ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങള്‍ മടങ്ങി വന്നു; ഇന്ത്യന്‍ വിമാനങ്ങളെ നിരോധിച്ച ഓസ്‌ട്രേലിയന്‍ നീക്കത്തിനിടെയുള്ള ഐപിഎല്‍ താരങ്ങളുടെ തിരിച്ച് വരവ്; നിരോധനത്തില്‍ ഓസ്‌ട്രേലിയക്കാര്‍ക്ക് പോലും ഇളവില്ലെന്ന് പറഞ്ഞ മോറിസന്റെ പഴുതടച്ച നീക്കം

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങള്‍ മടങ്ങി വന്നു; ഇന്ത്യന്‍ വിമാനങ്ങളെ നിരോധിച്ച ഓസ്‌ട്രേലിയന്‍ നീക്കത്തിനിടെയുള്ള ഐപിഎല്‍ താരങ്ങളുടെ തിരിച്ച് വരവ്; നിരോധനത്തില്‍ ഓസ്‌ട്രേലിയക്കാര്‍ക്ക് പോലും ഇളവില്ലെന്ന് പറഞ്ഞ മോറിസന്റെ പഴുതടച്ച നീക്കം
ഇന്ത്യയില്‍ നിന്നുള്ള യാത്രകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ ഓസ്‌ട്രേലിയന്‍ നീക്കത്തെ മറി കടന്ന് ഇന്ത്യയില്‍ നിന്നും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങള്‍ മാതൃരാജ്യത്തേക്ക് മടങ്ങി വന്നു. ഇന്ത്യയില്‍ കോവിഡ് രൂക്ഷമായതിനെ തുടര്‍ന്ന് ഓസ്‌ട്രേലിയയിലേക്കുള്ള ഇന്ത്യന്‍ വിമാനങ്ങളെ നിരോധിച്ച ഓസ്‌ട്രേലിയന്‍ നീക്കത്തിനെ മറികടന്നാണ് ഐപിഎല്‍ താരങ്ങള്‍ തിരിച്ച് വരവ് നടത്തിയിരിക്കുന്നത്. നിരോധനത്തില്‍ ഓസ്‌ട്രേലിയക്കാര്‍ക്ക് പോലും ഇളവില്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് പ്രത്യേക ഇളവേകിയാണ് അവരെ തിരിച്ച് കൊണ്ടു വന്നിരിക്കുന്നത്. ഈ വിധത്തില്‍ നിരോധനം മറികടക്കാന്‍ സഹായിക്കുന്ന പഴുത് സര്‍ക്കാര്‍ അടച്ചതായി മോറിസന്‍ പറഞ്ഞു.

ഇന്ത്യയില്‍ കോവിഡ് രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മുന്‍കരുതാലായാണ് ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് മേയ് 15 വരെ നിരോധനമേല്‍പ്പെടുത്താന്‍ ഈ ചൊവ്വാഴ്ച ഓസ്‌ട്രേലിയ കടുത്ത തീരുമാനമെടുത്തത്. തല്‍ഫലമായി ഇന്ത്യയില്‍ പെട്ട് പോയ ഓസ്‌ട്രേലിയക്കാരെ ഉള്‍പ്പെടെ ഒറ്റയാളെയും ഈ മാസം 15 വരെ ഓസ്‌ട്രേലിയയിലേക്ക് വരാന്‍ സമ്മതിക്കില്ലെന്ന് സര്‍ക്കാര്‍ തറപ്പിച്ച് പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിച്ചിരുന്ന രണ്ട് ഓസ്‌ട്രേലിയന്‍ താരങ്ങള്‍ വ്യാഴാഴ്ച രാജ്യത്തേക്ക് മടങ്ങി വന്നിരിക്കുന്നത്.

ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തില്‍, ദോഹ വഴിയായിരുന്നു ഇവരെത്തിയത്.കെയ്ന്‍ റിച്ചാര്‍ഡ്‌സന്‍, ആദം സാംപ എന്നിവരാണ് വിലക്കിനിടെ ഓസ്‌ട്രേലിയയിലേക്ക് മടങ്ങിയിരിക്കുന്നത്. കൂടാതെ മറ്റു ചില യാത്രക്കാരും ഇതേ വഴിയിലൂടെ മാതൃരാജ്യത്തേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയ നിരോധനം പ്രഖ്യാപിച്ച ശേഷം ഉണ്ടായിരുന്ന ഒരു പഴുതിലൂടെയാണ് കളിക്കാര്‍ തിരിച്ചെത്തിയതെന്നും ഇപ്പോള്‍ ആ പഴുത് ഇപ്പോള്‍ അടച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ ആവര്‍ത്തിക്കുന്നു.

Other News in this category



4malayalees Recommends