പെര്‍മനന്റ് മൈഗ്രേഷന്‍ ഇന്‍ടേക്ക് വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങി ഓസ്‌ട്രേലിയ; വര്‍ഷത്തില്‍ 2 ലക്ഷമാക്കി ഉയര്‍ത്തിയേക്കും; ആവശ്യമുള്ള സ്‌കില്‍ഡ് വര്‍ക്കര്‍മാരെ എത്തിക്കാന്‍ പരിഷ്‌കാരങ്ങള്‍ വേണമെന്ന് യൂണിയനുകള്‍

പെര്‍മനന്റ് മൈഗ്രേഷന്‍ ഇന്‍ടേക്ക് വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങി ഓസ്‌ട്രേലിയ; വര്‍ഷത്തില്‍ 2 ലക്ഷമാക്കി ഉയര്‍ത്തിയേക്കും; ആവശ്യമുള്ള സ്‌കില്‍ഡ് വര്‍ക്കര്‍മാരെ എത്തിക്കാന്‍ പരിഷ്‌കാരങ്ങള്‍ വേണമെന്ന് യൂണിയനുകള്‍

ഓസ്‌ട്രേലിയയുടെ പെര്‍മനന്റ് മൈഗ്രേഷന്‍ ഇന്‍ടേക്കില്‍ മാറ്റങ്ങള്‍ക്ക് വഴിയൊരുങ്ങുന്നു. വര്‍ഷത്തില്‍ 160,000 കുടിയേറ്റക്കാര്‍ എന്നത് 200,000 ലക്ഷമായി ഉയരാനാണ് സാധ്യത. യൂണിയനുകളും, ബിസിനസ്സുകളും ഇതിന് അനുകൂലവുമാണ്.


അടുത്ത മാസം ചേരുന്ന ജോബ്‌സ് സമ്മിറ്റില്‍ ഇത്തരം നിരവധി നിര്‍ദ്ദേശങ്ങള്‍ ഉയരുമെന്നാണ് കരുതുന്നത്. മൈഗ്രേഷന്‍ പ്രോഗ്രാമില്‍ തന്നെ മാറ്റങ്ങള്‍ വേണമെന്ന് ബിസിനസ്സ് ഗ്രൂപ്പുകളും, യൂണിയനുകളും പറയുന്നു. 1990-കള്‍ മുതല്‍ ഓസ്‌ട്രേലിയയുടെ പെര്‍മനന്റ് മൈഗ്രേഷന്‍ പ്രോഗ്രാം ക്രമേണ വര്‍ദ്ധിക്കുകയും, 2010 മധ്യത്തില്‍ മൈഗ്രേഷന്‍ ക്യാപ്പ് ഇതായി തീരുകയും ചെയ്തു.

എന്നാല്‍ പിന്നീട് ഇത് താഴുകയും, കോവിഡ്-19 ആഞ്ഞടിച്ച 2019-20ല്‍ ഇത് 160,000 ആയി ഇടിയുകയും ചെയ്തു. ഇത് 200,000 ആയി ഉയര്‍ത്തണമെന്നാണ് ഓസ്‌ട്രേലിയന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ ആവശ്യം. ജോലിക്കാരുടെ ക്ഷാമം സമ്പദ് മേഖലയെ ബാധിക്കുന്നുവെന്ന് സിഇഒ ആന്‍ഡ്രൂ മാക്കെല്ലാര്‍ പറഞ്ഞു.

വേഗത്തിലുള്ള വിസാ പ്രോസസിംഗ് വേണമെന്നാണ് രാജ്യത്തെ ടെക് മേഖല ആവശ്യപ്പെടുന്നത്. സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍, ഡാറ്റ സയന്റിസ്റ്റ്, കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്ക് മാനേജര്‍, മറ്റ് ഉയര്‍ന്ന സ്‌കില്‍ റോളുകള്‍ എന്നിവയിലേക്കുള്ള ആവശ്യം ഇരട്ടിയായി ഉയര്‍ന്നിട്ടുണ്ട്. വിസാ പ്രോസസിംഗിന് 9 മാസം വരെ വേണ്ടിവരുന്നത് വലിയ പ്രശ്‌നമായാണ് വിലയിരുത്തുന്നത്.
Other News in this category



4malayalees Recommends