ഭാര്യയുടെ ആധാര്‍ കാര്‍ഡുമായി കാമുകിക്കൊപ്പം ഹോട്ടലില്‍ എത്തിയ 41 കാരന് കൈയ്യോടെ പിടിക്കപ്പെട്ടു. തിരിച്ചറിയല്‍ രേഖ ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചതിന് പൊലീസ് കേസെടുത്തു. ഗുജറാത്ത് സ്വദേശിയായ ബിസിനസുകാരനാണ് ഇയാള്‍. അദ്ദേഹത്തിന്റെ കമ്പനിയുടെ ഡയറക്ടറാണ് ഭാര്യ.ഭര്‍ത്താവിന്റെ വാഹനത്തിലെ ജിപിഎസ് സംവിധാനത്തിലൂടെയാണ് ഭാര്യ വഞ്ചന മനസിലാക്കിയത്. തുടര്‍ന്ന് ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്കി.
ഭര്‍ത്താവിന്റെ വാഹനത്തില്‍ ജിപിഎസ് ട്രാക്കര്‍ ഘടിപ്പിച്ചു. കഴിഞ്ഞ നവംബറില്‍ ബിസിനസ് ആവശ്യത്തിനായി ബംഗളൂരുവില്‍ പോകുന്നതായി ഭര്‍ത്താവ് പറഞ്ഞിരുന്നു. തുടര്‍ന്ന് ഭാര്യ ഭര്‍ത്താവ് യാത്ര ചെയ്ത ലൊക്കേഷന്‍ കണ്ടെത്തി പൂനെയിലാണ് എത്തിയതെന്ന് മനസിലാക്കി.
പരാതിക്കാരി ഹോട്ടലില്‍ വിളിച്ച് അന്വേഷിച്ചപ്പോള്‍ ഭാര്യയുമായിട്ടാണ് ഹോട്ടലില്‍ എത്തിയിരിക്കുന്നതെന്നാണ് മറുപടി കിട്ടിയത്. തുടര്‍ന്ന് ഭാര്യ ഹോട്ടലിലെ സിസിടിവി പരിശോധിക്കുകയും പരിശോധനയില്‍ മറ്റൊരു സ്ത്രീയുമായി ഭര്‍ത്താവ് ഹോട്ടലില്‍ എത്തി എന്നും കണ്ടെത്തി. തന്റെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ചാണ് ഭര്‍ത്താവും കാമുകിയും ഹോട്ടലില്‍ മുറിയെടുത്തതെന്നും ഭാര്യയ്ക്ക് മനസിലായി. തുടര്‍ന്ന് ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവിനും പെണ്‍സുഹൃത്തിനുമെതിരെ കേസെടുത്തു.