ഓസ്‌ട്രേലിയയില്‍ കോവിഡിനിടെ അവിഹിതബന്ധങ്ങള്‍ പെരുകുന്നു; 25 ശതമാനത്തിലധികം പേരും മഹാമാരിക്കിടെ പുതിയ ലൈംഗികപങ്കാളികളുമായി കിടക്ക പങ്കിട്ടു; 1997ന് ശേഷം ജനിച്ചവരില്‍ മതിലുചാട്ടമേറി; ഇക്കാര്യത്തില്‍ പുരുഷന്‍മാര്‍ മുന്നില്‍

ഓസ്‌ട്രേലിയയില്‍ കോവിഡിനിടെ അവിഹിതബന്ധങ്ങള്‍ പെരുകുന്നു; 25 ശതമാനത്തിലധികം പേരും മഹാമാരിക്കിടെ പുതിയ ലൈംഗികപങ്കാളികളുമായി കിടക്ക പങ്കിട്ടു; 1997ന് ശേഷം ജനിച്ചവരില്‍ മതിലുചാട്ടമേറി; ഇക്കാര്യത്തില്‍ പുരുഷന്‍മാര്‍ മുന്നില്‍
ഓസ്‌ട്രേലിയയില്‍ കോവിഡ് ഭീഷണി നിലനില്‍ക്കുമ്പോഴും രാജ്യത്തെ 25 ശതമാനത്തിലധികം പേരും അപരിചതരുമായി ലൈംഗിക ബന്ധം പുലര്‍ത്തുന്നതിന് ധൈര്യം പ്രകടിപ്പിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന സെക്‌സ് സര്‍വേഫലം പുറത്ത് വന്നു.ഫൈന്‍ഡര്‍ നടത്തിയ നാഷണലി റപ്രസന്റേറ്റീവ് സര്‍വേയിലാണ് ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുണ്ടായിരിക്കുന്നത്.1000 പേരെ ഉള്‍പ്പെടുത്തി നടത്തിയ സര്‍വേയില്‍ പങ്കെടുത്ത നാലിലൊന്നിലധികം പേരും കോവിഡിനിടെയും അപരിചതരുമായി കിടക്ക പങ്കിട്ടുവെന്നാണ് വ്യക്തമായിരിക്കുന്നത്.

അതായത് കോവിഡ് മഹാമാരി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ രൂക്ഷമാകുമ്പോഴും പുതിയ പങ്കാളികളുമായി ലൈംഗിക ബന്ധം പുലര്‍ത്താന്‍ ഇവര്‍ ധൈര്യം കാട്ടിയെന്നാണിതിലൂടെ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.കഴിഞ്ഞ വര്‍ഷം കോവിഡ് പൊട്ടിപ്പുറപ്പെട്ടതിന് ശേഷം തങ്ങള്‍ കൂടുതല്‍ ലൈംഗിക പങ്കാളികളെ കണ്ടെത്തിയെന്നാണ് സര്‍വേയില്‍ പങ്കെടുത്ത മൂന്ന് ശതമാനം പേരും പ്രതികരിച്ചിരിക്കുന്നത്.ജനറേഷന്‍ വൈ മില്ലെനിയലുകള്‍ക്കിടയില്‍ അതായത് 1981നും 1996നും ഇടയില്‍ ജനിച്ചവരില്‍ ഇത്തരത്തില്‍ പങ്കാളികളെ കണ്ടെത്തിയത് അഞ്ച് ശതമാനം പേരാണ്.

1997ന് ശേഷം ജനിച്ച ജനറേഷന്‍ ഇസഡ് മില്ലെനിയലുകള്‍ക്കിടയില്‍ ആറ് ശതമാനം പേരാണ് മഹാമാരി പൊട്ടിപ്പുറപ്പെട്ട ശേഷം പുതിയ പങ്കാളികളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിരിക്കുന്നത്.പുരുഷന്‍മാരില്‍ അഞ്ച് ശതമാനം പേര്‍ പുതിയവരുമായി കിടക്കപങ്കിട്ടുവെങ്കില്‍ സ്ത്രീകളില്‍ ഇത് രണ്ട് ശതമാനം പേരാണെന്നും വെളിപ്പെട്ടിട്ടുണ്ട്.മഹാമാരിക്കിടെ പുതിയ ലൈംഗിക പങ്കാളികളെ കണ്ടെത്താന്‍ ആഗ്രഹിച്ചവരും പ്രാവര്‍ത്തികമാക്കിയവരുമേറി വരുന്ന പ്രവണതയാണ് രാജ്യത്തുള്ളതെന്നും ഫൈഡര്‍ സെക്‌സ് സര്‍വേ എടുത്ത് കാട്ടുന്നു.

Other News in this category



4malayalees Recommends