വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് അത്ര വേഗം സ്വാതന്ത്യം വേണോ? എന്‍എസ്ഡബ്യു പുനരാലോചനയില്‍; കോവിഡ് കേസുകള്‍ പ്രാദേശിക മേഖലകളില്‍ പൊട്ടിപ്പുറപ്പെടുമെന്ന് ആശങ്ക; വാക്‌സിനെടുക്കാത്തവര്‍ ഡിസംബര്‍ 1ന് ശേഷവും ലോക്കാകും!

വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് അത്ര വേഗം സ്വാതന്ത്യം വേണോ? എന്‍എസ്ഡബ്യു പുനരാലോചനയില്‍; കോവിഡ് കേസുകള്‍ പ്രാദേശിക മേഖലകളില്‍ പൊട്ടിപ്പുറപ്പെടുമെന്ന് ആശങ്ക; വാക്‌സിനെടുക്കാത്തവര്‍ ഡിസംബര്‍ 1ന് ശേഷവും ലോക്കാകും!

ന്യൂ സൗത്ത് വെയില്‍സിന്റെ ലോക്ക്ഡൗണില്‍ നിന്നും പുറത്ത് കടക്കാനുള്ള റോഡ് മാപ്പില്‍ മാറ്റം വരുത്താന്‍ ആലോചിച്ച് പ്രീമിയര്‍ ഡൊമനിക് പെറോടെറ്റ്. വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് ഫ്രീഡം ഡേ അല്‍പ്പം കൂടി നീട്ടിവെയ്ക്കാനാണ് പ്രീമിയര്‍ ആലോചിക്കുന്നത്.


വാക്‌സിന്‍ സ്വീകരിക്കാത്തവരെ ബാറിലും, ക്ലബിലും, റെസ്‌റ്റൊറന്റിലും, അവശ്യ സേവനത്തില്‍ വരാത്ത സ്‌റ്റോറുകളിലും പ്രവേശിപ്പിക്കുന്നതില്‍ ചില മുതിര്‍ന്ന മന്ത്രിമാര്‍ക്ക് എതിര്‍പ്പുണ്ട്. ഡിസംബര്‍ 1 മുതല്‍ പ്രവേശനം നല്‍കാനാണ് മുന്‍പ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇത് പ്രാദേശികമായി കേസുകള്‍ വ്യാപിക്കാന്‍ കാരണമാകുമെന്നാണ് ആശങ്ക.

ഈ തീയതി തിരുത്തിച്ച് സ്റ്റേറ്റില്‍ വാക്‌സിനേഷന്‍ 95 ശതമാനത്തിലേക്ക് എത്തുന്നത് വരെ വാക്‌സിനേഷന്‍ ചെയ്യാത്തവരെ ലോക്കാക്കി നിര്‍ത്താനാണ് ചില ക്യാബിനറ്റ് അംഗങ്ങള്‍ ചരടുവലിക്കുന്നത്. ഡിസംബര്‍ അവസാനമോ, ജനുവരി ആദ്യമോ വിലക്ക് നീക്കാമെന്നാണ് ഇവരുടെ നിര്‍ദ്ദേശം.

എന്നാല്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ തയ്യാറാകാത്ത വാക്‌സിന്‍ വിരുദ്ധര്‍ക്കിടയില്‍ ഈ തീരുമാനം രോഷം ആളിക്കത്തിക്കുമെന്നാണ് കരുതുന്നത്. സിഡ്‌നിയിലെ ജിം, പബ്ബ് എന്നിവിടങ്ങളില്‍ വിവിധ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയതോടെ ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അടുത്ത ആഴ്ചയില്‍ ഇതുസംബന്ധിച്ച് തീരുമാനം വരുമെന്നാണ് കരുതുന്നത്. നിലവില്‍ എന്‍എസ്ഡബ്യുവില്‍ 86.5 ശതമാനം ഡബിള്‍ വാക്‌സിനേഷനും, 93.4 ശതമാനം സിംഗിള്‍ ഡോസ് വാക്‌സിനേഷനും നേടിയിട്ടുണ്ട്.
Other News in this category



4malayalees Recommends