ഗ്രേറ്റര്‍ സിഡ്‌നിയിലുള്ളവര്‍ക്ക് റീജിയണ്‍ വിട്ട് പോകാന്‍ പ്രത്യേക പെര്‍മിറ്റ് നിര്‍ബന്ധമാക്കിയേക്കും; സിംഗിള്‍ ബബിളുകള്‍ക്ക് മേല്‍ കര്‍ക്കശമായ നിയമങ്ങളും;എന്‍എസ്ഡബ്ല്യൂവില്‍ കോവിഡ് കേസുകള്‍ പെരുകുന്നതിനെ തുടര്‍ന്നുള്ള മുന്‍കരുതല്‍

ഗ്രേറ്റര്‍ സിഡ്‌നിയിലുള്ളവര്‍ക്ക് റീജിയണ്‍ വിട്ട് പോകാന്‍ പ്രത്യേക പെര്‍മിറ്റ് നിര്‍ബന്ധമാക്കിയേക്കും; സിംഗിള്‍ ബബിളുകള്‍ക്ക് മേല്‍ കര്‍ക്കശമായ നിയമങ്ങളും;എന്‍എസ്ഡബ്ല്യൂവില്‍ കോവിഡ് കേസുകള്‍ പെരുകുന്നതിനെ തുടര്‍ന്നുള്ള മുന്‍കരുതല്‍
കോവിഡ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഗ്രേറ്റര്‍ സിഡ്‌നി റീജിയണിലുളളവര്‍ക്ക് മേല്‍ പുതിയ നിയമങ്ങള്‍ നിലവില്‍ വന്നേക്കുമെന്ന് റിപ്പോര്‍ട്ട്. ഇത് പ്രകാരം ഇവിടുത്തുകാര്‍ക്ക് റീജിയണ്‍ വിട്ട് പോകുന്നതിന് പ്രത്യേക പെര്‍മിറ്റ് നിര്‍ബന്ധമാക്കുന്നതായിരിക്കും. ഇതിന് പുറമെ സിംഗിള്‍ ബബിളുകള്‍ക്ക് മേല്‍ കര്‍ക്കശമായ നിയമങ്ങളും നിലവില്‍ വരുന്നതായിരിക്കും.എന്‍എസ്ഡബ്ല്യൂവിലെ പുതിയ കോവിഡ് ബാധകള്‍ വഷളാകുന്ന പശ്ചാത്തലത്തിലാണ് പുതിയ നിയമങ്ങള്‍ തിങ്കളാഴ്ച മുതല്‍ നിലവില്‍ വരാന്‍ പോകുന്നത്.

വെള്ളിയാഴ്ച സ്‌റ്റേറ്റില്‍ പുതിയ കേസുകള്‍ സ്ഥിരീകരിക്കുകയും സ്റ്റേറ്റിന്റെ ഗ്രാമപ്രദേശങ്ങളിലേക്ക് കേസുകള്‍ പടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പുതിയ നിയമങ്ങള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായിരിക്കുന്നത്. കോവിഡ് ടെസ്റ്റ് ഫലങ്ങള്‍ പുറത്ത് വരുന്നതിന് മുമ്പ് ഐസൊലേഷനില്‍ പോകാന്‍ ആവശ്യമായവര്‍ക്ക് പ്രത്യേക ധനസഹായം നല്‍കുമെന്ന പ്രഖ്യാപനം എന്‍എസ്ഡബ്ല്യൂ സര്‍ക്കാര്‍ നടത്താനൊരുങ്ങുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

കോവിഡ് രണ്ടാം തരംഗത്തില്‍ വിക്ടോറിയന്‍ സര്‍ക്കാര്‍ 2020ല്‍ നല്‍കി വന്ന ധനസഹായത്തിന്റെ മാതൃകയിലായിരിക്കും ഇത് നടപ്പിലാക്കുന്നത്. സ്റ്റേറ്റിലെ പോലീസ് കമ്മീഷണര്‍ മിക്ക് ഫുള്ളര്‍ കര്‍ക്കശമായ കോവിഡ് നിയന്ത്രണങ്ങള്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വെള്ളിയാഴ്ച ഉച്ചക്ക് ശേഷം എന്‍എസ്ഡബ്ല്യൂ ക്രൈസിസ് കാബിനറ്റ് യോഗം ചേര്‍ന്നിരുന്നു. തങ്ങളുടെ നോമിനേറ്റഡ് സിംഗിള്‍ ബബിള്‍ ബഡിയുടെ പേര് സര്‍ക്കാരില്‍ രജിസ്ട്രര്‍ ചെയ്യേണ്ടി വരുമെന്ന ആശങ്കയിലാണ് സിഡ്‌നിയിലെ 12 ലോക്കല്‍ ഗവണ്‍മെന്റ് ഏരിയകളിലുള്ളവരെന്ന് മാധ്യമ റിപ്പോര്‍ട്ടുകളുണ്ട്.

Other News in this category



4malayalees Recommends