ക്രിസ്മസ് യാത്രകള്‍ ദുരന്തമാകും; എം25ല്‍ വെള്ളപ്പൊക്കം മൂലം 10 മൈല്‍ ക്യൂ; കനത്ത മഴയില്‍ യുകെയില്‍ ഉടനീളം വാഹനങ്ങളുടെ കൂട്ടയിടി; ഗുരുതര ട്രാഫിക് അലേര്‍ട്ട് പുറത്തുവിട്ട് ആര്‍എസി; തങ്ങളുടെ സംഭാവന നല്‍കി ആടും, പക്ഷികളും

ക്രിസ്മസ് യാത്രകള്‍ ദുരന്തമാകും; എം25ല്‍ വെള്ളപ്പൊക്കം മൂലം 10 മൈല്‍ ക്യൂ; കനത്ത മഴയില്‍ യുകെയില്‍ ഉടനീളം വാഹനങ്ങളുടെ കൂട്ടയിടി; ഗുരുതര ട്രാഫിക് അലേര്‍ട്ട് പുറത്തുവിട്ട് ആര്‍എസി; തങ്ങളുടെ സംഭാവന നല്‍കി ആടും, പക്ഷികളും

ബ്രിട്ടനിലെ റോഡുകളില്‍ യാത്രക്കിറങ്ങുന്നത് സൂക്ഷിച്ച് മതിയെന്ന് മുന്നറിയിപ്പ്. ആഘോഷ സീസണില്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ റോഡില്‍ യാത്ര ചെയ്യുന്ന ഘട്ടത്തിലാണ് ഡ്രൈവര്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. അതിശക്തമായ മഴ മൂലം രാജ്യത്തെ റോഡുകളില്‍ വന്‍ ഗതാഗത കുരുക്കാണ് രൂപപ്പെട്ടിരിക്കുന്നത്.


ആംബര്‍ ട്രാഫിക് അലേര്‍ട്ടാണ് എഎ പുറപ്പെടുവിച്ചത്. വെള്ളിയാഴ്ച എം25-ലെ ചില ഭാഗങ്ങളില്‍ ഗുരുതര അലേര്‍ട്ടാണ് ആര്‍എസി നല്‍കിയത്. 19 മില്ല്യണ്‍ യാത്രകള്‍ ഈ ദിവസം നടക്കുമെന്നാണ് മുന്നറിയിപ്പ്. ഇന്നലെ ഏകദേശം 20,000 വാഹനങ്ങളാണ് റോഡില്‍ പണിമുടക്കിയത്. 10 മൈല്‍ നീളമുള്ള ക്യൂവുകള്‍ ഹോളിഡേ യാത്രകള്‍ക്ക് ദുരിതം തീര്‍ത്തു.


കനത്ത മഴയില്‍ നിരവധി അപകടങ്ങള്‍ അരങ്ങേറി. ഇതേത്തുടര്‍ന്ന് എം65-ല്‍ ഇരുവശത്തേക്കുമുള്ള യാത്രകള്‍ ഏതാനും സമയം നിര്‍ത്തിവെയ്‌ക്കേണ്ടതായി വന്നിരുന്നു. ആടുകള്‍ റോഡ് മുറിച്ച് കടക്കുന്നത് മൂലം ഏഴ് ഇടങ്ങളിലാണ് യാത്ര തടസ്സപ്പെട്ടത്.

എം25-ലും, ലണ്ടനില്‍ നിന്നും പുറത്തേക്കുള്ള വഴികളും കനത്ത ട്രാഫിക്കില്‍ ശ്വാസംമുട്ടി. സമരനടപടികള്‍ മൂലം ജനങ്ങള്‍ സ്വന്തം കാറുകളില്‍ യാത്ര തിരിച്ചത് ശക്തമായ തിരിച്ചടിയായി. ഇതോടൊപ്പമാണ് വെള്ളപ്പൊക്കം ദുരിതം വിതച്ചത്. എം62-ല്‍ ഒരു സ്വാന്‍ സൈ്വര്യനടത്തം നടത്തി വാഹനങ്ങള്‍ തടസ്സപ്പെടുത്തുന്ന കാഴ്ചയും പുറത്തുവന്നിട്ടുണ്ട്.

ഈയാഴ്ചയിലെ തിരക്കേറിയ ദിനമായി വെള്ളിയാഴ്ച മാറുമെന്ന് എഎ മുന്നറിയിപ്പ് നല്‍കി. യുകെയില്‍ 16.9 മില്ല്യണ്‍ യാത്രകള്‍ നടക്കുമെന്നാണ് കണക്കുകൂട്ടല്‍. 16.6 മില്ല്യണ്‍ യാത്രകള്‍ ക്രിസ്മസ് തലേന്ന് നടക്കും. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 14 ശതമാനം യാത്രകളാണ് വര്‍ദ്ധിക്കുക.
Other News in this category



4malayalees Recommends