USA

യുഎസിന് കൂടുതല്‍ കുടിയേറ്റക്കാരെ വേണം; പക്ഷേ നിയമാനുസൃതമായി എത്തുന്നവരാകണം; ഇവിടുത്തെ ഫാക്ടറികളിലേക്ക് കൂടുതല്‍ തൊഴിലാളികളെ വേണം; നിയമപരമായി കുടിയേറുന്നവര്‍ ഏറ്റവും കൂടുതലുള്ള കാലമിത്; പുതിയ നിലപാടുമായി ട്രംപ്
താന്‍ കുടിയേറ്റ വിരുദ്ധനല്ലെന്നും യുഎസിന് നിയമാനുസൃതമായി എത്തുന്ന കൂടുതല്‍ കുടിയേറ്റക്കാരെ വേണമെന്നും വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. യുഎസിലേക്ക് തിരിച്ചെത്തുന്ന കമ്പനികള്‍ക്ക് കൂടുതല്‍ തൊഴിലാളികളെ അത്യാവശ്യമായതിനാല്‍ നിയമത്തിന് വിധേയരായി കൂടുതല്‍ കുടിയേറ്റക്കാര്‍ ഇവിടേക്ക് വരുന്നത് തനിക്ക് കാണണമെന്നാണ് ട്രംപ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഫാക്ടറികളും പ്ലാന്റുകളും പ്രവര്‍ത്തിപ്പിക്കാന്‍ കഴിവുള്ളവരെ ഇനിയും ഇവിടേക്ക് ആവശ്യമാണെന്നും ട്രംപ് വ്യക്തമാക്കുന്നു. പ്രാദേശിക മാധ്യമപ്രവര്‍ത്തകരുടെ ഒരു ഗ്രൂപ്പിനോട് സംസാരിക്കവെയാണ് ട്രംപ് തന്റെ നയം വ്യക്തമാക്കിയിരിക്കുന്നത്. യുഎസിലേക്ക് നിയമപരമായി കുടിയേറുന്നവരുടെ എണ്ണം നിലവില്‍ ഏറ്റവും കുടുതലായിരിക്കുന്നുവെന്ന് ചൊവ്വാഴ്ച രാത്രി രാജ്യത്തെ അഭിസംബോധന ചെയ്ത്

More »

യുഎസില്‍ 129 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ട വിസ തട്ടിപ്പ് കേസ്; ചുക്കാന്‍ പിടിച്ച എട്ട് ഇന്ത്യക്കാരില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി; വ്യാജയൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥികളെ എന്റോള്‍ ചെയ്യിപ്പിച്ചുവെന്ന് കുറ്റം
യുഎസില്‍ വിസ തട്ടിപ്പ് കേസില്‍ അകപ്പെട്ട  എട്ട് ഇന്ത്യക്കാരില്‍ അഞ്ച് പേരെ  യുഎസ് പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയതായി റിപ്പോര്‍ട്ട്. ഇവരുടെ കൈകാലുകള്‍ ബന്ധിച്ച് ജയില്‍ പുള്ളികളുടെ ജമ്പ് സ്യൂട്ടുകള്‍ ധരിപ്പിച്ച് വളരെ ദയനീയമായ അവസ്ഥയിലായിരുന്നു ഇവരെ കോടതിയില്‍ എത്തിച്ചിരുന്നത്. ഡെട്രോയിറ്റിലെ കോടതിയിലാണ് ഇവരെ ഹാജരാക്കിയിരിക്കുന്നത്. എന്നാല്‍

More »

യുഎസ് മെക്‌സിക്കോ അതിര്‍ത്തിയിലേക്ക് 3750 സൈനികരെ കൂടി അയച്ച് പെന്റഗണ്‍; വന്‍മതില്‍ പണിയുന്നതിനുള്ള ഡീലിലെത്തിയില്ലെങ്കില്‍ വീണ്ടും ഗവണ്‍മെന്റിനെ ഷട്ട് ഡൗണ്‍ ചെയ്യുകയോ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയോ ചെയ്യുമെന്ന് ട്രംപിന്റെ ഭീഷണി
യുഎസ് മെക്‌സിക്കോയുമായി പങ്ക് വയ്ക്കുന്ന തെക്കന്‍ അതിര്‍ത്തിയിലേക്ക് 3750ല്‍  അധിക സൈനികരെ കൂടി അയച്ചു. മൂന്ന് മാസത്തേക്ക് ബോര്‍ഡര്‍ ഏജന്റുമാരെ സഹായിക്കുന്നതിനാണ് ഇവരെ പെന്റഗണ്‍ അയച്ചിരിക്കുന്നത്.  ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഡിഫെന്‍സാണ് ഞായറാഴ്ച ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.  ഇവര്‍ കൂടി അതിര്‍ത്തിയിലെത്തുന്നതോടെ  കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍

