എന്‍എസ്ഡബ്ല്യൂവിലും വിക്ടോറിയയിലും പ്രായം കുറഞ്ഞവരില്‍ കോവിഡ് പെരുകുന്നത് ആശങ്കയേറ്റുന്നു; എന്‍എസ്ഡബ്ല്യൂവിലെ നിരവിലെ കേസുകളില്‍ 75 ശതമാനം പേര്‍ക്കും 40 വയസില്‍ കുറവ്; വിക്ടോറിയയിലെ ആക്ടീവ് കേസുകളില്‍ 50 പേര്‍ക്കും പത്ത് വയസില്‍ താഴെ പ്രായം

എന്‍എസ്ഡബ്ല്യൂവിലും വിക്ടോറിയയിലും പ്രായം കുറഞ്ഞവരില്‍ കോവിഡ് പെരുകുന്നത് ആശങ്കയേറ്റുന്നു; എന്‍എസ്ഡബ്ല്യൂവിലെ നിരവിലെ കേസുകളില്‍ 75 ശതമാനം പേര്‍ക്കും 40 വയസില്‍ കുറവ്; വിക്ടോറിയയിലെ ആക്ടീവ് കേസുകളില്‍ 50 പേര്‍ക്കും പത്ത് വയസില്‍ താഴെ പ്രായം
കോവിഡ് പ്രായമായവരെയാണ് കൂടുതലായി ബാധിക്കുകയെന്ന പരമ്പരാഗത വാദം കാറ്റില്‍പ്പറത്തി എന്‍എസ്ഡബ്ല്യൂവില്‍ നിന്നും വിക്ടോറിയയില്‍ നിന്നും പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത് കടുത്ത ആശങ്കയുണ്ടാക്കുന്നു. ഇത് പ്രകാരം എന്‍എസ്ഡബ്ല്യൂവിലെ നിലവിലെ കൊവിഡ് കേസുകളില്‍ 75 ശതമാനവും ചെറുപ്പക്കാരാണെന്നും വിക്ടോറിയയിലെ പുതിയ രോഗികളില്‍ കൂടുതല്‍ കുട്ടികളാണെന്നുമുള്ള ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്ത് വന്നു.

ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം എന്‍എസ്ഡബ്ല്യൂവില്‍ പുതിയ 452 പ്രാദേശിക കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്.ഇതില്‍ 50 പേര്‍ രോഗം ബാധിച്ചിട്ടും സമൂഹത്തില്‍ നിരവധി പേരുമായി ഇടപഴകിയെന്നത് കടുത്ത ആശങ്കക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് വരും ദിവസങ്ങളിലും കൂടുതല്‍ കോവിഡ് കേസുകള്‍ സ്ഥിരീകരിക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും ശക്തമായിട്ടുണ്ട്.സ്റ്റേറ്റില്‍ പുതുതായി കണ്ടെത്തിയ കേസുകളില്‍ 75 ശതമാനം പേര്‍ക്കും 40 വയസില്‍ കുറവാണെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്.

വിക്ടോറിയയിലെ നിലവിലെ ആക്ടീവ് കേസുകളില്‍ 50 പേരും പത്ത് വയസില്‍ കുറവുള്ളവരാണെന്നത് കടുത്ത ആശങ്കക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. സ്റ്റേറ്റില്‍ പുതുതായി 24 പുതിയ പ്രാദേശിക കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.ഇതില്‍ മൂന്ന് കേസുകളുടെ ഉറവിടം സ്ഥിരീകരിക്കാത്തതും രോഗം ബാധിച്ചിട്ടും പത്ത് പേര്‍ നിരവധി പേരുമായി ഇടപഴകി സമൂഹത്തില്‍ സജീവമായിരുന്നുവെന്നതും പരിഭ്രാന്തിയേറ്റുന്നുണ്ട്. ഇതിനാല്‍ വരു നാളുകളില്‍ കൂടുതല്‍ കേസുകളുണ്ടാകുമെന്ന മുന്നറിയിപ്പും അധികൃതര്‍ ഉയര്‍ത്തുന്നുണ്ട്.


Other News in this category



4malayalees Recommends