ് വിഭാഗം

More »

ഹമാസ് അക്രമങ്ങളെ ന്യായീകരിക്കാം! യുകെ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളുടെ ഞെട്ടിക്കുന്ന മനസ്സിലിരുപ്പ് ഇങ്ങനെ; ഒക്ടോബര്‍ 7ന് ഭീകരര്‍ നടത്തിയ കൂട്ടക്കൊല പ്രതിരോധം മാത്രമെന്ന് കാല്‍ശതമാനം വിദ്യാര്‍ത്ഥികള്‍

ബ്രിട്ടനിലെ യൂണിവേഴ്‌സിറ്റികളിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഹമാസ് പ്രിയം ഏറുന്നതായി ആശങ്ക. റസല്‍ ഗ്രൂപ്പ് യൂണിവേഴ്‌സിറ്റികള്‍ക്കിടയിലെ 40 ശതമാനത്തോളം വിദ്യാര്‍ത്ഥികള്‍ക്കും ഒക്ടോബര്‍ 7ന് ഇസ്രയേലില്‍ നടത്തിയ ഭീകരാക്രമണങ്ങള്‍ പ്രതിരോധ മാര്‍ഗ്ഗമാണെന്ന്

സ്‌കൂള്‍ വിദ്യാര്‍ത്ഥിയില്‍ പിറന്ന കുഞ്ഞിനെ കണ്ടുവരൂ, നിന്നെ ജയിലിലാക്കും! ലൈംഗിക വേട്ട നടത്തിയ കണക്ക് അധ്യാപികയ്ക്ക് മുന്നറിയിപ്പോടെ ജാമ്യം നല്‍കി കോടതി; പ്രസവിച്ച് 24 മണിക്കൂറിനുള്ളില്‍ കുഞ്ഞിനെ കൊണ്ടുപോയി

15 വയസ്സുള്ള തന്റെ വിദ്യാര്‍ത്ഥികളുമായി അവിഹിതബന്ധം പുലര്‍ത്തിയ കണക്ക് അധ്യാപികയെ കാത്ത് ജയില്‍. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായുള്ള ബന്ധത്തില്‍ 30-കാരി റെബേക്ക ജോണ്‍സ് കുറ്റക്കാരിയാണെന്ന് കോടതി വിധിച്ചു. ഇവരില്‍ ഒരാളില്‍ നിന്നും ഗര്‍ഭം ധരിച്ച് പ്രസവിച്ച പെണ്‍കുഞ്ഞിനെ കാണാനായി

മദ്യപാനം രാജ്യത്തിന് ഹാനികരം! 12 മാസത്തിനിടെ കുടിച്ച് മരിച്ചത് 10,000 ബ്രിട്ടീഷുകാര്‍; ബ്രിട്ടന്റെ മദ്യപാന ആസക്തിയില്‍ എന്‍എച്ച്എസിന് നഷ്ടം 5 ബില്ല്യണ്‍ പൗണ്ട്; അമിത മദ്യപാനം ആരോഗ്യം നശിപ്പിക്കുന്നതിന് പുറമെ ധനനഷ്ടവും വരുത്തുന്നു

അമിതമായാല്‍ അമൃതും വിഷമെന്ന് പറയാറുണ്ട്. വിഷമാണെന്ന് എഴുതിവെച്ചിട്ടുള്ള മദ്യത്തിന്റെ കാര്യത്തില്‍ ഇത് ഏറെ പ്രസക്തമാണ്. ഇംഗ്ലണ്ടിന്റെ മദ്യപാനാസക്തി ഏറ്റവും വലിയ പ്രതിസന്ധിയായി മാറുകയാണെന്നാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. മദ്യപാന ദുരുപയോഗം വര്‍ഷത്തില്‍ 27.4

അനധികൃത കുടിയേറ്റക്കാരുടെ വരവില്‍ റെക്കോര്‍ഡ്; ഈ വര്‍ഷം ഇംഗ്ലീഷ് ചാനല്‍ കടന്നെത്തിയത് 9681 ആളുകള്‍; കണക്കുകള്‍ രേഖപ്പെടുത്താന്‍ തുടങ്ങിയ ശേഷമുള്ള ഏറ്റവും വലിയ വര്‍ദ്ധന; റുവാന്‍ഡ നാടുകടത്തല്‍ സ്‌കീം തുടങ്ങിയിട്ടും പിന്‍മാറുന്നില്ല?

ഈ വര്‍ഷത്തെ ആദ്യ അഞ്ച് മാസങ്ങളില്‍ ഇംഗ്ലീഷ് ചാനല്‍ കടന്നെത്തുന്ന അനധികൃത കുടിയേറ്റക്കാരുടെ എണ്ണത്തില്‍ ബ്രിട്ടന് പുതിയ റെക്കോര്‍ഡ്. കണക്കുകള്‍ രേഖപ്പെടുത്തി തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും വലിയ വര്‍ദ്ധനവാണ് ഇക്കാര്യത്തില്‍ ഉണ്ടായിട്ടുള്ളത്. വ്യാഴാഴ്ച 117 പേരാണ് തീരങ്ങളില്‍

ഋഷി സുനാകിന്റെയും, അക്ഷത മൂര്‍ത്തിയുടെയും ആസ്തിയില്‍ 120 മില്ല്യണ്‍ പൗണ്ടിന്റെ വര്‍ദ്ധന! ധനികരുടെ പട്ടികയില്‍ മുന്നേറി ബ്രിട്ടന്റെ പ്രഥമ ദമ്പതികള്‍; തെരഞ്ഞെടുപ്പില്‍ 'ദുരുപയോഗം' ചെയ്യാന്‍ ലേബര്‍

ഋഷി സുനാക്, ഭാര്യ അക്ഷത മൂര്‍ത്തി എന്നിവരുടെ വ്യക്തിപരമായ ആസ്തിയില്‍ 120 മില്ല്യണ്‍ പൗണ്ടിന്റെ വര്‍ദ്ധന രേഖപ്പെടുത്തിയതായി കണക്കുകള്‍. പൊതുതെരഞ്ഞെടുപ്പിന് വേദി ഒരുങ്ങുന്ന ഘട്ടത്തിലാണ് രാജ്യത്തിന്റെ പ്രഥമ ദമ്പതികളുടെ വരുമാനം വര്‍ദ്ധിച്ചതായി വ്യക്തമാകുന്നത്. സണ്‍ഡേ ടൈംസിന്റെ

ഞങ്ങള്‍ ജയിച്ചാല്‍ നികുതി താഴും, ലേബര്‍ ജയിച്ചാല്‍ ഏറും! പൊതുതെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ പോരാട്ടം നികുതിയുടെ പേരിലാകുമെന്ന് ചാന്‍സലര്‍; കീര്‍ സ്റ്റാര്‍മര്‍ സാമ്പത്തിക ഭാരം വര്‍ദ്ധിപ്പിക്കുമെന്ന് പകലും, രാത്രിയും പോലെ ഉറപ്പ്

അടുത്ത പൊതുതെരഞ്ഞെടുപ്പ് പോരാട്ടത്തിലെ പ്രധാന വ്യത്യാസം നികുതിയുടെ പേരിലാകുമെന്ന് ജെറമി ഹണ്ട്. ടോറികള്‍ മറ്റൊരു കാലാവധി കൂടി നേടിയാല്‍ ഭാരം കുറയുമെന്നും അദ്ദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. അതേസമയം എതിരാളികളായ ലേബര്‍ പാര്‍ട്ടി അധികാരത്തിലേറിയാല്‍ നികുതി ഭാരം പകലും, രാത്രിയും