കുടുംബത്തോടൊപ്പമുള്ള ക്രിസ്മസ് കാര്‍ഡ് പുറത്തുവിട്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി; ഭാര്യ അക്ഷതയ്ക്കും, മക്കളായ കൃഷ്ണയും, അനൗഷ്‌കയും ചേര്‍ന്ന് ഡൗണിംഗ് സ്ട്രീറ്റ് 'അടുക്കളയില്‍' ഋഷി സുനാകിന്റെ കുക്കീസ് പാചകം; പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിക്ക് ഫോണ്‍!

കുടുംബത്തോടൊപ്പമുള്ള ക്രിസ്മസ് കാര്‍ഡ് പുറത്തുവിട്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി; ഭാര്യ അക്ഷതയ്ക്കും, മക്കളായ കൃഷ്ണയും, അനൗഷ്‌കയും ചേര്‍ന്ന് ഡൗണിംഗ് സ്ട്രീറ്റ് 'അടുക്കളയില്‍' ഋഷി സുനാകിന്റെ കുക്കീസ് പാചകം; പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിക്ക് ഫോണ്‍!

ഇന്ത്യക്കാര്‍ക്കും, നായകള്‍ക്കും പ്രവേശനമില്ലെന്ന് എഴുതിവെച്ച പാരമ്പര്യമുള്ള പ്രധാനമന്ത്രിമാര്‍ ഭരിച്ച ഡൗണിംഗ് സ്ട്രീറ്റിലെ അടുക്കളയില്‍ കയറി ഭാര്യക്കും, മക്കള്‍ക്കുമൊപ്പം കുക്കീസ് തയ്യാറാക്കി ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക്.


ബ്രിട്ടീഷ് പ്രധാനമന്ത്രി പുറത്തുവിട്ട ക്രിസ്മസ് കാര്‍ഡിലാണ് ഭാര്യ അക്ഷത, പെണ്‍മക്കളായ കൃഷ്ണ, അനൗഷ്‌ക എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് ഡൗണിംഗ് സ്ട്രീറ്റ് അടുക്കളയില്‍ കുക്കീസ് തയ്യാറാക്കുന്ന ചിത്രമാണ് കാര്‍ഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ക്രിസ്മസ് കുക്കികള്‍ തയ്യാറാക്കാനായി മിക്‌സ് ചെയ്യുമ്പോള്‍ പെണ്‍മക്കള്‍ മറ്റ് ചേരുവകള്‍ ഇതിലേക്ക് ചേര്‍ക്കുന്നതും കാണാം. 'ക്രിസ്മസിനും, ന്യൂ ഇയറിനും എല്ലാ വിധത്തിലുമുള്ള ആശംസകള്‍' എന്നെഴുതിയ കാര്‍ഡ് ഇന്നലെയാണ് പുറത്തുവിട്ടത്.

സര്‍ക്കാര്‍ ജീവനക്കാരെ നേരിട്ട് വിളിച്ച് നിസ്വാര്‍ത്ഥ സേവനത്തിന് നന്ദി അറിയിക്കാനും പ്രധാനമന്ത്രി തയ്യാറായി. ഒപ്പം പാകിസ്ഥാന്‍, സൊമാലിയ, ഉക്രെയിന്‍ എന്നിവിടങ്ങളിലെ നയതന്ത്ര പ്രതിനിധികളെയും, അന്റാര്‍ട്ടിക്കയിലുള്ള റോയല്‍ നേവി കപ്പലിലെ ജീവനക്കാരെയും അദ്ദേഹം ബന്ധപ്പെട്ടു.

സാധാരണയായി നം.10ല്‍ നിന്നും ആഘോഷകാല സന്ദേശം റെക്കോര്‍ഡ് ചെയ്ത് സംപ്രേക്ഷണം ചെയ്യുന്ന പതിവാണ് ഋഷി സുനാക് മാറ്റിവെച്ചത്. ക്രിസ്മസ് ദിനത്തില്‍ പ്രധാനമന്ത്രി തന്റെ മണ്ഡലമായ നോര്‍ത്ത് യോര്‍ക്ക്ഷയറില്‍ ചെലവഴിക്കും.
Other News in this category



4malayalees Recommends