മഹാമാരിയുടെ 'മാരകദിനം' രേഖപ്പെടുത്തി ഓസ്‌ട്രേലിയ; ഒമിക്രോണ്‍ കേസുകള്‍ കുതിച്ചുയര്‍ന്ന് ആശുപത്രി അഡ്മിഷന്‍; വിക്ടോറിയന്‍ ആശുപത്രികളില്‍ 'കോഡ് ബ്രൗണ്‍' പ്രഖ്യാപിച്ചു

മഹാമാരിയുടെ 'മാരകദിനം' രേഖപ്പെടുത്തി ഓസ്‌ട്രേലിയ; ഒമിക്രോണ്‍ കേസുകള്‍ കുതിച്ചുയര്‍ന്ന് ആശുപത്രി അഡ്മിഷന്‍; വിക്ടോറിയന്‍ ആശുപത്രികളില്‍ 'കോഡ് ബ്രൗണ്‍' പ്രഖ്യാപിച്ചു

ഓസ്‌ട്രേലിയയില്‍ കോവിഡ് മഹാമാരിക്കാലത്തെ മാരകമായ ദിനം രേഖപ്പെടുത്തി ചൊവ്വാഴ്ച. ഒമിക്രോണ്‍ കേസുകള്‍ കുതിച്ചുയരുന്നത് മൂലം ആശുപത്രി നിരക്കുകള്‍ റെക്കോര്‍ഡുകള്‍ കീഴടക്കുന്ന കാഴ്ചയാണ് ഓസ്‌ട്രേലിയയിലെ വിവിധ സ്‌റ്റേറ്റുകളിലുള്ളത്. ദൈനംദിന ഇന്‍ഫെക്ഷനുകളില്‍ ചെറിയ കുറവ് മാത്രമാണുള്ളത്.


ഓസ്‌ട്രേലിയ ഇതുവരെ കാണാത്ത കോവിഡ്-19 വ്യാപനമാണ് ഇപ്പോള്‍ നേരിടുന്നത്. ഒമിക്രോണ്‍ വേരിയന്റ് കൂടുതല്‍ ആളുകളെ ആശുപത്രിയില്‍ എത്തിക്കുകയാണ്. മഹാമാരിക്കിടെ ഒരു ഘട്ടത്തിലും കാണാത്ത തരത്തിലാണ് അത്യാഹിത വിഭാഗത്തില്‍ രോഗികള്‍ പ്രവേശിപ്പിക്കപ്പെടുന്നത്.

ന്യൂ സൗത്ത് വെയില്‍സ്, വിക്ടോറിയ, ക്യൂന്‍സ്‌ലാന്‍ഡ് എന്നിവിടങ്ങളില്‍ ആകെ 74 മരണങ്ങളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഓസ്‌ട്രേലിയയുടെ മൂന്ന് ജനസംഖ്യ കൂടിയ സ്‌റ്റേറ്റുകളില്‍ ഇതിന് മുന്‍പ് 57 പേരുടെ മരണമായിരുന്നു റെക്കോര്‍ഡ്.

'ഇന്ന് നമ്മുടെ സ്‌റ്റേറ്റിന് ഏറെ ബുദ്ധിമുട്ടുള്ള ദിനമാണ്', ന്യൂ സൗത്ത് വെയില്‍സ് പ്രീമിയര്‍ ഡൊമനിക് പെറോടെറ്റ് പറഞ്ഞു. സ്റ്റേറ്റില്‍ 36 പേര്‍ കൂടി കോവിഡിന് കീഴടങ്ങിയതോടെയാണ് ഈ പ്രതികരണം. ഉയര്‍ന്ന വാക്‌സിനേഷന്‍ നിരക്ക് മൂലം കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിനെ പെറോടെറ്റ് അംഗീകരിക്കുന്നില്ല.

അതേസമയം അഡ്മിഷനുകള്‍ ഉയര്‍ന്നതോടെ വിക്ടോറിയയിലെ ആശുപത്രികളില്‍ 'കോഡ് ബ്രൗണ്‍' പ്രഖ്യാപിച്ചു. താല്‍ക്കാലിക അടിയന്തര ഘട്ടങ്ങളിലാണ് ഈ പ്രതിരോധം. വാക്‌സിനെടുക്കാത്ത ചെറുപ്പക്കാരാണ് രാജ്യത്തെ ആശുപത്രി അഡ്മിഷനുകളെ നയിക്കുന്നതെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
Other News in this category



4malayalees Recommends