അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് ടാക്‌സ് വെട്ടിക്കുറയ്ക്കാന്‍ ടോറികള്‍ക്ക് മോഹം; പണപ്പെരുപ്പം താഴുന്നത് വരെ ഇത് നടപ്പാക്കുമെന്ന് പ്രതീക്ഷയില്ല; ചാന്‍സലര്‍ ഹണ്ടിന് പിന്തുണയുമായി പാര്‍ട്ടി ചെയര്‍മാന്‍ നാദീം സവാഹി

അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് ടാക്‌സ് വെട്ടിക്കുറയ്ക്കാന്‍ ടോറികള്‍ക്ക് മോഹം; പണപ്പെരുപ്പം താഴുന്നത് വരെ ഇത് നടപ്പാക്കുമെന്ന് പ്രതീക്ഷയില്ല; ചാന്‍സലര്‍ ഹണ്ടിന് പിന്തുണയുമായി പാര്‍ട്ടി ചെയര്‍മാന്‍ നാദീം സവാഹി

അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് നികുതികള്‍ കുറയ്ക്കാന്‍ ടോറികള്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും ഇത് നടപ്പാക്കാന്‍ ആദ്യം പണപ്പെരുപ്പം കുറയേണ്ടി വരുമെന്ന് നാദിം സവാഹി. 'മറുവശത്ത് കൂടെ നമ്മള്‍ പുറത്തുകടക്കുമ്പോള്‍ നികുതി ഭാരം ചുമന്ന ജനങ്ങളെ സഹായിക്കാന്‍ എന്ത് ചെയ്യാന്‍ കഴിയുമെന്നാണ് ജെറമി ഹണ്ട് മുന്‍ഗണന നല്‍കുക', കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ചെയര്‍മാന്‍ സവാഹി വ്യക്തമാക്കി.


ഓട്ടം സ്‌റ്റേറ്റ്‌മെന്റില്‍ ബ്രിട്ടന്റെ നികുതി ഭാരം രണ്ടാം ലോകമഹായുദ്ധത്തിന്റെ അളവിലേക്ക് ഉയര്‍ത്താനാണ് ചാന്‍സലര്‍ ജെറമി ഹണ്ട് തയ്യാറായത്. ഇതില്‍ ചില കണ്‍സര്‍വേറ്റീവ് എംപിമാരും, അംഗങ്ങളും രോഷം രേഖപ്പെടുത്തിയതോടെയാണ് സവാഹിയുടെ പ്രതികരണം.

25 ബില്ല്യണ്‍ പൗണ്ടിന്റെ നികുതി വര്‍ദ്ധനവുകള്‍ പ്രഖ്യാപിച്ച ഹണ്ടിന്റെ തീരുമാനങ്ങള്‍ക്ക് എതിരെ ജേക്കബ് റീസ് മോഗ് ഉള്‍പ്പെടെ ചില സീനിയര്‍ കണ്‍സര്‍വേറ്റീവുകളും രോഷം രേഖപ്പെടുത്തിയിട്ടുണ്ട്. ബുദ്ധിമുട്ടേറിയ തീരുമാനം ഒഴിവാക്കുന്നതില്‍ യാതൊരു കണ്‍സര്‍വേറ്റീവ് മനോഭാവവും ഇല്ലെന്നാണ് ഹണ്ടിന്റെ പ്രതികരണം.

യുകെയുടെ സമ്പദ് വ്യവസ്ഥ നിലയുറപ്പിച്ച് നില്‍ക്കുന്നതിന് തന്നെയാണ് താന്‍ മുന്‍ഗണന നല്‍കുന്നതെന്ന് ചാന്‍സലര്‍ വ്യക്തമാക്കി. ലിസ് ട്രസ് ഭരണകൂടം നടത്തിയ നികുതി വെട്ടിക്കുറവുകളുടെ തിരിച്ചടിയില്‍ നിന്നും ഇപ്പോഴും ചില ടോറി എംപിമാര്‍ക്ക് പാഠം പഠിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് ഈ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്.

Other News in this category



4malayalees Recommends