യൂറോപ്യന്‍ യൂണിയനുമായി പിരിഞ്ഞെങ്കിലും ബിസിനസിനായി തുറന്ന സഹകരണത്തിന് വഴികള്‍ തേടി സര്‍ക്കാര്‍ ; സ്വിറ്റ്‌സര്‍ലന്‍ഡ് മോഡല്‍ സഹകരണത്തിന് സാധ്യത ; ബ്രക്‌സിറ്റ് പ്രതിസന്ധിയില്‍ കരകയറാന്‍ ശ്രമങ്ങള്‍ തുടരുന്നു

യൂറോപ്യന്‍ യൂണിയനുമായി  പിരിഞ്ഞെങ്കിലും ബിസിനസിനായി തുറന്ന സഹകരണത്തിന് വഴികള്‍ തേടി സര്‍ക്കാര്‍ ; സ്വിറ്റ്‌സര്‍ലന്‍ഡ് മോഡല്‍ സഹകരണത്തിന് സാധ്യത ; ബ്രക്‌സിറ്റ് പ്രതിസന്ധിയില്‍ കരകയറാന്‍ ശ്രമങ്ങള്‍ തുടരുന്നു
ബ്രക്‌സിറ്റിന് പിന്നാലെ രാജ്യത്തെ പ്രതിസന്ധി പരിഹാരങ്ങള്‍ക്ക് വഴി തേടുകയാണ് ബ്രിട്ടീഷ് സര്‍ക്കാര്‍. ഇതിനായി ചില നീക്കങ്ങള്‍ പ്രധാനമന്ത്രി ഋഷി സുനകിന്റെയും ജെറമി ഹണ്ടിന്റെയും പേരില്‍ നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. യൂണിയനില്‍ അംഗത്വമില്ലാതെ സ്വിസ് മാതൃകയില്‍ യൂറോപ്പുമായി തുറന്ന വ്യാപാര ബന്ധം സ്ഥാപിക്കാന്‍ പ്രധാനമന്ത്രിയും ചാന്‍സലറും ശ്രമിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ബ്രിക്‌സിറ്റ് കരാറില്‍ വെള്ളം ചേര്‍ക്കരുതെന്ന് ഒരു വിഭാഗം പറയുന്നു.

വരും വര്‍ഷങ്ങളില്‍ യൂറോപ്യന്‍ യൂണിയനുമായി സ്വിസ് മാതൃകയില്‍ ബന്ധം സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്ന സണ്‍ഡേ ടൈംസ് വാര്‍ത്ത വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഇങ്ങനെ ഒരു കരാര്‍ ഉണ്ടായിട്ടില്ലെന്ന് ധനകാര്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. വ്യവസായ മേഖലയില്‍ ചില അഴിച്ചുപണിക്കൊരുങ്ങുകയാണ് ഹണ്ട്. അയല്‍രാജ്യങ്ങളുമായി വിലങ്ങുകളില്ലാത്ത വ്യാപാരം രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് ഗുണം ചെയ്യുമെന്ന നിലപാട് ഹണ്ട് തുറന്നുപറഞ്ഞിരുന്നു. വരും വര്‍ഷങ്ങളില്‍ വ്യാപാര ബന്ധത്തില്‍ ചില ഇളവുകള്‍ ഉണ്ടാകുമെന്ന സൂചന നല്‍കുന്നുമുണ്ട്. എന്നാല്‍ സ്വിസ് രീതിയിലെ വ്യാപാര ബന്ധം വോട്ടര്‍മാരെ അകറ്റുമെന്ന് ഒരു വിഭാഗം സംശയിക്കുന്നു. ബ്രക്‌സിറ്റിന് എതിരായി മാറും ഈ മാറ്റമെന്നാണ് ഭയപ്പെടുന്നത്.

ബ്രക്‌സിറ്റ് അനുകൂലികള്‍ക്ക് സര്‍ക്കാരിന്റെ പുതിയ പോക്കിനോട് യോജിപ്പില്ല. നിലപാടില്‍ മയം വരുത്തുന്നുവെന്നാണ് ആക്ഷേപം. യൂറോപ്യന്‍ യൂണിയനില്‍ അംഗമല്ലെങ്കിലും ഏകീകരിച്ച് യൂറോപ്യന്‍ വിപണിയില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന് പ്രവേശനമുണ്ട്. മാത്രമല്ല വിസയില്ലാതെ സഞ്ചരിക്കാന്‍ കഴിയുന്ന ഷെന്‍ഗണ്‍ മേഖലയിലെ അംഗമാണ് സ്വിറ്റ്‌സര്‍ലന്‍ഡ്.

എന്നാല്‍ സണ്‍ഡേ ടൈംസിന്റെ വാര്‍ത്ത നിഷേധിച്ച് ഹെല്‍ത്ത് സെക്രട്ടറി സ്റ്റീവ് ബാര്‍ക്ലേ രംഗത്തുവന്നു. ബ്രക്‌സിനെ പിന്തുണച്ച വ്യക്തിയാണ് പ്രധാനമന്ത്രിയെന്നും ബ്രെക്‌സിറ്റ് സെക്രട്ടറിയായിരുന്നു താനെന്നും അദ്ദേഹം പ്രതികരിച്ചു.

നിലവിലെ സാമ്പത്തിക പ്രതിസന്ധിയില്‍ സര്‍ക്കാരിന്റെ തീരുമാനങ്ങളില്‍ ഉറ്റുനോക്കുകയാണ് രാജ്യം

Other News in this category



4malayalees Recommends