ഓസ്‌ട്രേലിയയിലേക്ക് വിസക്ക് അപേക്ഷിക്കുമ്പോള്‍ കൃത്യമായി വിവരങ്ങളേകുക; ഇന്ത്യന്‍ യുവാവിന്റെ വിസ റദ്ദാക്കിയത് അപേക്ഷയിലെ വിവരങ്ങളിലെ പൊരുത്തക്കേടിനാല്‍; ദല്‍ഹിയില്‍ നിന്നും മെല്‍ബണിലേക്ക് പുറപ്പെട്ട ദൈവികിനെ അധികൃതര്‍ തടഞ്ഞു

ഓസ്‌ട്രേലിയയിലേക്ക് വിസക്ക് അപേക്ഷിക്കുമ്പോള്‍ കൃത്യമായി വിവരങ്ങളേകുക;   ഇന്ത്യന്‍ യുവാവിന്റെ വിസ റദ്ദാക്കിയത് അപേക്ഷയിലെ വിവരങ്ങളിലെ പൊരുത്തക്കേടിനാല്‍;   ദല്‍ഹിയില്‍ നിന്നും മെല്‍ബണിലേക്ക് പുറപ്പെട്ട ദൈവികിനെ അധികൃതര്‍ തടഞ്ഞു
ഓസ്‌ട്രേലിയയിലേക്ക് യാത്ര പുറപ്പെട്ട ഇന്ത്യക്കാരനായ ദൈവിക് ജിതേന്ദ്ര എന്ന 25കാരന്റെ വിസ റദ്ദാക്കിയെന്ന് റിപ്പോര്‍ട്ട്. വിസ അപേക്ഷില്‍ നല്‍കിയ വിവരങ്ങളിലെ പൊരുത്തക്കേട് ആരോപിച്ച് മെല്‍ബണിലേക്ക് യാത്ര പുറപ്പെട്ട ദൈവികിന്റെ വിസയാണ് റദ്ദാക്കിയിരിക്കുന്നത്. തല്‍ഫലമായി മെല്‍ബണിലേക്കുള്ള കണക്ഷന്‍ ഫ്‌ലൈറ്റില്‍ കയറാന്‍ ഈ യുവാവിനെ അനുവദിച്ചില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ഇദ്ദേഹത്തിന് വിസിറ്റിംഗ് വിസ അനുവദിച്ച് ഒരു മാസത്തിന് ശേഷമായിരുന്നു ഇത് റദ്ദാക്കിയിരുന്നത്. അതിനാല്‍ വിസക്ക് അപേക്ഷിക്കുന്നവര്‍ വിവരങ്ങള്‍ യഥോചിതം നല്‍കണമെന്ന മുന്നറിയിപ്പ് വീണ്ടും ശക്തമായി.

ഈ വര്‍ഷം ജനുവരി 189നായിരുന്നു ദൈവിക് അഹമ്മദാബാദില്‍ നിന്നും ന്യൂദല്‍ഹിയിലേക്കും അവിടെ നിന്നും മെല്‍ബണിലേക്കും എയര്‍ ഇന്ത്യയുടെ വിമാനത്തില്‍ യാത്ര ചെയ്യാനിറങ്ങിത്തിരിച്ചത്. ഇമിഗ്രേഷന്‍ പരിശോധനകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിന് ശേഷമായിരുന്നു ഇദ്ദേഹം യാത്ര പുറപ്പെട്ടിരുന്നത്. എന്നാല്‍ ദല്‍ഹിയിലിറങ്ങി മെല്‍ബണിലേക്കുള്ള വിമാനത്തില്‍ കയറാനുള്ള സുരക്ഷാ പരിശോധനക്കുള്ള ക്യൂവില്‍ നില്‍ക്കവെയായിരുന്നു ഇദ്ദേഹത്തോട് വിമാനത്തില്‍ കയറേണ്ടെന്ന് അധികൃതര്‍ അറിയിച്ചത്.

ഓസ്‌ട്രേലിയന്‍ അധികൃതരില്‍ നിന്നും തങ്ങള്‍ക്ക് സന്ദേശം ലഭിച്ചുവെന്നും അത് പ്രകാരം ദൈവികിനെ ഓസ്‌ട്രേലിയയിലേക്കുള്ള വിമാനം കയറാന്‍ അനുവദിക്കാനാവില്ലെന്നുമാണ് എയര്‍പോര്‍ട്ട് ഒഫീഷ്യലുകള്‍ വിശദീകരണം നല്‍കിയിരുന്നത്. 2018 ഡിസംബര്‍ എട്ടിനായിരുന്നു ദൈവിക്കിനുള്ള വിസിറ്റര്‍ വിസക്ക് അനുവാദം ലഭിച്ചിരുന്നത്. തന്റെ വിസ സ്റ്റാറ്റസ് ഓണ്‍ലൈനില്‍ പരിശോധിച്ചതിന് ശേഷമാണ് താന്‍ യാത്രക്കിറങ്ങിയതെന്നാണ് ദൈവിക് പറയുന്നത്. എന്നാല്‍ പിന്നീട് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോം അഫയേര്‍സ് ഈ വിസ റദ്ദാക്കുകയായിരുന്നു.

വിസക്ക് അപേക്ഷിക്കുമ്പോള്‍ താന്‍ സെല്‍ഫ് എംപ്ലോയ്ഡ് ആണെന്നായിരുന്നു ദൈവിക് സാക്ഷ്യപ്പെടുത്തിയിരുന്നത്. ഗുജറാത്തിലെ നറോദയില്‍ സ്വന്തം വുഡന്‍ ഡോര്‍ പ്രൊഡക്ഷന്‍ യൂണിറ്റ് നടത്തുന്നുവെന്നായിരുന്നു വിസ അപേക്ഷാ വേളയില്‍ ദൈവിക് വെളിപ്പെടുത്തിയത്. അപേക്ഷയില്‍ പ്രകൃതി വുഡന്‍ ഇന്റസ്ട്രീസ് എന്നായിരുന്നു യുവാവ് പേര് നല്‍കിയിരുന്നത്. എന്നാല്‍ ദൈവിക് നല്‍കിയ വിവരങ്ങളില്‍ പൊരുത്തക്കേടുണ്ടായതിനെ തുടര്‍ന്ന് വിസ റദ്ദാക്കുകയായിരുന്നുവെന്നാണ് അധികൃതര്‍ വിശദീകരണം നല്‍കിയിരിക്കുന്നത്. ഡിപ്പാര്‍ട്ട്‌മെന്റ് സ്ഥിരീകരണം ലഭിക്കുന്നതിനായി ഈ യൂണിറ്റിലേക്ക് വിളിച്ചപ്പോള്‍ ദൈവികിന്റെ കസിന്‍ ഫോണെടുത്ത് യൂണിറ്റിന്റെ പേര് ആകൃതി വുഡ് പ്രൊഡക്ട്‌സ് എന്ന് പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. ദൈവിക് തന്റെ ബിസിനസ് പാര്‍ട്ണറാണെന്ന് കസിന്‍ പറയുകയും ചെയ്തത് അധികൃതരില്‍ സംശയം ജനിപ്പിക്കുകയും അക്കാരണത്താല്‍ വിസ റദ്ദാക്കുകയുമായിരുന്നു.

Other News in this category



4malayalees Recommends