രാജാവിന്റെ കിരീടം ചൂടിയാല്‍ ചാള്‍സ് രാജകുമാരന്‍ ബക്കിംഗ്ഹാം കൊട്ടാരത്തിലേക്ക് താമസം മാറ്റും; വില്ല്യമും, കെയ്റ്റും കുടുംബത്തോടൊപ്പം വിന്‍ഡ്‌സര്‍ കാസിലിലേക്കും; 775 മുറികളുള്ള കൊട്ടാരത്തിന്റെ പുനരുദ്ധാരണം 2027ല്‍ തീര്‍ക്കും

രാജാവിന്റെ കിരീടം ചൂടിയാല്‍ ചാള്‍സ് രാജകുമാരന്‍ ബക്കിംഗ്ഹാം കൊട്ടാരത്തിലേക്ക് താമസം മാറ്റും; വില്ല്യമും, കെയ്റ്റും കുടുംബത്തോടൊപ്പം വിന്‍ഡ്‌സര്‍ കാസിലിലേക്കും; 775 മുറികളുള്ള കൊട്ടാരത്തിന്റെ പുനരുദ്ധാരണം 2027ല്‍ തീര്‍ക്കും

ബ്രിട്ടന്റെ രാജാവായി ചാള്‍സ് രാജകുമാരന്‍ അധികാരമേല്‍ക്കുമ്പോള്‍ താമസം ബക്കിംഗ്ഹാം കൊട്ടാരത്തിലേക്ക് മാറ്റുമെന്ന് റിപ്പോര്‍ട്ട്. ഇതോടെ മകന്‍ വില്ല്യം ഭാര്യ കെയ്റ്റിനെയും മക്കളെയും കൂട്ടി വിന്‍ഡ്‌സര്‍ കാസിലിലേക്കും താമസം മാറുമെന്നാണ് സൂചന.


രാജകസേര കൈയിലെത്തുന്നതോടെ കൊട്ടാരത്തിലേക്ക് മാറാനാണ് 73-കാരനായ വെയില്‍സ് രാജകുമാരന്റെ ഉദ്ദേശമെന്നാണ് വ്യക്തമാകുന്നത്. രാജാവ് ആസ്ഥാന മന്ദിരത്തില്‍ തന്നെ താമസിക്കണമെന്ന ചാള്‍സിന്റെ വിശ്വാസമാണ് ഇതിന് കാരണം.

തലസ്ഥാന നഗരത്തിലെ രാജകീയ ചിഹ്നമാണ് കൊട്ടാരമെന്ന് വെയില്‍സ് രാജകുമാരന്‍ വിശ്വസിക്കുന്നതായി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലണ്ടനിലെ ഔദ്യോഗിക ഭവനം ജോലിക്കായി ഉപയോഗിച്ച്, പൊതുജനങ്ങള്‍ക്ക് പ്രവേശനം നല്‍കുമെന്നാണ് നേരത്തെ കരുതിയിരുന്നത്.

കാമില്ലയ്‌ക്കൊപ്പം ക്ലാരന്‍സ് ഹൗസിലാണ് ചാള്‍സ് ഇപ്പോള്‍ താമസിക്കുന്നത്. ബ്രിട്ടീഷ് സാമ്രാജ്യ മേധാവികളുടെ ഔദ്യോഗിക ലണ്ടന്‍ വസതിയായി ബക്കിംഗ്ഹാം കൊട്ടാരം ആദ്യം ഉപയോഗപ്പെടുത്തിയത് 1837ല്‍ വിക്ടോറിയ രാജ്ഞിയാണ്.

775 മുറികളുള്ള കെട്ടിടം ഇപ്പോള്‍ പുനരുദ്ധാരണ ഘട്ടത്തിലാണ്. 2027ല്‍ പണികള്‍ പൂര്‍ത്തിയാക്കാനാണ് പദ്ധതി. അതേസമയം ചാള്‍സ് രാജാവാകുന്നതോടെ കാമില്ല രാജ്ഞിയാകുമെന്ന രാജ്ഞിയുടെ പ്രഖ്യാപനത്തെ വില്ല്യം രാജകുമാരന്‍ അംഗീകരിച്ചെന്നാണ് റിപ്പോര്‍ട്ട്.

പിതാവിന്റെ രണ്ടാം ഭാര്യയുമായി വില്ല്യമിന് അത്ര നല്ല ബന്ധമല്ല ഉണ്ടായിരുന്നത്. ചാള്‍സ് രണ്ടാമത് വിവാഹം ചെയ്തതോടെ പിതാവിനോടും വില്ല്യം ഏറെ അകന്നിരുന്നു. ഈ കുടുംബപ്രശ്‌നങ്ങള്‍ മാറ്റിവെച്ച് രണ്ടാനമ്മയെ അംഗീകരിക്കുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
Other News in this category



4malayalees Recommends