More »

യുഎസില്‍ 129 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ വ്യാജ യൂണിവേഴ്‌സിറ്റിയില്‍ കുരുക്കിയ സംഭവം; ഇന്ത്യ യുഎസിനെ പ്രതിഷേധം അറിയിച്ചു; ' പേ-ടു- സ്റ്റേ' ഇമിഗ്രേഷന്‍ തട്ടിപ്പ് പൊളിക്കുന്നതിനായി കെണിയൊരുക്കിയത് യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി
യുഎസിലെ വ്യാജ യൂണിവേഴ്‌സിറ്റിയില്‍ എന്‍ റോള്‍ ചെയ്തുവെന്ന കുറ്റം ചുമത്തി 129 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ  യുഎസില്‍ അറസ്റ്റ് ചെയ്തതിലുള്ള നയതന്ത്രപരമായ പ്രതിഷേധം ഇന്ത്യ യുഎസിനെ അറിയിച്ചുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. മിച്ചിഗന്‍ സ്‌റ്റേറ്റ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നുവെന്ന് പ രസ്യം കൊടുത്തിരുന്ന  യൂണിവേഴ്‌സിറ്റി ഓഫ് ഫാര്‍മിംഗ്ടണില്‍  എന്‍ റോള്‍

More »

യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി വച്ച കെണിയില്‍ 600 ഓളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കുടുങ്ങി; കുറ്റം വ്യാജമായ രീതിയില്‍ യുഎസ് ഇമിഗ്രേഷനെ ദുരുപയോഗിക്കാന്‍ ശ്രമിച്ചു; കുടുക്കിയത് വ്യാജ യൂണിവേഴ്‌സിറ്റിയുടെ പേരില്‍ അധികൃതരൊക്കിയ വല
യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി വച്ച കെണിയില്‍ 600 ഓളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പെട്ട് പോയെന്ന് റിപ്പോര്‍ട്ട്. മിച്ചിഗനിലെ ഒരു വ്യാജ യൂണിവേഴ്‌സിറ്റിയുടെ പേരില്‍ അധികൃതര്‍ വിരിച്ച വലയിലാണ് ഇവര്‍ അകപ്പെട്ടിരിക്കുന്നത്.  വ്യാജമായ രീതിയില്‍ യുഎസ് ഇമിഗ്രേഷനെ ദുരുപയോഗിക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥികളെ കുടുക്കാന്‍ യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ്

More »

യുഎസിനെ കാലാവസ്ഥാ വ്യതിയാനത്തിന്റെ പരിണിത ഫലങ്ങള്‍ ഗുരുതരമായി ബാധിക്കും;ട്രംപിന്റെ പരിസ്ഥിതി വിരുദ്ധ ഭരണപരിഷ്‌കാരങ്ങള്‍ ആത്യന്തികമായി സമ്പദ് വ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്ന് മുന്നറിയിപ്പ്
കാലാവസ്ഥാ വ്യതിയാനത്തിന്റെ പരിണിത ഫലങ്ങള്‍ യുഎസിനെ കടുത്ത രീതിയില്‍ സ്വാധീനിക്കുമെന്ന മുന്നറിയിപ്പുമായി 13 ഫെഡറല്‍ ഏജന്‍സികള്‍ വീണ്ടും രംഗത്തെത്തി.  ഇതിനെ പ്രതിരോധിക്കുന്നതിനുള്ള  നിര്‍ണായക ചുവട് വയ്പുകള്‍ നടത്തിയിട്ടില്ലെങ്കില്‍  ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ 10 ശതമാനവും ഇല്ലാതാവുമെന്നും മുന്നറിയിപ്പുണ്ട്. പ്രസിഡന്റ് ഡൊണാള്‍ഡ്

More »

