യൂണിവേഴ്‌സിറ്റിയില്‍ പഠിച്ചിട്ട് ഗുണമില്ലേ, വിദ്യാര്‍ത്ഥികള്‍ക്ക് പണം തിരികെ? ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് തിരികെ നല്‍കാന്‍ നിര്‍ദ്ദേശം; അസാധാരണ പദ്ധതി അംഗീകരിക്കുമോ?

യൂണിവേഴ്‌സിറ്റിയില്‍ പഠിച്ചിട്ട് ഗുണമില്ലേ, വിദ്യാര്‍ത്ഥികള്‍ക്ക് പണം തിരികെ? ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് തിരികെ നല്‍കാന്‍ നിര്‍ദ്ദേശം; അസാധാരണ പദ്ധതി അംഗീകരിക്കുമോ?

മോശം പഠനാനുഭവങ്ങള്‍ നേരിടുന്ന ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് ഭാഗികമായി റീഫണ്ട് ചെയ്യാനുള്ള പദ്ധതി മുന്നോട്ട് വെച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി അലന്‍ ടഡ്ജ്.


വാഗ്ദാനം ചെയ്തതില്‍ നിന്നും വിഭിന്നമായ അനുഭവം നേരിടുന്നതായി നിരവധി രക്ഷിതാക്കളും, വിദ്യാര്‍ത്ഥികളും തന്നോട് പതിവായി പറയുന്നുണ്ടെന്ന് ഇപ്പോള്‍ പ്രതിപക്ഷ വിദ്യാഭ്യാസ വക്താവായ ടഡ്ജ് വ്യക്തമാക്കി.

'വില്‍ക്കുന്നത് ലഭിക്കുന്നില്ല. ഇതിന് യൂണിവേഴ്‌സിറ്റികള്‍ ഫീസില്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്', ടഡ്ജ് പറഞ്ഞു. കോവിഡ്-19 മഹാമാരിക്ക് മുന്‍പുള്ള തലത്തിലേക്ക് യൂണിവേഴ്‌സിറ്റി ലെക്ചറുകള്‍ തിരിച്ചെത്തേണ്ട സമയമായെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

മെഴ്‌സിഡസ് ബെന്‍സിന് പണം കൊടുത്ത് ഏതാനും മാസങ്ങള്‍ക്ക് ശേഷം കാര്‍ എടുക്കാന്‍ ചെല്ലുമ്പോള്‍ മൂന്ന് വര്‍ഷം പഴക്കമുള്ള കൊറോള ലഭിച്ചാല്‍ നിങ്ങള്‍ക്കും സന്തോഷം കാണില്ല, ഇതേക്കുറിച്ച് അദ്ദേഹം പരിഹസിച്ചു.

കഴിഞ്ഞ വര്‍ഷം ക്വാളിറ്റി ഇന്‍ഡിക്കേറ്റേഴ്‌സ് ഫോര്‍ ലേണിംഗ് & ടീച്ചിംഗ് മോണിറ്റര്‍ നടത്തിയ സര്‍വ്വെയില്‍ അണ്ടര്‍ഗ്രാജുവേറ്റുകള്‍ തങ്ങള്‍ക്ക് അനുഭവപ്പെട്ട ഗുണങ്ങള്‍ 69 ശതമാനമായി കുറഞ്ഞുവെന്നാണ് രേഖപ്പെടുത്തിയത്.
Other News in this category



4malayalees Recommends