യുഎഇ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയ്ക്കുള്ള അപേക്ഷ വിദേശത്തു നിന്ന് സ്വീകരിക്കും; അപേക്ഷ സ്വീകരിക്കുക ഇ - ചാനല്‍ സംവിധാനം വഴി

യുഎഇ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയ്ക്കുള്ള അപേക്ഷ വിദേശത്തു നിന്ന് സ്വീകരിക്കും; അപേക്ഷ സ്വീകരിക്കുക ഇ - ചാനല്‍ സംവിധാനം വഴി

ആറ് മാസത്തെ യു.എ.ഇ. മള്‍ട്ടിപ്പിള്‍ എന്‍ട്രി സന്ദര്‍ശന വിസയ്ക്കായുള്ള അപേക്ഷ ഇന്ത്യയടക്കമുള്ള വിദേശ രാജ്യങ്ങളില്‍ നിന്ന് സ്വീകരിച്ചു തുടങ്ങും. ആഭ്യന്തര മന്ത്രാലയത്തിന്റെ ഇ - ചാനല്‍ സംവിധാനം വഴിയാണ് വിസയ്ക്കുള്ള അപേക്ഷ സ്വീകരിക്കുകയെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് (എഫ്എഐസി) വ്യക്തമാക്കി.

സ്‌പോണ്‍സര്‍ ആവശ്യമില്ലാത്ത, അഞ്ച് വര്‍ഷത്തെയും പത്ത് വര്‍ഷത്തെയും ദീര്‍ഘകാല വിസയെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കാണ് ആദ്യഘട്ടത്തില്‍ ആറുമാസത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ അനുവദിക്കുക. ആറുമാസം കഴിഞ്ഞാല്‍ ദീര്‍ഘകാല വിസയിലേക്ക് മാറാനും പുതുക്കാനും ഇതിലൂടെ കഴിയും. ദീര്‍ഘകാല വിസ തേടുന്നവര്‍ക്ക് രാജ്യത്തെത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ മള്‍ട്ടിപ്പിള്‍ എന്‍ട്രി സന്ദര്‍ശന വിസ വഴി സാധിക്കും.

ആറുമാസ ഇടക്കാല വിസയില്‍ മൂന്ന് സേവനമാണ് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ് അടുത്തിടെ പ്രഖ്യാപിച്ചത്. താമസ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനായി നിക്ഷേപകര്‍ക്ക് ആറുമാസത്തിനിടെ എത്രതവണ വേണമെങ്കിലും വന്നുപോകാനുള്ള വിസ, സംരംഭകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ആറുമാസത്തിനിടെ പലതവണ വന്നുപോകാനുള്ള വിസ, പ്രഗത്ഭരായ വ്യക്തികള്‍ക്ക് ആറുമാസത്തിനിടെ ഒരു പ്രാവശ്യം മാത്രം വന്നുപോകാനുള്ള വിസ എന്നിവയാണവ.



Other News in this category



4malayalees Recommends