യുഎസില്‍ നിന്നും ആദ്യത്തെ ഹോണ്ടുറാസ് അഭയാര്‍ത്ഥിയെ മെക്‌സിക്കോയിലേക്ക് അയച്ചു; പുതിയ നയത്തിന്റെ ഭാഗമായി കൂടുതല്‍ പേരെ യുഎസ് മെക്‌സിക്കോയിലേക്ക് അയക്കും; അമേരിക്കന്‍ കുടിയേറ്റ നയത്തിലെ വിപ്ലവകരമായ ചുവട് വയ്പ്
ഹോണ്ടുറാസ് അടക്കമുളള സെന്‍ട്രല്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നും യുഎസിലെത്തിയ നിയമവിരുദ്ധ കുടിയേറ്റക്കാരെ അവരുടെ കേസുകള്‍ യുഎസിലെ ഇമിഗ്രേഷന്‍ കോടതികളില്‍ നടക്കുന്നതിനിടെ മെക്‌സിക്കോയിലേക്ക് മടക്കി അയക്കുമെന്ന പ്രഖ്യാപനം ഈ മാസം ആദ്യം ഹോം ലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി കിര്‍സ്റ്റ്‌ജെന്‍ നില്‍സെന്‍ നടത്തിയിരുന്നുവല്ലോ. ആ നിര്‍ണായക നയത്തിന് തുടക്കം കുറിച്ച്

More »

യുഎസ് തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന ഇന്ത്യന്‍ വംശജ തന്റെ വിമര്‍ശകര്‍ക്കെതിരെ ശക്തമായി രംഗത്ത്; തന്നെ ഹിന്ദു നാഷണലിസ്റ്റ് എന്ന് വിളിക്കുന്നത് അടിസ്ഥാനരഹിതമെന്ന് തുളസി ഗബാര്‍ഡ്; മാതൃരാജ്യമായ യുഎസിനോടുള്ള തന്റെ കൂറ് ചോദ്യം ചെയ്യുന്നത് വംശീയതയെന്ന്
തന്നെ ' ഹിന്ദു നാഷണലിസ്റ്റ്' എന്ന് വിളിച്ച് അധിക്ഷേപിക്കുന്നവര്‍ക്കെതിരെ കടുത്ത തിരിച്ചടിയുമായി യുഎസിലെ ഇന്ത്യന്‍ വംശജയായ ലോമേയ്ക്കര്‍ തുളസി ഗബാര്‍ഡ് രംഗത്തെത്തി. 2020ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാകാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ് വുമണാണ് തുളസി.ആദ്യമായി  അമേരിക്കന്‍ കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ

More »

യുഎസിലേക്കുള്ള അനധികൃത കുടിയേറ്റക്കാരെക്കുറിച്ചുള്ള ട്രംപിന്റെ കണക്കുകളെ ചോദ്യം ചെയ്ത് വിദഗ്ധര്‍; ട്രംപ് കണക്കുകള്‍ ഊതിപ്പെരുപ്പിച്ചുവെന്ന് ; ഗവണ്‍മെന്റിനെ ഷട്ട് ഡൗണ്‍ ചെയ്തിട്ടും വന്മതില്‍ നിര്‍മിക്കാന്‍ ഫണ്ട് നേടാനാവാത്തതില്‍ കടുത്ത വിമര്‍ശനം
അനധികൃത കുടിയേറ്റക്കാരെക്കുറിച്ചുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കണക്കുകളെ കടുത്ത ഭാഷയില്‍ ചോദ്യം ചെയ്ത് വിദഗ്ദര്‍ രംഗത്തെത്തി.യുഎസിലേക്കെത്തുന്ന അനധികൃത കുടിയേറ്റക്കാരെക്കുറിച്ച് ട്രംപ് നിരത്തിയിരിക്കുന്ന കണക്കുകള്‍ വിശ്വാസ്യയോഗ്യമല്ലെന്നും അതേ സമയം ഊതിപ്പെരുപ്പിച്ചതാണെന്നുമാണ് ഞായറാഴ്ച നിരവധി വിദഗ്ദര്‍ ആരോപിച്ചിരിക്കുന്നത്. എന്നാല്‍

More »

പലസ്തീന്‍ അനുകൂല സമരം; അമേരിക്കന്‍ സര്‍വകലാശാലകളില്‍ സംഘര്‍ഷം, 24 മണിക്കൂറിനിടെ 400 ഓളം പേര്‍ അറസ്റ്റില്‍

അമേരിക്കന്‍ സര്‍വകലാശാലകളില്‍ പലസ്തീന്‍ അനുകൂല സമരത്തെ തുടര്‍ന്ന് സംഘര്‍ഷം. കഴിഞ്ഞ 24 മണിക്കൂറിനിടെ 400 ഓളം സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഘര്‍ഷത്തെതുടര്‍ന്ന് കൊളംബിയ സര്‍വകലാശാലയില്‍ സെമസ്റ്റര്‍ പരീക്ഷകള്‍ റിമോട്ട് അടിസ്ഥാനത്തിലേക്ക് മാറ്റി. ന്യൂയോര്‍ക്കിലെ ഫോര്‍ഡം

