ഇന്ത്യയില്‍ ക്യാംപസുകള്‍ സ്ഥാപിക്കാന്‍ ഓസ്‌ട്രേലിയന്‍ വാഴ്‌സിറ്റികളെ ക്ഷണിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി; ഓസ്‌ട്രേലിയ-ഇന്ത്യ എഡ്യുക്കേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ച് ധര്‍മ്മേന്ദ്ര പ്രധാന്‍; സ്റ്റുഡന്റ് വിസ പ്രശ്‌നം ശ്രദ്ധയില്‍ പെടുത്തി

ഇന്ത്യയില്‍ ക്യാംപസുകള്‍ സ്ഥാപിക്കാന്‍ ഓസ്‌ട്രേലിയന്‍ വാഴ്‌സിറ്റികളെ ക്ഷണിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി; ഓസ്‌ട്രേലിയ-ഇന്ത്യ എഡ്യുക്കേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ച് ധര്‍മ്മേന്ദ്ര പ്രധാന്‍; സ്റ്റുഡന്റ് വിസ പ്രശ്‌നം ശ്രദ്ധയില്‍ പെടുത്തി

ഇന്ത്യയില്‍ ക്യാംപസുകള്‍ സ്ഥാപിക്കാനുള്ള അവസരങ്ങള്‍ പരിശോധിക്കാന്‍ ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റികളെയും, സ്‌കില്ലിംഗ് സ്ഥാപനങ്ങളെയും ക്ഷണിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍. ഇന്ത്യയിലെ സ്ഥാപനങ്ങളും, മറ്റ് മേഖലകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള സാധ്യതകളും തേടണമെന്ന് മന്ത്രി ചൂണ്ടിക്കാണിച്ചു.


ഓസ്‌ട്രേലിയന്‍ വിദ്യാഭ്യാസ മന്ത്രി ജാസണ്‍ ക്ലെയറിനൊപ്പം വെസ്റ്റേണ്‍ സിഡ്‌നി യൂണിവേഴ്‌സിറ്റിയില്‍ നടന്ന ഓസ്‌ട്രേലിയ-ഇന്ത്യ എഡ്യുക്കേഷന്‍ കൗണ്‍സില്‍ 6-ാമത് യോഗത്തില്‍ സഹഅധ്യക്ഷനായി എത്തിയതാണ് ഇദ്ദേഹം. 'വിദ്യാഭ്യാസം, സ്‌കില്‍ വികസനം, ഗവേഷണ സഹകരണം, സംരഭകത്വം തുടങ്ങിയ വിഷയങ്ങളില്‍ സഹകരണം മെച്ചപ്പെടുത്താനുള്ള ചര്‍ച്ചകള്‍ നടന്നു', നാല് ദിവസത്തെ ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിന് എത്തിയ പ്രധാന്‍ ട്വീറ്റ് ചെയ്തു.

ഓസ്‌ട്രേലിയയില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിസ നല്‍കുന്നതിലെ കാലതാമസവും പ്രധാന്‍ ചൂണ്ടിക്കാണിച്ചു. 'ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിസ അനുവദിക്കാനുള്ള ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റിന്റെ താല്‍പര്യം പ്രശംസനീയമാണ്. ഇതോടൊപ്പം യൂണിവേഴ്‌സിറ്റികള്‍ തമ്മില്‍ ചേര്‍ന്ന് ഡ്യുവല്‍ ഡിഗ്രി പ്രോഗ്രാമുകള്‍ നല്‍കുന്നതും, ഇരുഭാഗത്തേക്കും വിദ്യാര്‍ത്ഥികള്‍ യാത്ര ചെയ്യുന്നതും, ജനങ്ങള്‍ തമ്മിലുള്ള ബന്ധം ഉത്തേജിപ്പിക്കുന്നതും ഇതില്‍ പെടും', ധര്‍മ്മേന്ദ്ര പ്രധാന്‍ വ്യക്തമാക്കി.
Other News in this category



4malayalees Recommends