കാരണമില്ലാതെ വാടകക്കാരെ ഇറക്കിവിടാന്‍ ഇനി ലാന്‍ഡ്‌ലോര്‍ഡ്‌സ് വിയര്‍ക്കും; പ്രൈവറ്റ് റെന്റല്‍ ഹൗസിംഗ് മേഖലയില്‍ സമഗ്രമാറ്റങ്ങളുമായി സര്‍ക്കാരിന്റെ ലെവലിംഗ് അപ്പ് ധവളപത്രം; ശരാശരി വാടക 1060 പൗണ്ടായി ഉയര്‍ന്നു

കാരണമില്ലാതെ വാടകക്കാരെ ഇറക്കിവിടാന്‍ ഇനി ലാന്‍ഡ്‌ലോര്‍ഡ്‌സ് വിയര്‍ക്കും; പ്രൈവറ്റ് റെന്റല്‍ ഹൗസിംഗ് മേഖലയില്‍ സമഗ്രമാറ്റങ്ങളുമായി സര്‍ക്കാരിന്റെ ലെവലിംഗ് അപ്പ് ധവളപത്രം; ശരാശരി വാടക 1060 പൗണ്ടായി ഉയര്‍ന്നു

വാടകക്ക് താമസിക്കുന്നവര്‍ പലപ്പോഴും വിട്ടുടമയുടെ കാരുണ്യത്തില്‍ ജീവിച്ച് പോകുന്ന അവസ്ഥയാണ്. വാടക വീട്ടിലെ സൗകര്യങ്ങള്‍ മോശമായാല്‍ വേണമെങ്കില്‍ മതിയെന്ന അവസ്ഥ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇപ്പോള്‍ നടപടി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടൊപ്പം കാരണങ്ങളില്ലാതെ വാടകക്കാരെ ഇറക്കിവിടുന്നതിന് തടയിടാന്‍ നിയമമാറ്റവും സര്‍ക്കാര്‍ ആവിഷ്‌കരിക്കുകയാണ്.


സര്‍ക്കാരിന്റെ ലെവലിംഗ് അപ്പ് ധവളപത്രത്തിലാണ് പ്രൈവറ്റ് റെന്റ് ഭവനങ്ങളുടെ പുതിയ നിയമങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ധവപത്രം നിയമമാകാന്‍ ഇനിയും സമയമെടുക്കുമെങ്കിലും വാടകയ്ക്ക് കഴിയുന്നവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കൂടുതല്‍ നടപടികള്‍ വരുന്നുവെന്നത് ആശ്വാസം തന്നെയാണ്.

ബ്രിട്ടനില്‍ വാടകയ്ക്ക് താമസിക്കാന്‍ ശരാശരി മാസ വാടക നിരക്ക് ഇപ്പോള്‍ 1060 പൗണ്ടായി ഉയര്‍ന്നിട്ടുണ്ട്. ഒരു വര്‍ഷം മുന്‍പ് ഇത് 972 പൗണ്ടായിരുന്നു. ഓരോ വര്‍ഷവും മുന്നോട്ട് പോകുന്നതിനൊപ്പം വാടകയും ഉയരുമെന്ന് തന്നെയാണ് വിദഗ്ധര്‍ പ്രവചിക്കുന്നത്.

വാടകക്കാരെ ചവിട്ടിപ്പുറത്താക്കാന്‍ ലാന്‍ഡ്‌ലോര്‍ഡ്‌സ് ഉപയോഗിച്ചിരുന്ന സെക്ഷന്‍ 21 റദ്ദാക്കാനാണ് സര്‍ക്കാര്‍ നീക്കം. ഈ നിയമം അനുസരിച്ച് കൃത്യമായ കാരണമില്ലാതെ ലാന്‍ഡ്‌ലോര്‍ഡ്‌സിന് വാടകക്കാരെ ഒഴിവാക്കാമായിരുന്നു. ഇത് ശരിയായ നടപടിയല്ലെന്ന് തിരിച്ചറിഞ്ഞാണ് സര്‍ക്കാര്‍ നിയമം മാറ്റുന്നത്.

ഇതോടെ വാടക വീട്ടില്‍ ദീര്‍ഘകാലം താമസിക്കാനും, പരാതികള്‍ ഉന്നയിച്ചതിന്റെ പേരില്‍ പുറത്താക്കുന്നത് ഒഴിവാക്കാനും സാധിക്കും. ഈ നിയമങ്ങള്‍ എപ്പോള്‍ പ്രാബല്യത്തില്‍ വരുമെന്ന് സ്ഥിരീകരണം വന്നിട്ടില്ല.
Other News in this category



4malayalees Recommends