മെല്‍ബണിലെ ലോക്ക്ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചു; സെപ്റ്റംബര്‍ രണ്ട് വരെ മെല്‍ബണിലെ അടച്ച് പൂട്ടല്‍ തുടരും; കാരണം നിയന്ത്രണങ്ങളിലും കോവിഡ് കേസുകള്‍ കുറയാത്ത സാഹചര്യം; നഗരത്തില്‍ രാത്രി ഒമ്പത് മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ കര്‍ഫ്യൂവും

മെല്‍ബണിലെ ലോക്ക്ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചു; സെപ്റ്റംബര്‍ രണ്ട് വരെ മെല്‍ബണിലെ അടച്ച് പൂട്ടല്‍ തുടരും; കാരണം നിയന്ത്രണങ്ങളിലും കോവിഡ് കേസുകള്‍ കുറയാത്ത സാഹചര്യം; നഗരത്തില്‍ രാത്രി ഒമ്പത് മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ കര്‍ഫ്യൂവും
മെല്‍ബണിലെ ലോക്ക്ഡൗണ്‍ രണ്ടാഴ്ചയായിട്ടും കോവിഡ് ബാധയില്‍ കാര്യമായ കുറവ് രേഖപ്പെടുത്താത്ത അപകടകരമായ സാഹചര്യം കണക്കിലെടുത്ത് നിലവിലെ ലോക്ക്ഡൗണ്‍ രണ്ടാഴ്ച കൂടി ദീര്‍ഘിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ണായകമായ തീരുമാനമെടുത്തു. ഇതിനെ തുടര്‍ന്ന് ലോക്ഡൗണില്‍ നിന്ന് പുറത്ത് കടക്കാന്‍ വെമ്പിയിരിക്കുന്ന മെല്‍ബണ്‍കാരുടെ പ്രതീക്ഷ മങ്ങിയിരിക്കുകയാണ്. ഇത് പ്രകാരം വ്യാഴാഴ്ച മുതല്‍ സെപ്റ്റംബര്‍ രണ്ട് വരെയാണ് അടച്ച് പൂട്ടല്‍ ദീര്‍ഘിപ്പിച്ചിരിക്കുന്നത്.

ഇതിന് പുറമെ ഇന്നലെ തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ കൂടുതല്‍ കര്‍ക്കശമായ കോവിഡ് നിയമങ്ങളും നിലവില്‍ വന്നിട്ടുണ്ട്.നിലവിലെ സാഹചര്യത്തില്‍ മഹാമാരിയെ പിടിച്ച് കെട്ടാനായി മെല്‍ബണില്‍ രാത്രി ഒമ്പത് മണി മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെ കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്നാണ് പ്രീമിയര്‍ ഡാനിയേല്‍ ആന്‍്ര്രഡൂസ് അറിയിച്ചിരിക്കുന്നത്. പുതിയ നിയന്ത്രണങ്ങളുടെ ഭാഗമായി ഇവിടെ കളിസ്ഥലങ്ങള്‍ അടച്ച് പൂട്ടാനും ഉത്തരവിട്ടിട്ടുണ്ട്.

ഇവിടങ്ങളിലൂടെ കോവിഡ് പകര്‍ച്ചക്ക് ആക്കം കൂട്ടുന്നുവെന്ന് തെളിഞ്ഞതിനെ തുടര്‍ന്നുള്ള മുന്‍കരുതലാണിത്.കൂടാതെ ഇവിടെ ജോലിസ്ഥലങ്ങളിലേക്ക് പോകാനായി വര്‍ക്ക് പെര്‍മിറ്റും നിര്‍ബന്ധമാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.ഇതിനിടെ എന്‍എസ്ഡബ്ല്യൂവില്‍ പ്രതിദിന കോവിഡ് കേസുകള്‍ റെക്കോര്‍ഡായ 478ലെത്തിയത് കടുത്ത ആശങ്കക്കാണ് വഴിയൊരുക്കിയിരിക്കുന്നത്.സ്‌റ്റേറ്റ് പൂര്‍ണമായി ലോക്ക്ഡൗണിലാക്കി രണ്ട് ദിവസം കഴിയുമ്പോഴാണ് ഇത്തരത്തില്‍ കേസുകള്‍ റെക്കോര്‍ഡ് വര്‍ധനവിലെത്തിയതെന്നത് കടുത്ത ആശങ്കക്കാണ് വഴിയൊരുക്കുന്നത്.







Other News in this category



4malayalees Recommends