പള്ളിയില്‍ പരിചയപ്പെട്ട 15കാരനെ ലൈംഗികമായി ദുരുപയോഗം ചെയ്തു, 26കാരി അധ്യാപിക അറസ്റ്റില്‍

15കാരനെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപിക അറസ്റ്റില്‍. യുഎസിലാണ് സംഭവം. അര്‍ക്കന്‍സാസ് പള്ളിയില്‍ വച്ച് കണ്ടുമുട്ടിയ കൗമാരക്കാരനുമായി അടുപ്പം കൂടിയാണ് ഇരുപത്താറുകാരിയായ റീഗന്‍ ഗ്രേ എന്ന അധ്യാപിക ലൈംഗികമായി ചൂഷണം ചെയ്‌തെന്നാണ് കേസ്. ലിറ്റില്‍ റോക്ക് ഇമ്മാനുവല്‍ ബാപ്റ്റിസ്റ്റ്

14 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിക്ക് വന്ധ്യംകരണം

പതിനാലുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിക്ക് 50 വര്‍ഷം തടവും വന്ധ്യംകരണവും. പ്രതിയുടെ സമ്മതം കിട്ടിയതോടെയാണ് വന്ധ്യംകരണത്തിനും ഉത്തരവായത്. ഇതിന് പ്രതിയുടെ സമ്മതത്തോടെ മാത്രമേ ഉത്തരവിടാന്‍ കഴിയൂ. ലൂസിയാനയിലെ സ്പ്രിങ്ഫീല്‍ഡില്‍ നിന്നുള്ള ഗ്ലെന്‍ സള്ളിവന്‍

ഇസ്രയേലിന്റെ സുരക്ഷ അപകടത്തില്‍; സംരക്ഷിക്കാന്‍ അമേരിക്ക ബാധ്യസ്ഥര്‍; 9500 കോടി ഡോളറിന്റെ സഹായവും 1500 കോടി ഡോളറിന്റെ ആയുധവും നല്‍കി ബൈഡന്‍

തീവ്രവാദശക്തികളും അയല്‍ രാജ്യങ്ങളും ഒരുമിച്ച് ആക്രമിക്കുന്നതോടെ ഇസ്രായേലിന്റെ സുരക്ഷ അപകടത്തിലാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഹമാസിനെതിരെയും ഇറാനെതിരെയും ഹിസ്ബുള്ള, ഹൂതി വിമതര്‍ക്കെതിരെയും ആക്രമണം നടത്തുന്ന ഇസ്രായേലിന് 9500 കോടി ഡോളറിന്റെ സഹായം നല്‍കുന്ന ബില്ലില്‍

വീണ്ടും ക്രൂരത ; അമേരിക്കന്‍ പൊലീസിന്റെ അതിക്രമത്തില്‍ ഒരു കറുത്ത വര്‍ഗക്കാരന്‍ കൂടി മരിച്ചു

2020ലെ ജോര്‍ജ് ഫ്‌ളോയിഡിന്റെ മരണത്തിന് സമാനമായി ഒരു സംഭവം കൂടി അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഫ്രാങ്ക് ടൈസണ്‍ എന്ന 53 കാരനാണ് പൊലീസിന്റെ അക്രമത്തിനിരയായി കൊല്ലപ്പെട്ടത്. ഏപ്രില്‍ 18 ന് ഒരു വാഹനാപകടവുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടുന്നതിനിടയിലാണ് ടൈസണ്‍ മരിച്ചതെന്നാണ്

കലിഫോര്‍ണിയയില്‍ വാഹനാപകടം ; നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം

യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്‍ണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു. മലയാളിയായ തരുണ്‍ ജോര്‍ജും ഭാര്യയും രണ്ടു കുട്ടികളുമാണ് മരിച്ചത്. സ്‌റ്റോണ്‍റിഡ്ജ് ഡ്രൈവിന് സമീപമുള്ള ഫൂത്ത്ഹില്‍ റോഡില്‍ പ്രാദേശിക സമയം ബുധനാഴ്ച രാത്രിയായിരുന്നു അപകടം. അമിത വേഗമാണ് അപകടത്തിന്